AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആര്‍സിബി ബൗളര്‍മാരെ പപ്പടം പോലെ പൊടിച്ച് ഇഷാന്‍ കിഷന്‍; സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍

Sunrisers Hyderabad vs Royal Challengers Bengaluru: ഇഷന്‍ കിഷന്‍ പുറത്താകാതെ 48 പന്തില്‍ 94 റണ്‍സെടുത്തു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്താകാതെ ആറു പന്തില്‍ 13 റണ്‍സ് നേടി. റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

IPL 2025: ആര്‍സിബി ബൗളര്‍മാരെ പപ്പടം പോലെ പൊടിച്ച് ഇഷാന്‍ കിഷന്‍; സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍
ഇഷാന്‍ കിഷന്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 23 May 2025 | 09:57 PM

ഷാന്‍ കിഷന്റെ ബാറ്റിങ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും, ട്രാവിസ് ഹെഡും സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും നാലോവറില്‍ 54 റണ്‍സ് നേടി. നാലാം ഓവറിലെ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡിന് ക്യാച്ച് നല്‍കി ഹെഡ് പുറത്തായതോടെ ഈ കൂട്ടുക്കെട്ട് തകര്‍ന്നു. 10 പന്തില്‍ 17 റണ്‍സാണ് ഹെഡ് നേടിയത്. തൊട്ടുപിന്നാലെ 17 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും മടങ്ങി. ലുങ്കി എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്.

മൂന്നാം വിക്കറ്റില്‍ ഇഷന്‍ കിഷന്‍-ഹെയിന്റിച്ച് ക്ലാസണ്‍ സഖ്യം സണ്‍റൈസേഴ്‌സിന് കുതിപ്പേകി. സണ്‍റൈസേഴ്‌സിനെ ഒമ്പതോവറില്‍ 100 കടത്താന്‍ കിഷന്‍-ക്ലാസണ്‍ കൂട്ടുക്കെട്ടിന് സാധിച്ചു. 13 പന്തില്‍ 24 റണ്‍സെടുത്ത ക്ലാസണ്‍ സുയാഷ് ശര്‍മയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അനികേത് വെര്‍മ തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. സണ്‍റൈസേഴ്‌സ് സ്‌കോര്‍ബോര്‍ഡിന് മിന്നല്‍വേഗം പകര്‍ന്ന അനികേത് 9 പന്തില്‍ 26 റണ്‍സെടുത്താണ് ഔട്ടായത്. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി നിരാശപ്പെടുത്തി. മോശം ഫോമിലുള്ള താരത്തിന് ഏഴ് പന്തില്‍ നാല് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഷെപ്പേര്‍ഡിന് വിക്കറ്റ് സമ്മാനിച്ചാണ് നിതീഷ് മടങ്ങിയത്. അധികം വൈകാതെ തന്നെ അഭിനവ് മനോഹറിനെയും ഷെപ്പേര്‍ഡ് പുറത്താക്കി. 11 പന്തില്‍ 12 റണ്‍സായിരുന്നു മനോഹറിന്റെ സംഭാവന.

Read Also: IPL 2025: ആര്‍സിബിയെ ഇനി പിടിച്ചാല്‍ കിട്ടില്ല; സൂപ്പര്‍താരം തിരിച്ചെത്തുന്നു

സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോററായ ഇഷന്‍ കിഷന്‍ പുറത്താകാതെ 48 പന്തില്‍ 94 റണ്‍സെടുത്തു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്താകാതെ ആറു പന്തില്‍ 13 റണ്‍സ് നേടി. ആര്‍സിബിക്കു വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. യാഷ് ദയാലിന് മാത്രമാണ് വിക്കറ്റ് ലഭിക്കാത്തത്.