Vignesh Puthur: വിഗ്നേഷ് എവിടെ? നിതാ അംബാനി അവാര്‍ഡ് നല്‍കാനെത്തിയപ്പോള്‍ താരത്തെ കാണാനില്ല; പിന്നീട് സംഭവിച്ചത്‌

Nita Ambani presents Vignesh Puthur award: മുംബൈ ഇന്ത്യന്‍സിനായി ആദ്യമായി കളിക്കുന്ന യുവ സ്പിന്നര്‍ക്ക് താന്‍ ഈ മെഡല്‍ സമ്മാനിക്കുകയാണെന്ന് നിത പറഞ്ഞു. തുടര്‍ന്ന് വിഗ്നേഷിന്റെ പേര് അവര്‍ പറയുകയായിരുന്നു. ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും കരഘോഷത്തോടെയാണ് ഇത് വരവേറ്റത്. എന്നാല്‍ ആ സമയം വിഗ്നേഷ് ഡ്രസിങ് റൂമിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ

Vignesh Puthur: വിഗ്നേഷ് എവിടെ? നിതാ അംബാനി അവാര്‍ഡ് നല്‍കാനെത്തിയപ്പോള്‍ താരത്തെ കാണാനില്ല; പിന്നീട് സംഭവിച്ചത്‌

വിഗ്നേഷ് പുത്തൂര്‍

Published: 

24 Mar 2025 18:16 PM

പിഎല്ലിലെ അരങ്ങേറ്റത്തില്‍ തന്നെ മിന്നിത്തിളങ്ങിയ വിഗ്നേഷ് പുത്തൂറിനെ അനുമോദിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാമ്പ്. ഇമ്പാക്ട് പ്ലയറായെത്തിയ താരം മൂന്ന് വിക്കറ്റുകളാണ് പിഴുതത്. 156 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്തുടരുമ്പോഴാണ് വിഗ്നേഷ് പുത്തൂര്‍ ചെന്നൈയെ ഞെട്ടിച്ചത്. നാലോവര്‍ എറിഞ്ഞ താരം ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡെ എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ മുംബൈയ്ക്ക് വിജയിക്കാനായില്ലെങ്കിലും വിഗ്നേഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച ബൗളര്‍ക്കുള്ള മെഡല്‍ നല്‍കി ടീം ഉടമ നിത അംബാനിയാണ് വിഗ്നേഷിനെ അനുമോദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

മുംബൈ ഇന്ത്യന്‍സിനായി ആദ്യമായി കളിക്കുന്ന യുവ സ്പിന്നര്‍ക്ക് താന്‍ ഈ മെഡല്‍ സമ്മാനിക്കുകയാണെന്ന് നിത പറഞ്ഞു. തുടര്‍ന്ന് വിഗ്നേഷിന്റെ പേര് അവര്‍ പറയുകയായിരുന്നു. ടീമംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും കരഘോഷത്തോടെയാണ് ഇത് വരവേറ്റത്. എന്നാല്‍ ആ സമയം വിഗ്നേഷ് ഡ്രസിങ് റൂമിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. വിഗ്നേഷിനെ കാണാത്തതിനാല്‍ താരം എവിടെയാണെന്നും നിത ചോദിച്ചു. ഉടന്‍ തന്നെ വിഗ്നേഷ് അവിടെയെത്തി.

Read Also : Vignesh Puthur: തുടക്കം കലക്കി; മുന്നിലുള്ളത് രണ്ട് സ്വപ്‌നനേട്ടങ്ങള്‍; വിഗ്നേഷ് പുത്തൂരില്‍ പ്രതീക്ഷ

പുഞ്ചിരിയോടെയാണ് വിഗ്നേഷിന്റെ വരവിനെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് എതിരേറ്റത്. തുടര്‍ന്ന് വിഗ്നേഷിനാണ് മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡെന്ന് നിത പറഞ്ഞു. സന്തോഷത്തോടെ താരം ആ മെഡല്‍ സ്വീകരിക്കുകയും ചെയ്തു. മെഡല്‍ സ്വീകരിച്ചതിന് പിന്നാലെ വിഗ്നേഷ്‌ നിത അംബാനിയുടെ കാല്‍തൊട്ട് വന്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചിട്ടുണ്ട്.

നന്ദി പറഞ്ഞ് താരം

കളിക്കാൻ അവസരം നൽകിയതിന് മുംബൈ ഫ്രാഞ്ചൈസിക്ക് നന്ദി പറയുന്നുവെന്ന് വിഗ്നേഷ് പറഞ്ഞു. ഈ താരങ്ങള്‍ക്കൊപ്പം കളിക്കാനാകുമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും വിഗ്നേഷ് വ്യക്തമാക്കി. വളരെ സന്തോഷമുണ്ട്. നമുക്ക് ജയിക്കാൻ കഴിയുമായിരുന്നു. വളരെ നന്ദി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണയ്ക്ക് വളരെ നന്ദി. ക്യാപ്റ്റന്റെ പിന്തുണ മൂലം തനിക്ക് ഒരിക്കലും അത്ര സമ്മര്‍ദ്ദം തോന്നിയിട്ടില്ലെന്നും വിഗ്നേഷ് വ്യക്തമാക്കി.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ