RCB New Captain : ഇനി കപ്പ് ഉയർത്തുമോ?! പുതിയ ക്യാപ്റ്റനെ ആർസിബി പ്രഖ്യാപിച്ചു

Rajat Patidar RCB New Captain : പുതിയ ക്യാപ്റ്റന്മാരുടെ പരിഗണന പട്ടികയിൽ കോലിയുടെ പേരുണ്ടായിരുന്നെങ്കിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസി യുവതാരത്തെ നായകനായി തീരുമാനിക്കുകയായിരുന്നു.

RCB New Captain : ഇനി കപ്പ് ഉയർത്തുമോ?! പുതിയ ക്യാപ്റ്റനെ ആർസിബി പ്രഖ്യാപിച്ചു

RCB New Captain

Updated On: 

13 Feb 2025 16:45 PM

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. യുവതാരം രജത് പാട്ടിധാറിനെയാണ് ആർസിബി തങ്ങളുടെ പുതിയ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ ആർസിബി നയിക്കുന്ന എട്ടാമത്തെ നായകനാകും രജത് പാട്ടിധാർ. മുൻ ക്യാപ്റ്റൻ വിരാട് കോലിയെ ആർസിബി ക്യാപ്റ്റൻസി ചുമതലയേൽപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ക്യാപ്റ്റൻസി വേണ്ടയെന്ന നിലപാട് എടുക്കുകയായിരുന്നയെന്നാണ് മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഗാ താരലേലത്തിന് മുന്നോടിയായി ആർസിബി നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ പാടിധാർ ഉൾപ്പെട്ടിരുന്നു. സെയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ ഹാസാരേ ട്രോഫി എന്നീ ടൂർണമെൻ്റുകളിൽ മധ്യപ്രദേശിനെ നയിച്ച് പരചയസമ്പന്നതയുള്ള താരമാണ് രജത് പാടിധാർ.  താരത്തിന് പിന്തുണയും ആശംസയും അറിയിച്ചുകൊണ്ട് വെറ്ററൻ താരവും ആർസിബി മുൻ ക്യാപ്റ്റനും കൂടിയായ വിരാട് കോലി വീഡിയോ പങ്കുവെക്കുകയും ചെയ്തു.

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ആർസിബിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

 

ഇത്തവണ നടന്ന മെഗാ താരലേലത്തിന് മുന്നോടിയായി 11 കോടി രൂപയ്ക്കാണ് ആർസിബി പാടിധാറിനെ ടീമിൽ നിലനിർത്തിയത്. 2024 സീസണിൽ ആർസിബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ബെംഗളൂരു ഫ്രാഞ്ചൈസി മധ്യപ്രദേശത്ത് താരത്തെ ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ 13 മത്സരങ്ങളിൽ നിന്നും 395 റൺസാണ് പാടിധാർ മധ്യപ്രദേശിനായി നേടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും