Women’s Premier League: വനിതാ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറും; ടീമുകളെയും താരങ്ങളെയും പരിചയപ്പെടാം
Women's Premier League 2025 Guide : ഉദ്ഘാടന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ജയന്റ്‌സും ഏറ്റുമുട്ടും. വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ലഖ്‌നൗ, വഡോദര, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ഇത്തവണ ടൂര്‍ണമെന്റ്. എല്ലാ മത്സരങ്ങളും വൈകിട്ട് 7.30ന്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഹോട്ട്‌സ്റ്റാറിലും കാണാം

വിമന്‍സ് പ്രീമിയര്‍ ലീഗി(ഡബ്ല്യുപിഎല്‍)ന് ഇന്ന് തുടക്കം. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 15 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ജയന്റ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് വഡോദര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. നാല് വ്യത്യസ്ത വേദികളിലാണ് ടൂർണമെന്റ് നടക്കുന്നത്. ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, വഡോദരയിലെ കൊടാമ്പി സ്റ്റേഡിയം, ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, വഡോദരയിലെ കൊടാമ്പി സ്റ്റേഡിയം എന്നിവിടങ്ങളില്‍ ആദ്യമായാണ് ഡബ്ല്യുപിഎല്‍ നടക്കുന്നത്.
ആദ്യ ആറു മത്സരങ്ങള്‍ വഡോദരയിലും, തുടര്‍ന്നുള്ള എട്ട് മത്സരങ്ങള്‍ ബെംഗളൂരുവിലും നടക്കും പിന്നീടുള്ള നാല് മത്സരങ്ങള്‍ ലഖ്‌നൗവിലാകും നടക്കുന്നത്. തുടര്‍ന്ന് വരുന്ന നാല് മത്സരങ്ങള്‍ക്ക് ബ്രാബോണ്‍ സ്‌റ്റേഡിയം ആതിഥേയത്വം വഹിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഡൽഹി ക്യാപിറ്റൽസിനെയാണ് പരാജയപ്പെടുത്തിയത്. പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ് എന്നീ ടീമുകളും മാറ്റുരയ്ക്കും.
സോഫി ഡിവിൻ, കേറ്റ് ക്രോസ്, സോഫി മോളിനക്സ്, പൂജ വസ്ത്രകർ, അലീസ ഹീലി, മലയാളി താരം ശോഭന ആശ എന്നീ പ്രമുഖ താരങ്ങള്‍ ഇത്തവണ കളിക്കില്ല. ശോഭന ആശ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരിക്കാണ് തിരിച്ചടിയായത്. അലീസ ഹീലിയുടെ അഭാവത്തില്‍ ദീപ്തി ശര്‍മ യുപി വാരിയേഴ്‌സിനെ നയിക്കും. ബേത്ത് മൂണിക്ക് പകരം ആഷ് ഗാര്‍ഡനറെ ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റനായി നിയമിച്ചു.




Read Also : ഇനി കപ്പ് ഉയർത്തുമോ?! പുതിയ ക്യാപ്റ്റനെ ആർസിബി പ്രഖ്യാപിച്ചു
ടി20 ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലെ വിവിധ താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. മലയാളി താരം വി.ജെ. ജോഷി ആര്‍സിബിയുടെ താരമാണ്. എല്ലാ മത്സരങ്ങളും വൈകിട്ട് 7.30ന് നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഹോട്ട്‌സ്റ്റാറിലും മത്സരം കാണാം.
ടീമുകളും താരങ്ങളും:
- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: സ്മൃതി മന്ദാന, സബ്ബിനേനി മേഘന, എല്ലിസ് പെറി, റിച്ച ഘോഷ്, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, രേണുക സിംഗ്, ഏക്താ ബിഷ്ത്, കനിക അഹൂജ, ഡാനി വ്യാട്ട് ഹോഡ്ജ്, ഹീതർ ഗ്രഹാം, കിം ഗാർത്ത്, ചാർളി ഡീൻ, പ്രേമ റാവത്ത്, ജോഷിത വിജെ, ജാഗ്രവി പവാർ, രാഘ്വി ബിഷ്ത്, നുസ്ഹത് പർവീൻ
- മുംബൈ ഇന്ത്യൻസ്: ഹർമൻപ്രീത് കൗർ, അമൻജോത് കൗർ, അമേലിയ കെർ, ക്ലോയി ട്രയോൺ, ഹെയ്‌ലി മാത്യൂസ്, ജിന്റിമാനി കലിത, നാറ്റ് സ്കൈവർ ബ്രണ്ട്, സൈക ഇഷാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, എസ് സജന, അമൻദീപ് കൗർ, കീർത്തന ബാലകൃഷ്ണൻ, ജി കമാലിനി, നദീൻ ഡി ക്ലർക്ക്, സംസ്കൃതി ഗുപ്ത, അക്ഷിത മഹേശ്വരി, പരുണിക സിസോഡിയ
- ഡല്‍ഹി ക്യാപിറ്റല്‍സ്: മെഗ് ലാനിംഗ്, ആലീസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മാരിസാൻ കാപ്പ്, മിന്നു മണി, രാധ യാദവ്, ഷഫാലി വർമ്മ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, ടാനിയ ഭാട്ടിയ, ടൈറ്റാസ് സാധു, അന്നബെൽ സതർലാൻഡ്, എൻ ചരണി, നന്ദിനി കശ്യപ്, സാറാ ബ്രൈസ്, നിക്കി പ്രസാദ്
- യുപി വാരിയേഴ്‌സ്: ദീപ്തി ശർമ്മ, ചിനെല്ലെ ഹെൻറി, അഞ്ജലി സർവാനി, ഗ്രേസ് ഹാരിസ്, കിരൺ നവ്ഗിരെ, ചമരി അത്തപത്തു, രാജേശ്വരി ഗെയ്ക്വാദ്, ശ്വേത സെഹ്രാവത്ത്, സോഫി എക്ലെസ്റ്റോൺ, തഹ്ലിയ മക്ഗ്രാത്ത്, വൃന്ദ ദിനേശ്, പൂനം ഖേംനാർ, സൈമ താക്കൂർ, ഗൗഹർ സുൽത്താന, ക്രാന്തി ഗൗഡ്, ആരുഷി ഗോയൽ, അലാന കിംഗ്
- ഗുജറാത്ത് ജയന്റ്സ്: ആഷ്‌ലീ ഗാർഡ്‌നർ, ബെത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്‌നം ഷക്കീൽ, തനുജ കൻവർ, ഫീബി ലിച്ച്‌ഫീൽഡ്, മേഘ്‌ന സിംഗ്, കഷ്വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, സയാലി സത്ഗാരെ, സിമ്രാൻ ഷെയ്ഖ്, ദിയാന്ദ്ര ഡോട്ടിൻ, പ്രകാശിക നായിക്, ഡാനിയേൽ ഗിബ്‌സൺ