Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍

Kerala Blasters will commence preparations for the ISL 2025-26 season from today: കേരള ബ്ലാസ്റ്റേഴ്‌സില്‍ സമീപദിവസങ്ങളില്‍ സംഭവിച്ചത് പോസിറ്റീവായ മാറ്റം. ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് ഞൊടിയിടയില്‍ സൈനിങുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ്, പുതിയ വിദേശ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ്.

Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ചാര്‍ജായി; ഒരുക്കങ്ങൾ ഇന്ന് മുതല്‍

Kerala Blasters

Published: 

27 Jan 2026 | 01:35 PM

ഒരാഴ്ച മുമ്പ് വരെ ‘ചത്ത കിളിക്ക്’ സമാനമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ സമീപദിവസങ്ങളില്‍ സംഭവിച്ചത് പോസിറ്റീവായ മാറ്റം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഏതാനും ദിവസം മുമ്പ് വരെ ഒരു ലോക്കല്‍ ക്ലബിന്റെ പരിവേഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് ഞൊടിയിടയില്‍ സൈനിങുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ്, പുതിയ വിദേശ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ്.

മുൻ ജർമ്മനി U-18 ഫോർവേഡും 1. എഫ്എസ്‌വി മെയിൻസ് 05 യൂത്ത് താരവുമായ മർലോൺ റൂസ് ട്രൂജില്ലോയെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത് ജനുവരി 25നായിരുന്നു. തൊട്ടുപിന്നാലെ ഫ്രഞ്ച് ഫോർവേഡ് കെവിൻ യോക്കിനെയും ടീമിലെത്തിച്ചു. പിഎസ്ജിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന താരമാണ് 29കാരനായ കെവിന്‍ യോക്ക്.

ഒടുവില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മതിയാസ് ഹെര്‍ണാണ്ടസിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. സ്പാനിഷ് താരമായ ഇദ്ദേഹം നേരത്തെ ഗോകുലം കേരളയിലുണ്ടായിരുന്നു. ഇനി പുതിയ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമോയെന്ന് വ്യക്തമല്ല. എങ്കിലും പുതിയതായി എത്തിയ മൂന്ന്‌ പേരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് താരങ്ങള്‍.

നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൗയി, ഡുസാൻ ലഗേറ്റർ, കോൾഡോ ഒബിയേറ്റ, ടിയാഗോ ആൽവസ്, ജുവാൻ റോഡ്രിഗസ് എന്നീ വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടത് ആരാധരെ നിരാശയിലാഴ്ത്തിയിരുന്നു. ഇതില്‍ ലൂണയും, സദൗയിയും ലോണടിസ്ഥാനത്തിലാണ് ക്ലബ് വിട്ടത്.

Also Read: Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി

പുതിയ ഇന്ത്യന്‍ സൈനിങുകള്‍ കാര്യമായി ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല. മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ജസ് മാത്രമാണ് പുതിയതായി ബ്ലാസ്റ്റേഴ്‌സില്‍ എത്തിയ ഏക ഇന്ത്യന്‍ താരം. ഇതിനൊപ്പം മൂന്ന് അക്കാദമി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. എബിന്‍ദാസ്, ജഗന്നാഥ്, അജ്‌സല്‍ എന്നിവരാണ് സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്.

ഒരുക്കങ്ങൾ ഇന്ന് മുതല്‍

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ ആരംഭിക്കും. ടീം അടുത്ത ആഴ്ച കൊച്ചിയിൽ ഘട്ടം ഘട്ടമായി ഒത്തുകൂടുമെന്ന് ക്ലബ് അറിയിച്ചു. ലീഗിന്റെ താൽക്കാലിക മത്സരക്രമങ്ങൾ എ‌ഐ‌എഫ്‌എഫ് പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ എസ്‌ജി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഫെബ്രുവരി 14 നാണ് ഐഎസ്എല്‍ തുടങ്ങുന്നത്.

Related Stories
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ISL 2026: ടീമുകൾ സന്നദ്ധത അറിയിച്ചിട്ടും ഐഎസ്എലിൽ അനിശ്ചിതത്വം തുടരുന്നു; ആശങ്ക അറിയിച്ച് ക്ലബുകൾ
Kerala Blasters: ഐഎസ്എല്‍ തയ്യാറെടുപ്പിനിടയില്‍ ഒരു താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; കൂടുതല്‍ വിവരങ്ങള്‍ പിന്നെ പറയാമെന്ന് ക്ലബ്‌
ISL: പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും; കൊച്ചിയോട് ഗുഡ്‌ബൈ പറയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്?
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
മണിക്കൂറുകൾ കാത്തിരുന്നു, ബസ്സില്ല ഒടുവിൽ
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?
ലിഫ്റ്റില്‍ വെച്ച് മാല പൊട്ടിച്ചെടുത്ത് കള്ളന്‍; ഭോപ്പാല്‍ എയിംസില്‍ സംഭവിച്ചത്‌
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു