Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം

Sachin Tendulkar meets Lionel Messi: ആരാധകർ ആർപ്പുവിളികളോടെയാണ് ഇതിഹാസത്തെ വരവേറ്റത്. സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി.

Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ;  മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം

Sachin Tendulkar Meets Lionel Messi

Published: 

15 Dec 2025 07:24 AM

മുംബൈ: മുംബൈ വാങ്ക‍ഡെ സ്റ്റേഡിയത്തിലെത്തിയ കായിക പ്രേമികൾക്ക് ചരിത്ര നിമിഷം സമ്മാനിച്ച് ഇതിഹാസ താരങ്ങൾ. ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി മുംബൈയിലെത്തിയ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഒരുവേദിയിൽ. മെസിയെ കാണാനും സ്വീകരിക്കാനുമാണ് സച്ചിൻ എത്തിയത്.

വൻ വരവേൽപ്പാണ് മെസിക്ക് ആരാധകർ നൽകിയത്. തി​ങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് നടിവിലായിരുന്നു മെസി വന്നിറങ്ങിയത്. ആരാധകർ ആർപ്പുവിളികളോടെയാണ് ഇതിഹാസത്തെ വരവേറ്റത്. സച്ചിൻ, മെസ്സിക്ക് ഇന്ത്യൻ ടീമിന്റെ ജഴ്സിയാണു സമ്മാനിച്ചത്. മെസ്സി അർജന്റീനയുടെ ലോകകപ്പ് ജഴ്സി സച്ചിന് കൈമാറി. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും സമ്മാനിച്ചു.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയെയും ഫഡ്‌നാവിസും മെസ്സിയെ കാണാൻ എത്തിയിരുന്നു. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചതോടെ വേദിയിൽ ആരാധകർ ആർപ്പുവിളിച്ചു. ഇരുവർക്കും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.

Also Read:അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും

വാങ്കഡെയിൽ വെച്ച് മെസ്സിയെക്കുറിച്ച് സച്ചിന്‍ സംസാരിച്ചു. മുംബൈ സ്വപ്നങ്ങളുടെ നഗരമാണെന്നും ഈ വേദിയിൽ വച്ച് ഒരുപാട് സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും ഈ മൂന്നുപേരെയും ഇവിടെ കാണുന്നത് മുംബൈക്കാർക്കും, ഇന്ത്യയ്ക്കും ഒരു സുവർണ നിമിഷമാണെന്നും സച്ചിൻ പറഞ്ഞു. മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി പറഞ്ഞാണ് സച്ചിൻ പ്രസംഗം അവസാനിപ്പിച്ചത്.

അതേസമയം ഗോട്ട് ടൂറിന്റെ രണ്ടാം ദിനത്തിലാണ് മെസി മുംബൈയിൽ എത്തിയത്. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും മെസ്സി സന്ദര്‍ശിച്ചിരുന്നു. എന്നാൽ ഇവിടെ സംഘർഷം സംഭവിച്ചിരുന്നു. മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. ഇതോടെ മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.

 

 

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്