Sanju Samson: ‘സ്വന്തം ടീമിലുള്ളവര്‍ എതിരെ പറഞ്ഞെന്നിരിക്കും, ആരും ഇല്ലല്ലോ എന്നും ചിലപ്പോള്‍ തോന്നും’

Sanju Samson on what his next goal is: ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിരമായി മാച്ച് വിന്നറാകണം. സഞ്ജു ഉണ്ടെങ്കില്‍ കളി ജയിപ്പിക്കുമെന്ന ചിന്ത വരണം. അതിനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനായി കുറേ പേര്‍ നമ്മുടെ കൂടെ കാണും. കുറേ പേര്‍ കൂടെ കാണുകയുമില്ല. പരാജയങ്ങളും ഉണ്ടാകും. വേദനയാണ് ഏറ്റവും വലിയ പ്രചോദനമെന്നും സഞ്ജു

Sanju Samson: സ്വന്തം ടീമിലുള്ളവര്‍ എതിരെ പറഞ്ഞെന്നിരിക്കും, ആരും ഇല്ലല്ലോ എന്നും ചിലപ്പോള്‍ തോന്നും

സഞ്ജു സാംസണ്‍

Published: 

05 Mar 2025 16:04 PM

ക്രിക്കറ്റില്‍ ആഗ്രഹിക്കുന്നത് നേടണമെങ്കില്‍ ആത്മവിശ്വാസം വേണമെന്ന് സഞ്ജു സാംസണ്‍. യുവ വ്യവസായി സുഭാഷ് ജോര്‍ജ് മാനുവലുമായി നടത്തിയ പോഡ്കാസ്റ്റിലാണ് സഞ്ജുവിന്റെ തുറന്നുപറച്ചില്‍. ചിലസമയത്ത് ആത്മവിശ്വാസം ചിലര്‍ക്ക് അഹങ്കാരമായി തോന്നാം. എന്നാല്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ പോകാതെ നമ്മുടെ ആത്മവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയ ടിനു യോഹന്നാനും, ശ്രീശാന്തും ഭയങ്കര ആത്മവിശ്വാസമുള്ളവരായിരുന്നു. ആ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ ടീമിലെത്തിയത്. അങ്ങനെയുള്ളവര്‍ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റുള്ളള്ളതെന്നും സഞ്ജു വ്യക്തമാക്കി.

ഇന്ത്യയെ കളി ജയിപ്പിക്കണം

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥിരമായി മാച്ച് വിന്നറാകണം. സഞ്ജു ഉണ്ടെങ്കില്‍ കളി ജയിപ്പിക്കുമെന്ന ചിന്ത വരണം. അതിനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനായി കുറേ പേര്‍ നമ്മുടെ കൂടെ കാണും. കുറേ പേര്‍ കൂടെ കാണുകയുമില്ല. സ്വന്തം ടീമിലെ, സ്വന്തം ആള്‍ക്കാര്‍ തന്നെ നമുക്കെതിരെ പറഞ്ഞെന്നിരിക്കും. പക്ഷേ, അത് ആലോചിക്കാതെ മുന്നോട്ട് പോകണം. ജീവിതത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടാകും.

Read Also : Steve Smith: ഇന്ത്യക്കെതിരെ കളിച്ചത് അവസാന മത്സരം; ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്റ്റീവ് സ്മിത്ത്

‘അയ്യോ ആരും ഇല്ലല്ലോ’ എന്ന് ചിലപ്പോള്‍ തോന്നും. നമ്മുടെ ആള്‍ക്കാര്‍ തന്നെ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുന്നതായി ചിലപ്പോള്‍ തോന്നും. അതൊന്നും ആലോചിക്കാതെ മുന്നോട്ട് പോകണം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം അതാണ്. നമ്മുടെ മുകളില്‍ ഒരു വിശ്വാസം വേണമെന്നും സഞ്ജു തുറന്നു പറഞ്ഞു.

ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകണം. വെറുതെ വീട്ടില്‍ തന്നെ സന്തോഷമായിട്ട് ഇരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇതൊന്നും നോക്കേണ്ട ആവശ്യമില്ല. കുറേ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരും. പരാജയങ്ങളും ഉണ്ടാകും. വേദനയാണ് ഏറ്റവും വലിയ പ്രചോദനം. എതിരെ ആള്‍ക്കാര്‍ വരുമ്പോഴാണ് എനിക്ക് വീണ്ടും തെളിയിച്ചുകൊടുക്കാനുള്ള ഒരു തോന്നലുണ്ടാകുന്നത്. അതിന് കുറേ പേര് ‘സഹായിക്കുന്നുണ്ടെ’ന്നും സഞ്ജു വ്യക്തമാക്കി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്