Sanju Samson: ബാറ്റർ ശ്യാം പുഷ്കരൻ, ഫീൽഡിൽ ബേസിൽ ജോസഫ്; രാജസ്ഥാൻ ക്യാമ്പിൽ നിന്നെത്തിയ സഞ്ജുവിൻ്റെ ഇൻഡോർ ക്രിക്കറ്റ്

Sanju Samson Indoor Cricket: രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്നെത്തിയ സഞ്ജു സാംസൺ ഇൻഡോർ ക്രിക്കറ്റിൻ്റെ രസത്തിലാണ്. സെലബ്രിറ്റി സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജുവിൻ്റെ കളി.

Sanju Samson: ബാറ്റർ ശ്യാം പുഷ്കരൻ, ഫീൽഡിൽ ബേസിൽ ജോസഫ്; രാജസ്ഥാൻ ക്യാമ്പിൽ നിന്നെത്തിയ സഞ്ജുവിൻ്റെ ഇൻഡോർ ക്രിക്കറ്റ്

സഞ്ജു സാംസൺ

Published: 

23 May 2025 07:34 AM

ഐപിഎൽ പ്ലേഓഫിൽ നിന്ന് പുറത്തായ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെത്തിയ സഞ്ജു സുഹൃത്തുക്കൾക്കൊപ്പം ഇൻഡോർ ക്രിക്കറ്റ് കളിക്കുകയാണ്. സഞ്ജു തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്.

സഞ്ജുവിനൊപ്പം ക്രിക്കറ്റ് കളിക്കുന്നത് ചില്ലറക്കാരല്ല. ബാറ്റ് ചെയ്യുന്നത് ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. ഫീൽഡിൽ സംവിധായകനും അഭിനേതാവും സഞ്ജുവിൻ്റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫും സഞ്ജുവിൻ്റെ മാനേജർ നഹ ഇക്ലാസും. സഞ്ജുവാണ് പന്തെറിയുന്നത്. ബേസിൽ ജോസഫിൻ്റെ ഫ്ലാറ്റിലാണ് കളി. ഭാര്യ ചാരുലത എടുത്ത ചിത്രമാണ് സഞ്ജു തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

സീസണിൽ വളരെ മോശം പ്രകടനങ്ങളാണ് ഇത്തവണ രാജസ്ഥാൻ റോയൽസ് നടത്തിയത്. 14 മത്സരങ്ങളിൽ കേവലം നാലെണ്ണത്തിൽ മാത്രം വിജയിച്ച രാജസ്ഥാൻ എട്ട് പോയിൻ്റുമായി 9ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. റിട്ടൻഷൻ മുതൽ ആരംഭിച്ച പ്രശ്നങ്ങൾ സീസൺ പ്രകടനത്തിൽ പ്രതിഫലിക്കുകയായിരുന്നു. സഞ്ജു സാംസൺ പരിക്കേറ്റ് പല മത്സരങ്ങളിലും പുറത്തിരുന്നതും രാജസ്ഥാൻ്റെ പ്രകടനങ്ങളെ ബാധിച്ചു.

Also Read: IPL 2025: പുറത്തായപ്പോൾ ഫോമിലെത്തി ലഖ്നൗ; തോല്പിച്ചത് ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ

ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് ഇത്തവണ ഐപിഎൽ പ്ലേ ഓഫിലെത്തിയത്. 13 മത്സരങ്ങൾ കളിച്ച ഗുജറാത്ത് 9 വിജയം സഹിതം 18 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. അടുത്ത സ്ഥാനങ്ങളിലുള്ള ബെംഗളൂരുവും പഞ്ചാബും 12 മത്സരങ്ങളിൽ എട്ടെണ്ണം വീതം വിജയിച്ചു. ഇരു ടീമുകൾക്കും 17 പോയിൻ്റ് വീതമാണുള്ളത്. നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനെ 13 മത്സരങ്ങളിൽ എട്ട് ജയം സഹിതം 16 പോയിൻ്റുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ പരാജയപ്പെട്ടിരുന്നു. ഇതോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ പ്ലേഓഫിലെ മറ്റ് മൂന്ന് ടീമുകൾക്കും എത്താമെന്ന നിലയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും