Subroto Cup 2025 : മൂന്ന് വിഭാഗങ്ങളിലായി 106 ടീമുകൾ ഏറ്റുമുട്ടുന്നു; സുബ്രതോ കപ്പ് കിക്കോഫ് ഓഗസ്റ്റ് 19ന്

Subroto Cup 64th Edition Tournament : അണ്ടർ 17 ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, അണ്ടർ 15 സബ്-ജൂനിയർ ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായി 106 ടീമുകളാണ് ടൂർണമെൻ്റ് പങ്കെടുക്കുന്നത്.

Subroto Cup 2025 : മൂന്ന് വിഭാഗങ്ങളിലായി 106 ടീമുകൾ ഏറ്റുമുട്ടുന്നു; സുബ്രതോ കപ്പ് കിക്കോഫ് ഓഗസ്റ്റ് 19ന്

Subroto Cup 2025

Published: 

13 Aug 2025 20:42 PM

ന്യൂ ഡൽഹി : വളർന്ന് വരുന്ന പുത്തൻ കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി വ്യോമസേന സംഘടിപ്പിക്കുന്ന 64-ാമത് സുബ്രതോ കപ്പ് ടൂർണമെൻ്റിന് ഓഗസ്റ്റ് 19ന് തുടക്കമാകും. അണ്ടർ 17 ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, അണ്ടർ 15 സബ്-ജൂനിയർ ആൺകുട്ടികൾ എന്നിങ്ങിനെ മൂന്ന് വിഭാഗങ്ങളിലായി 106 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. നാല് വിദേശ ടീമുകളും ടൂർണമെൻ്റിൻ്റെ ഭാഗമാകുമെന്ന് വ്യോമസേന സ്പോർട്സ് കൺട്രോൾ ബോർഡ് അറിയിച്ചു.

ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ടീമുകളാണ് ടൂർണമെൻ്റിൻ്റെ ഭാഗമാകുക. ടിവി9 നെറ്റ്വർക്ക് സംഘടിപ്പിക്കുന്ന ഇന്ത്യൻ ടൈഗേർസ് ആൻഡ് ടൈഗ്രെസെസ് ക്യാമ്പയിൻ്റെ ഭാഗമായി സുബ്രതോ കപ്പിൽ മികവ് പുലർത്തുന്ന ഏഴ് കുട്ടി താരങ്ങൾക്ക് ജർമനിയിൽ വിദഗ്ധ പരിശീലനത്തിന് അവസരം ഒരുക്കും.

ALSO READ : Commonwealth Games 2030: 2030 കോമൺവെൽത്ത് വേദിയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഇന്ത്യ; അനുമതി ലഭിച്ചു

അണ്ടർ 17 ജൂനിയർ പെൺകുട്ടികളുടെ മത്സരത്തോടെ ഓഗസ്റ്റ് 19ന് ഡൽഹി എൻസിആറിൽ വെച്ചാണ് ടൂർണമെൻ്റിന് തുടക്കമാകുക. ശേഷം സെപ്റ്റംബർ രണ്ടിന് ബെംഗളൂരുവിൽ വെച്ച് അണ്ടർ 15 സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരങ്ങളും സംഘടിപ്പിക്കും. അണ്ടർ 17 ജൂനിയർ ആൺകുട്ടികളുടെ മത്സരം സെപ്റ്റംബർ 16 മുതൽ ആരംഭിക്കും. അംബേദ്കർ സ്റ്റേഡിയം, തേജസ് ഫുട്ബോൾ ​ഗ്രൗണ്ട്, സുബ്രതോ പാർക്ക് ഫുട്ബോൾ ​ഗ്രൗണ്ട്, പിൻ്റോ പാർക്ക് ഫുട്ബോൾ ​ഗ്രൗണ്ട് എന്നിവടങ്ങളിൽ വെച്ചാണ് ഡൽഹി എൻസിആർ മത്സരങ്ങൾ സംഘടിപ്പിക്കുക. എയർ ഫോഴ്സ് സ്കൂൾ ജലഹല്ലി, എയർ ഫോഴ്സ് സ്കൂൾ യെലഹങ്ക, ഹെഡ്ക്വോർട്ടർ ട്രെയിനിങ് കമാൻഡ് ഫുട്ബോൾ ​ഗ്രൗണ്ട് എന്നിവടങ്ങളിൽ വെച്ചാണ് ബെംഗളൂരുവിൽ മത്സരങ്ങൾക്ക് നടത്തുക.

ഇന്ത്യൻ ഫുട്ബോളിൻ്റെ താഴെ തട്ടിൽ നിന്നുള്ള വളർച്ചയ്ക്കായി 1960 മുതലാണ് സുബ്രതോ കപ്പ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. എയർ മാർഷ്യൽ സുബ്രതോ മുഖർജിയാണ് ഈ ടൂർണമെൻ്റിന് തുടക്കം കുറിച്ചത്. പിന്നീട് ഈ ടൂർണമെൻ്റിന് സുബ്രതോ കപ്പ് എന്ന് പേര് നൽകുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ടൂർണമെൻ്റിൽ മണിപ്പൂരിലെ ബിഷ്നുപുർ ടിജി ഇംഗ്ലീഷ് സ്കൂളാണ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ കിരീടം സ്വന്തമാക്കിയത്. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള മദർ ഇൻ്റർനാഷ്ണൽ സ്കൂൾ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ കിരീടം നിലനിർത്തുകയും ചെയ്തു. മേഘാലയിൽ നിന്നുള്ള നോങ്കിരി പ്രെസ്ബൈടേരിയൻ സക്കൻഡറി സ്കൂളാണ് സബ് ജൂനിയർ ആൺകുട്ടികളുടെ വിജയികൾ.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം