iQOO 15 Indian Launch : ഇത്രയും വിലയിൽ ഇത് മുതലാകുമോ? എന്താണ് പ്രത്യേകത?
വെറുതേയൊരു ഫോൺ എന്ന കൺസെപ്ടിൽ് ഇത് വാങ്ങുന്നതിനേക്കാൾ ഗെയിമിംഗോ, വീഡിയോ മേക്കിംഗോ തുടങ്ങിയ ക്രിയേറ്റീവായുള്ള എന്തിനും ഇത് ബെസ്റ്റാണ്.
ലോഞ്ചിംഗ് തീയ്യതി നിശ്ചയിച്ചെങ്കിലും ഐക്യുവിൻ്റെ പുത്തൻ ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 15 പോക്കറ്റിലൊതുങ്ങുമോ എന്ന കാര്യത്തിൽ അൽപ്പം സംശയമില്ലാതില്ല. സ്മാർട്ട് ഫോൺ, ഗാഡ്ജെറ്റ് പ്രേമികൾക്ക് ഇത് തങ്ങളുടെ ബോക്സിലേക്കുള്ള പുത്തൻ പ്രോഡക്ടാണെങ്കിലും സാധാരണ സ്മാർട്ട് ഫോൺ ഉപഭോക്താവിന് ഇതൽപ്പം പാടാണ്. എങ്കിലും വിലക്കൊത്ത മുതലിറക്കാൻ കൂടി കമ്പനി ശ്രമിച്ചിട്ടുണ്ട്.
വെള്ള, കറുപ്പ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്‌ഫോണിൽ ഐക്യുഒ 15 ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് നൽകിയിരിക്കുന്നത്. വെറുതേയൊരു ഫോൺ എന്ന കൺസെപ്ടിൽ് ഇത് വാങ്ങുന്നതിനേക്കാൾ ഗെയിമിംഗോ, വീഡിയോ മേക്കിംഗോ തുടങ്ങിയ ക്രിയേറ്റീവായുള്ള എന്തിനും ഇത് ബെസ്റ്റാണ്. മികച്ച മൾട്ടിടാസ്കിംഗിനായി എൽപിഡിഡിആർ 5 എക്സ് റാമും യുഎഫ്എസ് 4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡിസൈൻ, ഡിസ്പ്ലേ
6.85 ഇഞ്ച് സാംസങ് 2K M14 LEAD OLED ഡിസ്‌പ്ലേയാണ് ഫോണിൽ ഘടിപ്പിച്ചിരിക്കുന്നത്, 144Hz വരെ റീ ഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ലൈഫ് ലൈക്ക് വിഷ്വലുകൾക്കുള്ള റേ ട്രെയ്‌സിംഗ് സപ്പോർട്ട് എന്നിവയാണ് പാനലിന്റെ മറ്റ് ഹൈലൈറ്റുകൾ. ഗെയിമർമാർക്കും മൾട്ടിമീഡിയ ഉപയോക്താക്കൾക്കും ആകർഷകമായ സവിശേഷതകൾ കൂടിയാണിത്.
ബാറ്ററിയും ചാർജിംഗും
മറ്റേത് ഫോണിൽ നിന്നും വ്യത്യസ്തമായി 7,000 mAh ബാറ്ററിയാണ് iQOO 15-ൽ ഉള്ളത്. കുറഞ്ഞത് 2 ദിവസമെങ്കിൽ ഫോൺ സജീവമാക്കി നിർത്താൻ ഇത് സഹായിക്കും. 100W വയർഡ് ചാർജിംഗിനും 40W വയർലെസ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണി്ൻ്റെ ചൂട് ക്രമീകരിക്കാൻ 8,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. അതുകൊണ്ട് തന്നെ ഓവര്‍ ഹിറ്റീംഗ് എന്ന പ്രശ്നം അത്ര പെട്ടെന്ന് ഒന്നും ബാധിക്കില്ലെന്ന് ചുരുക്കം.
ക്യാമറ
ഐക്യുഒഒ 15 ൽ 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാനാണ് സാധ്യത. ഫോട്ടോഗ്രാഫി പ്രേമികൾക്ക് തീർച്ചയായും ഈ വർഷം ഒരു പ്രധാന ക്യാമറ അപ്‌ഗ്രേഡും ഫോണിൽ ലഭിക്കും. ഫോണിൽ സെൽഫികൾക്കായി, 32MP ക്യാമറയും ഉണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക, കൂടാതെ 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കുമെന് കമ്പനി അവകാശപ്പെടുന്നു.
വില
ലേഖനത്തിൽ ആദ്യം തന്നെ പറഞ്ഞപോലെ വിലക്ക് ഒതുങ്ങുന്ന മോഡലാണിതെന്ന് പറയാൻ സാധിക്കില്ല. നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം 70000 രൂപയായിരിക്കും ഫോണിൻ്റെ വില എന്നാണ് സൂചന. ആകർഷകമായ ലോഞ്ച് ഡേ ഓഫറുകളും ബാങ്ക് ഡിസ്‌കൗണ്ടുകളും ആമസോണിലും ഐക്യുവിൻ്റെ ഔദ്യോഗിക സ്റ്റോറിലും വാഗ്ദാനം ചെയ്യുന്നുണ്ട്.