Shreyas Iyer: ‘2008 ഐപിഎലിൽ ഞാൻ ബോൾ ബോയ് ആയിരുന്നു; അന്ന് റോസ് ടെയ്‌ലറെ പരിചയപ്പെട്ടു’: വെളിപ്പെടുത്തലുമായി ശ്രേയാസ് അയ്യർ

Shreyas Iyer Shares 2008 IPL Memories: ഐപിഎലിലെ ആദ്യ സീസണിൻ്റെ ഓർമകളുമായി ശ്രേയാസ് അയ്യർ. 2008 ഐപിഎലിൽ താൻ ബോൾ ബോയ് ആയിരുന്നു എന്നും ആ സമയത്ത് റോസ് ടെയ്‌ലറെയും ഇർഫാൻ പത്താനെയും പരിചയപ്പെട്ടു എന്നും ശ്രേയാസ് അയ്യർ പറഞ്ഞു.

Shreyas Iyer: 2008 ഐപിഎലിൽ ഞാൻ ബോൾ ബോയ് ആയിരുന്നു; അന്ന് റോസ് ടെയ്‌ലറെ പരിചയപ്പെട്ടു: വെളിപ്പെടുത്തലുമായി ശ്രേയാസ് അയ്യർ

ശ്രേയാസ് അയ്യർ

Published: 

18 Mar 2025 20:03 PM

2008 ഐപിഎലിൽ താൻ ബോൾ ബോയ് ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരവും പഞ്ചാബ് കിംഗ്സ് നായകനുമായി ശ്രേയാസ് അയ്യർ. ആ സമയത്ത് താൻ ന്യൂസീലൻഡ് ഇതിഹാസ താരം റോസ് ടെയ്‌ലറെ പരിചയപ്പെട്ടു എന്നും ശ്രേയാസ് പറഞ്ഞു. ജിയോഹോട്ട്സ്റ്റാറിൻ്റെ സൂപ്പർസ്റ്റാഴ്സ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ശ്രേയാസ്.

“ഞാൻ ആ സ്ഥലത്ത് ക്രിക്കറ്റ് കളിച്ചാണ് വളർന്നത്. ആ സമയത്ത് ഞാൻ മുംബൈ അണ്ടർ 14 ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുംബൈ സ്ക്വാഡിലുണ്ടായിരുന്ന എല്ലാവരെയും ബോൾ ബോയ്സാക്കി നിയമിച്ചു. അത്രയടുത്ത് നിന്ന് ഐപിഎൽ ഞാൻ ആദ്യമായി കാണുകയായിരുന്നു. എനിക്ക് ലജ്ജയായിരുന്നു. എൻ്റെ സുഹൃത്തുക്കളൊക്കെ പല കളിക്കാരെ പരിചയപ്പെടുമ്പോൾ ഞാൻ മാത്രം ഒറ്റപ്പെട്ടു. എനിക്കും അതൊന്ന് പരീക്ഷിച്ച് നോക്കാൻ തോന്നി. ആ സമയത്ത് റോസ് ടെയ്‌ലർ എൻ്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിൻ്റെ അടുക്കലേക്ക് ചെന്ന്, ‘സർ, ഞാൻ അങ്ങയുടെ വലിയ ആരധകനാണ്’ എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. ആഗ്രഹമുണ്ടായിരുന്നെങ്കിലും ലജ്ജയായതിനാൽ ഞാൻ അദ്ദേഹത്തോട് ബാറ്റോ ഗ്ലൗസോ ഒന്നും ചോദിച്ചില്ല.”- ശ്രേയാസ് അയ്യർ പറഞ്ഞു.

Also Read: Sanju Samson; ‘ഡയറ്റ് നോക്കുന്നുണ്ട്, പക്ഷേ, ചോക്കളേറ്റ് എനിക്ക് ഇഷ്ടമാണ്’; സഞ്ജുവിൻ്റെ ആദ്യ കാല ഇൻ്റർവ്യൂ വീണ്ടും വൈറൽ

“ആ സമയത്ത് ഇർഫാൻ പത്താൻ ലോംഗ് ഓണിൽ ഫീൽഡ് ചെയ്യാൻ നിൽക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം ഞങ്ങൾക്കരികെ ഇരുന്ന് കളി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചു. കളി നല്ല രസമുണ്ടെന്നും അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഞങ്ങൾ പറഞ്ഞു. ഇർഫാൻ ഭായ് അന്ന് വളരെ പ്രശസ്തനായിരുന്നു. ആ സമയത്ത് അദ്ദേഹം നല്ല സുന്ദരനായിരുന്നു. ആ ഓർമ്മകളൊക്കെ ഒരുപാട് കാലം എനിക്കൊപ്പമുണ്ടായിരുന്നു.”- ശ്രേയാസ് കൂട്ടിച്ചേർത്തു.

ഈ മാസം 22ആം തീയതിയാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മാർച്ച് 25നാണ് പഞ്ചാബ് കിംഗ്സ് ആദ്യ മത്സരത്തിനിറങ്ങുക. ഗുജറാത്ത് ജയൻ്റ്സാണ് എതിരാളികൾ. ഈ സീസണിലാണ് ശ്രേയാസ് അയ്യരെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ