Rohit Sharma : രോഹിത് ശർമയുടെ ലക്ഷ്യം 2027 ലോകകപ്പ്; പക്ഷെ ബിസിസിഐ ആഗ്രഹിച്ചത് മറ്റൊന്ന്
Rohit Sharma 2027 ODI World Cup : ട്വൻ്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും രോഹിത് ശർമ വിരമിച്ചെങ്കിലും ഏകദിനത്തിൽ മാത്രമായിട്ടാണ് ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നത്.

Rohit Sharma
ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ തലമുറ കൈമാറ്റമാണ് നടക്കുന്നത്. വെറ്ററൻ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ അറിയിച്ചതോടെ നേതൃത്വത്തിലടക്കം അടുമുടി മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. എന്നാൽ ഇരു താരങ്ങളും ഏകദനിത്തിൽ മാത്രം തുടരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പൂർണമായ ഒരു മാറ്റം സൃഷ്ടിക്കാനും സാധിക്കുന്നില്ല. രണ്ട് സൂപ്പർ താരങ്ങൾ ഏകദിനത്തിൽ തുടരുന്നത് ഐസിസിയുടെ 2027 ലോകകപ്പിനെ ലക്ഷ്യംവെച്ചാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത് ശർമയും വിരാട് കോലിയും ഏകദിനത്തിൽ നിന്നും വിരമിക്കുമെന്നായിരുന്നു ബിസിസിഐയിലെ പലരും കരുതിയിരുന്നത്, എന്നാൽ അത് മാത്രമുണ്ടായില്ല. ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച ഇരുതാരങ്ങൾ ഏകദിനത്തിലെ തങ്ങളുടെ ഭാവിയെ കുറിച്ച് എവിടെയും മിണ്ടുന്നില്ല. അതിന് കാരണം ഇരുവരും ലക്ഷ്യംവെക്കുന്നത് 2027 ലോകകപ്പാണെന്നാണ് വിലയിരുത്തലുകൾ. ലോകകപ്പിന് ഇരുതാരങ്ങൾക്ക് മുന്നിൽ രണ്ട് വർഷമുണ്ട്. കോലിയുടെ കാര്യത്തിൽ ഫിറ്റ്നെസ് നിലനിർത്താൻ സാധിക്കുമെങ്കിലും 2027 ആകുമ്പോൾ 40 തികയുന്ന രോഹിത്തിൻ്റെ സ്ഥിതിയെ കുറിച്ച് ആരാധകർക്ക് ആശങ്കയുണ്ട്.
ALSO READ : Ind vs Eng: ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് തിളങ്ങും; മാത്യു ഹെയ്ഡന്‍ പറയുന്നു
അടുത്ത രണ്ട് വർഷത്തേക്ക് രോഹിത്തിന് മുന്നിലുള്ളത് രണ്ട് പ്രതിസന്ധിയാണ്. ഒന്ന് പ്രായം, രണ്ട് താരത്തിൻ്റെ ബാറ്റിങ് ശൈലി. 2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിത്തിന് പ്രായം 40 ആകും. താരം അന്ന് വരെ ഫിറ്റ്നെസ് എങ്ങനെ കാത്ത് സൂക്ഷിക്കുമെന്ന് അറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നാൽ താരത്തിൻ്റെ ബാറ്റിങ് ശൈലിയാകും ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടാൻ സാധ്യതയുള്ളത്.
2023 ലോകകപ്പ് മുതൽ രോഹിത് പിന്തുടരുന്നക് കെയർഫ്രീ ബാറ്റിങ് ശൈലിയാണ്. അത് എത്രത്തോളം ടീമിന് ഗുണം അല്ലെങ്കിൽ ദോഷമായി ഇനി പ്രതിഫലിക്കുമെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി 2027 ലോകകപ്പ് വരെ രോഹിത്തിന് മുന്നിലുള്ളത് 27 ഏകദിന മത്സരങ്ങളാണ്. ഓഗസ്റ്റിൽ ബംഗ്ലദേശിനെതിരെയുള്ള പരമ്പരയോട് രോഹിത് എത്രനാൾ ഇന്ത്യൻ ടീമിൽ തുടരുമെന്നതിൽ വിധി എഴുത്ത് ആരംഭിക്കും.