ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍

ISL Uncertainty: ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നു. ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ക്ലബുകളുടെ നിര്‍ദ്ദേശം എഐഎഫ്എഫ് അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ പ്രശ്‌നം

ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍

ISL

Updated On: 

12 Dec 2025 22:34 PM

അഴിക്കുംതോറും കുരുക്ക് മുറുകുന്ന തരത്തില്‍ ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നു. ലീഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ക്ലബുകളുടെ നിര്‍ദ്ദേശം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ പ്രശ്‌നം തലപൊക്കിയത്. എ‌ഐ‌എഫ്‌എഫിന്റെ ഭരണഘടനയിലെ വാണിജ്യ നിയന്ത്രണ വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്ലബുകള്‍.

‘ഗുരുതരമായ പരിക്കില്‍ ബാന്‍ഡ് എയ്ഡ്’ കെട്ടുന്നതുപോലെയാണ് നിലവിലെ വ്യവസ്ഥകളെന്നാണ് ക്ലബുകളുടെ വിമര്‍ശനം. ആഗോളതലത്തിൽ മികച്ച രീതികൾക്ക് അനുസൃതമായി എഐഎഫുഎഫുമായി തുറന്ന മനസോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ക്ലബുകള്‍ വ്യക്തമാക്കി.

Also Read: ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി

എന്നാല്‍ ഏതൊരു മാതൃകയും സാമ്പത്തികമായും പ്രവര്‍ത്തനപരമായും ലാഭകരമാണെങ്കില്‍ സ്‌പോണ്‍സര്‍മാരെയും, നിക്ഷേപകരെയുമടക്കം ആകര്‍ഷിക്കാനുള്ള കഴിവടക്കം വേണം. എ‌ഐ‌എഫ്‌എഫിന്റെ വാണിജ്യ നിയന്ത്രണ വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതുവരെ ഇത് സാധ്യമല്ലെന്ന് ക്ലബുകള്‍ വ്യക്തമാക്കി.

ഈ മാറ്റങ്ങള്‍ വരുത്താതെ നല്ല ഉദ്ദേശ്യങ്ങള്‍ ഉണ്ടായാല്‍ പോലും സുസ്ഥിരമായ ലീഗ് ഘടന കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന് ക്ലബുകള്‍ക്ക് വേണ്ടി മോഹൻ ബഗാൻ എസ്‌ജി ഡയറക്ടർ വിനയ് ചോപ്ര എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല