AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Apple new features: ചുറ്റും ചാരന്മാരുണ്ടോ എന്ന് കണ്ടെത്താം; പുതിയ ഫീച്ചറുമായി ആപ്പിൾ

Apple new features latest update: ഡിറ്റെക്ടിങ് അണ്‍വാണ്ടഡ് ലൊക്കേഷന്‍ ട്രാക്കേഴ്‌സ്' (ഡിയുഎല്‍ടി) സ്റ്റാന്‍ഡര്‍ഡ് അനുസരിച്ചായിരിക്കും ഈ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്ന് വിദ​ഗ്ധർ പറയുന്നു.

Apple new features: ചുറ്റും ചാരന്മാരുണ്ടോ എന്ന് കണ്ടെത്താം; പുതിയ ഫീച്ചറുമായി ആപ്പിൾ
Aswathy Balachandran
Aswathy Balachandran | Updated On: 25 May 2024 | 04:22 PM

നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്ന് അറിയണോ? നിങ്ങളുടെ കയ്യിലുള്ളത് െഎഫോണാണെങ്കിൽ അതിനു വഴിയുണ്ട്. ഐഫോൺ ഉടമകളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്നറിയിക്കാന്‍ ആപ്പിളിന്റെ ഫോണുകളിലും ടാബുകളിലും പുതിയ സുരക്ഷാ ഫീച്ചര്‍ തയ്യാറാക്കി കമ്പനി. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഓഎസ്/ ഐപാഡ്ഓഎസ് 17.5 അപ്‌ഡേറ്റിലാണ് അണ്‍വാണ്ടഡ് ട്രാക്കര്‍ അലേര്‍ട്ട് ഫീച്ചര്‍ ആപ്പിള്‍ െഎഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘ഡിറ്റെക്ടിങ് അണ്‍വാണ്ടഡ് ലൊക്കേഷന്‍ ട്രാക്കേഴ്‌സ്’ (ഡിയുഎല്‍ടി) സ്റ്റാന്‍ഡര്‍ഡ് അനുസരിച്ചായിരിക്കും ഈ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്ന് വിദ​ഗ്ധർ പറയുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും, സുരക്ഷയും ഉറപ്പുവരുത്തുന്ന സമാനമായ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും എത്തുമെന്നാണ് വിവരം. ഐ ഓ എസ് 17.5 പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രമേ ട്രാക്കിങ് പ്രതിരോധ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. എന്നാൽ ഇത് ആൻ്ഡ്രോയിഡിലേക്ക് എത്തുമ്പോൾ, ആന്‍ഡ്രോയിഡ് 6 മുതല്‍ പുതിയ ഓ എസ് വേര്‍ഷനുകളിലെല്ലാം അണ്‍വാണ്ടഡ് ട്രാക്കര്‍ അലേര്‍ട്ട് ലഭിക്കും എന്നതും സവിശേഷതയാണ്.

എയര്‍ടാഗ്‌സ്

താക്കോലുകള്‍, ബാഗുകള്‍ തുടങ്ങി സ്വന്തം വസ്തുക്കള്‍ ഇടയ്ക്കിടയ്ക്ക് മറക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ എയർടാ​ഗ്സ് ഏറെ സഹായിക്കും എന്നുറപ്പാണ്. നമ്മുടെ കാണാതായാൽ സാധനങ്ങൾ എവിടെ വച്ചിരിക്കുന്നു എന്ന് ബ്ലൂടൂത് ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനാണ് എയര്‍ടാഗ്‌സ് സാഹായിക്കുന്നത്. ആപ്പിള്‍ പുറത്തിറക്കിയ ഈ കൊച്ച് ഉപകരണം എല്ലാ പ്രായക്കാർക്കും ഒരുപോലെ സഹായകമാണ്.

ഇവ ഉപയോഗിച്ച് വ്യക്തികളെ അവരറിയാതെ ഒരു വ്യക്തിയെ പിന്തുടാൻ കഴിയുമായിരുന്നു. ക്രിമിനലുകള്‍ അടക്കമുള്ളവർ ഇത് പ്രയോജനപ്പെടുത്തിയിരുന്നു എന്നത് മറ്റൊരു പ്രശ്നമാണ്. ഇനിമേല്‍ പരിചയമില്ലാത്ത ഏതെങ്കിലും ബ്ലൂടൂത് ട്രാക്കിങ് ഉപകരണം ഒരാള്‍ക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്നു കണ്ടാല്‍ ഇക്കാര്യവും ആപ്പിള്‍ ഉപകരണ ഉടമകളെ തത്സമയം അറിയിക്കും എന്നതാണ് പുതിയ ഫീച്ചറിൻ്റെ സവിശേഷത.