Saina Nehwal Net Worth : നാല് കോടിയുടെ ആഢംബര വീട്, കാറുകൾ; സൈന നെഹ്വാളിൻ്റെ ഞെട്ടിക്കുന്ന ആസ്തി
Saina Nehwal Net Worth And Annual Income : ബാഡ്മിൻ്റണിൽ നിന്നും പുറമെ സൈന നെഹ്വാളിൻ്റെ പ്രധാന വരുമാന ശ്രോതസ് പരസ്യങ്ങളാണ്. ഇവയ്ക്ക് പുറമെ നിക്ഷേപങ്ങളിൽ നിന്നും ഒളിമ്പിക് മെഡൽ ജേതാവും കൂടിയായ മുൻ ബാഡ്മിൻ്റൺ താരത്തിന് നല്ല വരുമാനം ലഭിക്കുന്നുണ്ട്.

Saina Nehwal
ഇന്ത്യൻ കായിക ലോകത്തെ പിടിച്ചുകൂലുക്കിയ പുതിയ വാർത്തയാണ് ബാഡ്മിൻ്റൺ താരദമ്പതികളായ സൈന നെഹ്വാളും പാരുപള്ളി കശ്യപും തമ്മിൽ വേർപിരിഞ്ഞുയെന്ന്. ഏഴ് വർഷങ്ങൾക്ക് മുമ്പ് 2018ൽ വിവാഹിതരായ താരങ്ങൾ അടുത്തിടെയാണ് ബന്ധം വേർപ്പെടുത്തി. ഇക്കാര്യം സൈന നെഹ്വാൾ ഔദ്യോഗികമായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെട്ട വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
അതിനിടെയാണ് രാജ്യത്തിനായി ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈനയുടെ ആകെ ആസ്തിയെ കുറിച്ചുള്ള ചർച്ചകൾ ഉടലെടുക്കുന്നത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമയിൽ നിന്നുമെത്തിയ താരം ഏറെ ശ്രദ്ധേയയായത് 2008ലെ ലോക ബാഡ്മിൻ്റൺ ജൂനിയർ ചാമ്പ്യൻഷിപ്പ് ജയത്തോടെയാണ്. തുടർന്ന് ഒരു കാലത്ത് ഇന്ത്യൻ ബാഡ്മിൻ്റണിൻ്റെ മുഖം സൈനയായിരുന്നു. അങ്ങനെ ഫോമിൽ നിൽക്കെയാണ് 2012 ലണ്ടൺ ഒളിമ്പിക്സിൽ സൈന രാജ്യത്തിന് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കുന്നത്.
സൈന നെഹ്വാളിൻ്റെ ആസ്തി എത്രയാണ്?
ഏകദേശം 50 കോടി രൂപയോളം വരും സൈന നെഹ്വാളിൻ്റെ ആസ്തിയെന്നാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അതായത് പ്രതിമാസം 40 ലക്ഷത്തിൽ അധികം രൂപയാണ് താരം സമ്പാദിക്കുന്നത്. പ്രതിവർഷ വരുമാനം നാല് കോടിയിൽ അധികം വരും. കരിയറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ താരത്തിൻ്റെ വരുമാനം 17 കോടിയോളം രൂപയാണ്. 2022 മുതലാണ് താരത്തിൻ്റെ വരുമാനം അഞ്ച് കോടിയിലേക്കെത്തിയത്.
ബാഡ്മിൻ്റണിന് ശേഷം പ്രധാന വരുമാനം പരസ്യത്തിൽ നിന്ന്
കഴിഞ്ഞ കുറെ വർഷങ്ങളിലായി പ്രമുഖ ജുവലെറി, സ്കിൻകെയർ, ഫൈനാൻസ് ബ്രാഡുകളുമായ സൈന ചേർന്ന പ്രവർത്തിക്കുന്നുണ്ട്. പരസ് ലൈഫ്സ്റ്റൈൽ, ഒപാസാ ജുവലെറി, സ്കിൻസ്പൈർഡ്, ഹീൽ യുവർ സോൾ, യോണെക്സ്, മാക്സ് ലൈഫ് തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ അംബാസിഡറാണ് സൈന. ഓരോ പരസ്യത്തിനും കുറഞ്ഞത് 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയാണ് സൈന വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ : Saina Nehwal: സൈന നെഹ്‌വാളും പി കശ്യപും വേർപിരിയുന്നു; അവസാനിക്കുന്നത് ഏഴ് വർഷം നീണ്ട ദാമ്പത്യം
ഇതിന് പുറമെ ഹൈദരാബാദ് നഗരത്തിനുള്ളിൽ തന്നെ നാല് കോടി രൂപ വിലമതിക്കുന്ന ആഢംബര വീട് സൈനയ്ക്കുണ്ടെന്ന് ഹിന്ദി മാധ്യമമായ ആജ് തക്ക് റിപ്പോർട്ട് ചെയ്യുന്നു. വീടിന് പുറമെ മിനി കൂപ്പർ, BMW, മെഴ്സിഡെസ് ബെൻസ് തുടങ്ങിയ ആഡംബര കാറുകളും സൈന സ്വന്തമാക്കിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെ സൈന നടത്തിട്ടുള്ള നിക്ഷേപങ്ങളും താരത്തിൻ്റെ മറ്റൊരു പ്രധാന വരുമാന ശ്രോതസ്സാണ്. ഇത് ഏകദേശം 12 കോടിയിൽ അധികം വരുമെന്നാണ് സീ ന്യൂസിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.