Sanju Samson : രാജ്‌കോട്ടില്‍ നിര്‍ണായകം, ട്രാക്ക് മാറ്റി സഞ്ജു; ഇംഗ്ലണ്ട് പേസിനെ നേരിടാന്‍ ‘വെറൈറ്റി’ പരിശീലനം

Sanju Samson Training : ചെന്നൈയില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പിഴച്ചത്. രാജ്‌കോട്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് അനിവാര്യമാണ്. രാജ്‌കോട്ടില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം ടി20യിലും പിഴച്ചാല്‍ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം

Sanju Samson : രാജ്‌കോട്ടില്‍ നിര്‍ണായകം, ട്രാക്ക് മാറ്റി സഞ്ജു; ഇംഗ്ലണ്ട് പേസിനെ നേരിടാന്‍ വെറൈറ്റി പരിശീലനം

സഞ്ജു സാംസണും, ഗൗതം ഗംഭീറും

Published: 

27 Jan 2025 23:17 PM

ന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. രാജ്‌കോട്ടിലും ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയാകും ലക്ഷ്യം. മറുവശത്ത്, ഇംഗ്ലണ്ടിന് നാളെ ആശ്വാസ ജയം കണ്ടെത്തിയേ തീരൂ. പരമ്പരയില്‍ ഇനി പ്രതീക്ഷ വയ്ക്കണമെങ്കില്‍ രാജ്‌കോട്ടിലെ ജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്. രാജ്‌കോട്ടിലെ മത്സരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനും നിര്‍ണായകമാണ്.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും താരത്തിന് അത് മുതലാക്കാനായില്ല. ഗസ് അറ്റ്കിന്‍ണിന്റെ ഒരോവറില്‍ 22 റണ്‍സ് നേടിയെങ്കിലും, ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി താരം പുറത്തായി. 20 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടാനായത്.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത്തവണയും ആര്‍ച്ചറുടെ പന്തിലാണ് സഞ്ജുവിന് പിഴച്ചത്. അതുകൊണ്ട് തന്നെ രാജ്‌കോട്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് അനിവാര്യമാണ്. രാജ്‌കോട്ടില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ മൂന്നാം ടി20യിലും പിഴച്ചാല്‍ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം.

Read Also : അല്ല പിന്നെ ! പത്മശ്രീ കിട്ടിയതിന് രോഹിതിന് നന്ദി പറയണമെന്ന് ആരാധകന്‍; കണക്കിന് കൊടുത്ത് അശ്വിന്‍

ഇംഗ്ലണ്ടിന്റെ പേസ് നിരയെ, പ്രധാനമായും ആര്‍ച്ചറിനെ നേരിടാന്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് സഞ്ജു. തിങ്കളാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ താരം മികച്ച രീതിയില്‍ പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ടീമംഗങ്ങള്‍ പരിശീലനത്തിന് എത്തും മുമ്പേ സഞ്ജു ഗ്രൗണ്ടിലെത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്കും ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളും സഞ്ജുവിന് ഒപ്പമുണ്ടായിരുന്നു. സിമന്റഡ് പിച്ചില്‍ 45 മിനിറ്റോളം പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പുള്‍, ഹുക്ക് ഷോട്ടുകള്‍ മെച്ചപ്പെടുത്താന്‍ പ്ലാസ്റ്റിക് പന്തിലും പരിശീലനം നടത്തി. റാമ്പ്, കട്ട് ഷോട്ടുകളും അദ്ദേഹം പരിശീലിച്ചു. നെറ്റ്‌സിലെ പരിശീലനത്തിന് ശേഷം, അതിന് പുറത്തും സഞ്ജു 30 മിനിറ്റോളം ബാറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പരിക്കുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ വലയ്ക്കുന്നത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരമ്പര നഷ്ടമാകും. റിങ്കു സിംഗിന് മൂന്നാം മത്സരത്തിലും കളിക്കാനാകില്ല. എന്നാല്‍ താരത്തിന് അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. നിതീഷിന് പകരം ശിവം ദുബെയെയും, റിങ്കുവിന് പകരം രമണ്‍ദീപ് സിംഗിനെയും ടീമില്‍ ഉള്‍പ്പെടുത്തി.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ