Asteroid: നാളെയോടെ ഛിന്നഗ്രഹം ഭൂമിക്കരികെ എത്തും; പിന്നീട് എന്ത് സംഭവിക്കും?

Asteroid 2024 YA5 Updates: ഞായറാഴ്ചയോടെ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലേക്ക് എത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. അകലം കുറവായതിനാല്‍ തന്നെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ഇതുകൂടാതെ ഛിന്നഗ്രഹത്തിന്റെ വേഗതയും ആശങ്ക വിതക്കുന്നു. മണിക്കൂറില്‍ 58,948 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

Asteroid: നാളെയോടെ ഛിന്നഗ്രഹം ഭൂമിക്കരികെ എത്തും; പിന്നീട് എന്ത് സംഭവിക്കും?

പ്രതീകാത്മക ചിത്രം

Updated On: 

28 Dec 2024 | 08:22 PM

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം എത്തുന്നതായി നാസയുടെ മുന്നറിയിപ്പ്. 2024 വൈഎ5 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. വിമാനത്തിന് അതേ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ചയോടെ ഛിന്നഗ്രഹം ഭൂമിയ്ക്ക് അരികിലേക്ക് എത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയില്‍ നിന്നും ഏകദേശം 351,000 കിലോമീറ്റര്‍ അകലെ കൂടി ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിഗമനം. ഈ അകലം ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണെന്നതാണ് ആശങ്കയ്ക്ക് വഴി വെക്കുന്നത്.

അകലം കുറവായതിനാല്‍ തന്നെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ഇതുകൂടാതെ ഛിന്നഗ്രഹത്തിന്റെ വേഗതയും ആശങ്ക വിതക്കുന്നു. മണിക്കൂറില്‍ 58,948 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

ഞായറാഴ്ച രാവിലെ 7.19 ഓടെ ആകും 2024 വൈഎ5 ഛിന്നഗ്രഹം ഭൂമിക്ക് സമീപം എത്തുക എന്നാണ് നിഗമനം. ഇത്രയും നാള്‍ ഭൂമിക്കരികെ എത്തിയ ഛിന്നഗ്രഹങ്ങളെ അപേക്ഷിച്ച് ഈ ഛിന്നഗ്രഹത്തിന് വേഗത കൂടുതലാണ്.

എന്നാല്‍, ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഭൂമിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. ഭൂമിക്ക് അപകടം വരുത്തുന്നതിനുള്ള വലിപ്പം ഈ ഛിന്നഗ്രഹത്തിന് ഇല്ലെന്നും അതിനാല്‍ തന്നെ ഭൂമിക്ക് അപകടമില്ലാത്ത വിധത്തില്‍ കടന്നുപോകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം, ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ വ്യതിയാനം ഉണ്ടായാല്‍ അത് ഭൂമിക്ക് ദോഷം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Asteroid: ഭീമാകാരൻ ഛിന്നഗ്രഹം ഭൂമിക്കരികിലേക്ക്…; കൂട്ടിയിടിച്ചാൽ എന്താകും ഫലം?

അതേസമയം, ഡിസംബറിന്റെ തുടക്കത്തില്‍ ഭൂമിക്കരികിലൂടെ ഭീമാകരനായ ഛിന്നഗ്രഹം കടന്നുപോകുന്നതായി നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു സ്‌റ്റേഡിയത്തിനോളം വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രമായിരുന്നു അത്. ഛിന്നഗ്രഹം 447755 ഡിസംബര്‍ മൂന്നിന് ഭൂമിക്കരികെ എത്തുമെന്നായിരുന്നു നാസ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

1,300 അടി വ്യാസമാണ് ഈ ഛിന്നഗ്രഹത്തിന് ഉള്ളതെന്നായിരുന്നു ഗവേഷകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമിക്ക് യാതൊരു വിധ ദോഷവും ചെയ്യാതെയാണ് ഛിന്നഗ്രഹം കടന്നുപോയത്. ഈ ഛിന്നഗ്രഹം ഭൂമിക്കരികില്‍ എത്തിയപ്പോള്‍ പോലും 3,440,000 മൈല്‍ അകലമുണ്ടായിരുന്നു.

ഈ ഛിന്നഗ്രത്തെ ആദ്യമായി കണ്ടെത്തിയത് 2007ലായിരുന്നു. ഭൂമിക്കരികിലൂടെ കടന്നുപോകുന്ന എല്ലാ ഛിന്നഗ്രഹങ്ങളെയും നാസ നിരീക്ഷിക്കുന്നുണ്ട്. നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുള്ളത് ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ അതായത് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചാണ്. ഈ അകലത്തിലെത്തുന്ന ഛിന്നഗ്രഹങ്ങളില്‍ കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ളവ മാത്രമാണ് ഭൂമിക്ക് ഭീഷണിയാകാറുള്ളു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ