IPL 2025: റോയല്‍സിനായി അവസാന ഓവര്‍ ഇനി ആരെറിയും? പരിക്കേറ്റ സന്ദീപ് ശര്‍മ പുറത്ത്
Sandeep Sharma: മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സന്ദീപിന് പകരം ആകാശ് മധ്‌വാള്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മുന്‍സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ആകാശ് മധ്‌വാള്‍. രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് അവസരം ലഭിക്കുന്നത്
രാജസ്ഥാന്‍ റോയല്‍സ് പേസര്‍ സന്ദീപ് ശര്‍മ ഐപിഎല്‍ 2025 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കുമ്പോഴും താരത്തിന് പരിക്കുണ്ടായിരുന്നു. വിരലിന് പരിക്കേറ്റിട്ടും സ്‌പെല്‍ പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്ത പോരാളിക്ക് കൈയടിക്കുന്നുവെന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കുറിച്ചത്. സന്ദീപിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റോയല്‍സ്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി പുറത്തെടുത്ത മികവ് ഇത്തവണ ആവര്‍ത്തിക്കാന്‍ സന്ദീപിന് സാധിച്ചില്ല.
താരലേലത്തിന് മുമ്പ് സന്ദീപിനെ രാജസ്ഥാന്‍ അണ്‍ക്യാപ്ഡ് പ്ലയറായി ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കെതിരെ നടന്ന മത്സരങ്ങളില്‍ സന്ദീപ് എറിഞ്ഞ അവസാന ഓവറില്‍ റോയല്‍സിന് പിഴച്ചിരുന്നു. ഡല്‍ഹിക്കെതിരെ അവസാന ഓവറില്‍ നാല് വൈഡും, ഒരു നോബോളുമാണ് സന്ദീപ് വഴങ്ങിയത്.




നിശ്ചിത ഓവറില്‍ മത്സരം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ഡല്‍ഹി വിജയിക്കുകയും ചെയ്തു. ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ സന്ദീപ് 31 റണ്‍സാണ് വഴങ്ങിയത്. ഈ മത്സരത്തില്‍ വെറും രണ്ട് റണ്‍സിനായിരുന്നു റോയല്‍സിന്റെ തോല്‍വി.
Clapping for this warrior who fractured his finger but still put his body on the line to complete his spell for the team! 💗
Get well soon Sandy and comeback stronger 💪 pic.twitter.com/UA9aZTJOKr
— Rajasthan Royals (@rajasthanroyals) May 1, 2025
ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സന്ദീപിന് പകരം ആകാശ് മധ്‌വാള്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മുന്‍സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ആകാശ് മധ്‌വാള്‍. രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് അവസരം ലഭിക്കുന്നത്.
കുമാര്‍ കാര്‍ത്തികേയയും അന്തിമ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല. റിയാന്‍ പരാഗാണ് ക്യാപ്റ്റന്‍. പരിക്ക് മൂലം വനിന്ദു ഹസരങ്കയെ ഇന്ന് ഒഴിവാക്കി. അഫ്ഗാന്‍ താരം ഫസല്‍ഹഖ് ഫറൂഖിയും പ്ലേയിങ് ഇലവനിലുണ്ട്. ടോസ് നേടിയ റോയല്‍സ് മുംബൈയെ ബാറ്റിങിന് അയച്ചു.