IPL 2025: ഒടുവിൽ ഹാരി ബ്രൂക്കിന് പകരക്കാരനായി; എത്തുന്നത് അഫ്ഗാൻ താരം: മായങ്ക് അഗർവാളും ഐപിഎലിലേക്ക്

Sediqullah Atal Replaces Harry Brook: ടീമിലേക്ക് പകരക്കാരെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും. ടൂർണമെൻ്റിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിനും പരിക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിനും പകരക്കാരെയാണ് ടീമുകൾ പ്രഖ്യാപിച്ചത്.

IPL 2025: ഒടുവിൽ ഹാരി ബ്രൂക്കിന് പകരക്കാരനായി; എത്തുന്നത് അഫ്ഗാൻ താരം: മായങ്ക് അഗർവാളും ഐപിഎലിലേക്ക്

സെദിഖുള്ള അടൽ

Published: 

08 May 2025 02:59 AM

ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന് പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അഫ്ഗാനിസ്ഥാൻ യുവ വിക്കറ്റ് കീപ്പർ സെദീഖുള്ള അടലിനെയാണ് ഡൽഹി ടീമിലെത്തിച്ചത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ പരിക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗർവാളും ടീമിലെത്തി.

ഐപിഎൽ ലേലത്തിൽ ഡൽഹി ടീമിലെത്തിച്ചതിന് ശേഷം ബ്രൂക്ക് പിന്മാറുകയായിരുന്നു. ഇതുവരെ ഡൽഹി താരത്തിന് പകരക്കാരെ പ്രഖ്യാപിച്ചിരുന്നില്ല. ദേവ്ദത്ത് പടിക്കലാവട്ടെ ആർസിബിയ്ക്കായി തകർപ്പൻ ഫോമിലായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ചുറികൾ ഉൾപ്പെടെ 247 റൺസാണ് ദേവ്ദത്ത് നേടിയത്. വലത് തുടഞരമ്പിനേറ്റ പരിക്കാണ് ദേവ്ദത്തിന് തിരിച്ചടിയായത്. അപകരമെത്തിയ മായങ്ക് അഗർവാൾ 127 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2661 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 13 ഫിഫ്റ്റിയുമാണ് താരത്തിനുള്ളത്. അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് ആർസിബി അഗർവാളിനെ സ്വന്തമാക്കിയത്.

ലേലത്തിൽ ഡൽഹി ടീമിലെത്തിച്ചതിന് പിന്നാലെ ഐപിഎലിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിനെ ബിസിസിഐ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ 6.25 കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപിറ്റൽസ് ഹാരി ബ്രൂക്കിനെ ടീമിലെത്തിച്ചത്. ഇതിന് പിന്നാലെ വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി ബ്രൂക്ക് ഐപിഎലിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത രണ്ട് വർഷത്തേക്ക് താരത്തെ ഐപിഎലിൽ നിന്ന് ബിസിസിഐ വിലക്കിയത്. നിലവിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ പരിമിത ഓവർ ക്യാപ്റ്റനാണ് ബ്രൂക്ക്.

Also Read: IPL 2025: ചെന്നൈക്കെതിരെ തോറ്റെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം; സാധ്യതകൾ ഇങ്ങനെ

ബ്രൂക്കിന് പകരമെത്തുന്ന സെദീഖുള്ള അടൽ അഫ്ഗാൻ ടീമിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. 23 വയസുകാരനായ താരം ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 85 റൺസ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 49 ടി20കളിൽ നിന്ന് 34.25 ശരാശരിയിൽ 1507 റൺസാണ് താരം നേടിയത്. 13 അർദ്ധസെഞ്ചുറികളും അടലിൻ്റെ പേരിലുണ്ട്. 2024 എസിസി എമർജിംഗ് ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ കിരീടം നേടിയപ്പോൾ അടലായിരുന്നു താരം. അഞ്ച് മത്സരങ്ങളിൽ നിന്ന് 368 റൺസാണ് താരം അടിച്ചെടുത്തത്.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം