Wimbledon Final 2025: അൽകാരസിനോട് പകരം വീട്ടി സിന്നർ; പുൽക്കോർട്ടിൽ പുതിയ ജേതാവ്

Jannik Sinner Wins Wimbledon 2025: വിംബിൾഡൺ പുരുഷ കിരീടം നേടി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ സ്പാനിഷ് താരവും നിലവിലെ ചാമ്പ്യനുമായ കാർലോസ് അൽകാരസിനെയാണ് സിന്നർ പരാജയപ്പെടുത്തിയത്.

Wimbledon Final 2025: അൽകാരസിനോട് പകരം വീട്ടി സിന്നർ; പുൽക്കോർട്ടിൽ പുതിയ ജേതാവ്

യാനിക് സിന്നർ

Published: 

14 Jul 2025 06:30 AM

വിംബിൾഡൺ പുരുഷ കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. കലാശക്കളിയിൽ നിലവിലെ ചാമ്പ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ കീഴടക്കിയാണ് സിന്നർ കന്നിക്കിരീടം ചൂടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട സിന്നർ ആധികാരികമായി തിരികെവന്ന് വിംബിൾഡണിൽ തൻ്റെ കന്നിക്കിരീടം നേടുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിയ്ക്ക് പകരം വീട്ടാനും സിന്നറിന് സാധിച്ചു. സ്കോർ 4-6, 6-4, 6-4, 6-4.

ഹാട്രിക്ക് കിരീടം നേടിയിറങ്ങിയ അൽകാരസിന് മേൽ തകർപ്പൻ ഫോമിലുള്ള സിന്നറിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ സെറ്റ് നഷ്ടമായെങ്കിലും താൻ അങ്ങനെ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം സിന്നറിൻ്റെ കളിയിൽ കണ്ടു. അത് അടുത്ത സെറ്റുകളിൽ താരം നടപ്പാക്കുകയും ചെയ്തു. തുടരെ മൂന്ന് സെറ്റുകൾ ആധികാരികമായി സ്വന്തമാക്കിയ സിന്നർ ഇതോടെ അൽകാരസിന് ഒരു അവസരവും നൽകാതെ കിരീടത്തിലെത്തി. കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് സിന്നറിനെ വീഴ്ത്തിയത്.

Also Read: Wimbledon Final 2025: കന്നിക്കിരീടത്തിന് സിന്നർ; ഹാട്രിക്കടിക്കാൻ അൽകാരസ്: പുൽമൈതാനത്തിന് തീപിടിക്കുന്നു

ഗ്രാൻഡ് സ്ലാം ഫൈനലിൽ അൽകാരസിൻ്റെ ആദ്യ പരാജയമാണിത്. 24 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന അൽകാരസിൻ്റെ ജൈത്രയാത്രയ്ക്കും ഇതോടെ അവസാനമായി. വിമ്പിൾഡൺ ഹാട്രിക്ക്, ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടുന്ന ചാനൽ സ്ലാം നേട്ടം എന്നിവയും ഇതോടെ അൽകാരസിന് നഷ്ടമായി. യാനിക് സിന്നറിൻ്റെ നാലാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.

സെമിഫൈനലിൽ സാക്ഷാൽ നൊവാക് ജോകോവിചിനെ വീഴ്ത്തി കിരീടപ്പോരിലെത്തിയ സിന്നർ ആ വിജയം ഒരു ഫ്ലൂക്കല്ലെന്ന് തെളിയിച്ചു. ജോകോവിചിനെതിരെ ഒരു സെറ്റ് പോലും വിട്ടുനൽകാതെ ആധികാരിക വിജയമാണ് സിന്നർ സ്വന്തമാക്കിയത്. അൽകാരസ് ആവട്ടെ സെമിയിൽ ടെയ്‌ലർ ഫ്രിറ്റ്സിനെയാണ് തോല്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു അൽകാരസിൻ്റെ ജയം.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം