AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? വെളിപ്പെടുത്തി താരം

Sanju Samson: ക്രിക്കറ്റ് ലോകത്ത് സഞ്ജു സൂപ്പർ ഹീറോയായി . സഞ്ജു 3.0 എന്നാണ് ഈ ഇന്നിംഗ്‌സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Sanju Samson: സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? വെളിപ്പെടുത്തി താരം
സഞ്ജു മത്സരശേഷം (image credits: facebook)
sarika-kp
Sarika KP | Published: 13 Oct 2024 19:36 PM

ഹൈദരാബാദ്: ആരാധകർക്കുള്ള സമ്മാനം, വിമർശകർക്കുള്ള മറുപടി അതായിരുന്നു കഴിഞ്ഞ ദിവസത്തെ സഞ്ജുവിന്റെ പ്രകടനം. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസൺ അടിച്ചുകൂട്ടിയത് സെഞ്ച്വറി തിളക്കമായിരുന്നു. ഇതോടെ ക്രിക്കറ്റ് ലോകത്ത് സഞ്ജു സൂപ്പർ ഹീറോയായി . സഞ്ജു 3.0 എന്നാണ് ഈ ഇന്നിംഗ്‌സിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇന്ത്യയുടെ വിജയത്തില്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഏറെ നിര്‍ണായകമായി.

സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ ബാറ്റിങ് പ്രകടനം മാറ്റിയെഴുതിയത് പല റെക്കോർഡുകളായിരുന്നു. രാജ്യാന്തര ടി20യിൽ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറിയും ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

Also read-Sanju Samson: ‘ആരാധകരെ ശാന്തരാകുവിൻ…’; സംഹാരതാണ്ഡവമാടി സഞ്ജു; 40 പന്തില്‍ സെഞ്ചുറി

റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. ഇതോടെ സഞ്ജുവിനെ വിമർശിച്ചവരുടെ വായ അടപ്പിച്ചു. സ്ഥിരം വിമര്‍ശകനായ സുനില്‍ ഗാവസ്‌കര്‍ പോലും ഗംഭീര ഇന്നിംഗ്‌സെന്നാണ് ഹൈദരാബാദിലേതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം മത്സരശേഷം സഞ്ജു തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ”ഡ്രസിംഗ് റൂമിലെ എനര്‍ജിയും സഹതാരങ്ങളുടെ പിന്തുണയും എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. അവര്‍ക്കും ഏറെ സന്തോഷം. എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമായി അറിയാം. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശനായിരുന്നു. എന്നാല്‍ ഇത്തവണ എനിക്ക് എന്റേതായ രീതിയില്‍ കളിക്കാന്‍ സാധിച്ചു. പരിചയസമ്പത്തുണ്ട് എനിക്ക്, നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഇതേ രീതിയില്‍ തുടരാന്‍ സാധിക്കണം. പരിശീലനം തുടരുകയാണ് ലക്ഷ്യം. എന്നില്‍ തന്നെ വിശ്വാസം വരണം.” സഞ്ജു പറഞ്ഞു.

തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചതിങ്ങനെ… ”കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായി. ഭാവി എന്താകുമെന്ന് അറിയാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പരമ്പരയിലും ടീം മാനേജ്‌മെന്റ് എന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും കോച്ചിനും ആശ്വസിക്കാന്‍ എന്തെങ്കിലും നല്‍കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഒരോവറില്‍ കൂടുതല്‍ സിക്‌സുകള്‍ അടിക്കാന്‍ ശ്രമിക്കുന്നു. അതിനെ ഞാന്‍ പിന്തുടര്‍ന്നു. ഇന്ന് അതിന് സാധിച്ചു.” സഞ്ജു മത്സരശേഷം പറഞ്ഞു.