IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്‌

Vignesh Puthur Viral Video: കമന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. 'സ്വന്തം വിഘ്‌നേഷ്' എന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കമന്റ്. വിഘ്‌നേഷ് മള്‍ട്ടി ടാലന്റ്ഡ് ആണെന്ന് ഇതിന് മുംബൈ ഇന്ത്യന്‍സ് മറുപടി നല്‍കി. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് പുതിയ എന്‍ട്രിയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കമന്റ് ചെയ്തു

IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്‌

വിഘ്‌നേഷ് പുത്തൂര്‍

Published: 

13 Apr 2025 15:10 PM

ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും താന്‍ ‘വേറെ ലെവലാ’ണെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഷ്‌നേഷ് പുത്തൂര്‍. മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട ഒരു വീഡിയോയിലാണ് വിഘ്‌നേഷിന്റെ ഫുട്‌ബോള്‍ മികവ് ആരാധകര്‍ തിരിച്ചറിഞ്ഞത്. ക്രോസ്ബാര്‍ പോലുള്ള ഡഗ്ഔട്ടിന്റെ മുകള്‍ഭാഗത്തേക്ക് കൃത്യമായി ഷോട്ട് പായിക്കുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടത്. ഇത് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നതും കാണാം. ഉടന്‍ തന്നെ വീഡിയോ വൈറലായി. ‘മോനെ വിഗി…ചെക്കന്‍ ഒരേ പൊളി’ എന്ന ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കുവച്ചത്. വിഘ്‌നേഷ് മലപ്പുറംകാരനാണെന്നും, അതുകൊണ്ട് ഫുട്‌ബോള്‍ മികവില്‍ അത്ഭുതപ്പെടാനില്ലെന്നുമായിരുന്നു ആരാധകരുടെ കമന്റ്.

വീഡിയോക്ക് കമന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. ‘സ്വന്തം വിഘ്‌നേഷ്’ എന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കമന്റ്. വിഘ്‌നേഷ് മള്‍ട്ടി ടാലന്റ്ഡ് ആണെന്ന് ഇതിന് മുംബൈ ഇന്ത്യന്‍സ് മറുപടി നല്‍കി. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലേക്ക് പുതിയ എന്‍ട്രിയെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കമന്റ് ചെയ്തു. ചെക്കന്‍ മലപ്പുറത്തിന്റെ മുത്തല്ലേയെന്നും, ഇവിടെ ഒരു കലക്ക് കലക്കുമെന്നും മറ്റൊരു കമന്റിന് മറുപടിയായി മുംബൈ ഇന്ത്യന്‍സ് കുറിച്ചു. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read Also : IPL 2025: ഇതാണ് അടിമാലി ഫാമിലി; റെക്കോർഡുകൾ പഴങ്കഥയാക്കി അഭിഷേക് ശർമ്മയുടെ സെഞ്ചുറി; റണ്മല കടന്ന് ഹൈദരാബാദ്

അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. വിഘ്‌നേഷ് പുത്തൂര്‍ പ്ലേയിങ് ഇലവനിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് വിഘ്‌നേഷിനെ എറിയിച്ചത്. ആ ഓവറില്‍ താരം വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നാലെ താരത്തെ പിന്‍വലിച്ചത് ചര്‍ച്ചയായിരുന്നു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം