Astronaut Don Pettit: ഇത് സംഭവം കൊള്ളാം..! ബഹിരാകാശത്ത് പാൻറ്‌സിൽ രണ്ട് കാലുകളും ഒരേസമയം ഇടാം; വീഡിയോ പങ്കുവച്ച് ഡോൺ പെറ്റിറ്റ്

Astronaut Don Pettit Video: മനുഷ്യർക്ക് ഭൂമിയിൽ നിന്നുകൊണ്ട് ഒരു പാൻറ്‌സ് ധരിക്കണമെങ്കിൽ ചില്ലറ കഠിനപ്രയത്നം അല്ല വേണ്ടിവരുന്നത്. ഒരേസമയം രണ്ട് കാലുകളും പാൻറ്‌സിലേക്ക് നിന്നുകൊണ്ട് കയറ്റുക എന്നത് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. അല്ലെങ്കിൽ അമാനുഷിക ശക്തിയുള്ളവരാവണം അവർ. എന്നാൽ ബഹിരാകാശത്ത് ഇതെല്ലാം വളരെ നിസാരമായ കാര്യമാണ്.

Astronaut Don Pettit: ഇത് സംഭവം കൊള്ളാം..! ബഹിരാകാശത്ത് പാൻറ്‌സിൽ രണ്ട് കാലുകളും ഒരേസമയം ഇടാം; വീഡിയോ പങ്കുവച്ച് ഡോൺ പെറ്റിറ്റ്

Astronaut Don Pettit

Published: 

22 Feb 2025 | 04:37 PM

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) വിശേഷങ്ങളറിയാൻ നമ്മുക്ക് വളരെ ആകാംക്ഷയാണ്. അതുപോലെ തന്നെ അവിടെ നടക്കുന്ന പല കാര്യങ്ങളും ലോകത്തിന് എന്നും അത്ഭുതവും അവശ്വസനീയവുമായ കാര്യങ്ങളാണ്. സീറോ-ഗ്രാവിറ്റിയിലെ പല സംഭവവികാസങ്ങളും നിലയത്തിലെ സഞ്ചാരികൾ വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും പുറത്തുവിടാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ബഹിരാകാശ സാഞ്ചാരിയ്യ ഡോൺ പെറ്റിറ്റ് പങ്കുവെച്ചിരിക്കുന്നത്.

ഭൂമിയിലുള്ളവർക്ക് സാധിക്കാത്ത പലതും അങ്ങ് ബഹിരാകാശത്ത് നടക്കുമെന്ന ചെറിയൊരു തമാശനിറഞ്ഞ വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്. മനുഷ്യർക്ക് ഭൂമിയിൽ നിന്നുകൊണ്ട് ഒരു പാൻറ്‌സ് ധരിക്കണമെങ്കിൽ ചില്ലറ കഠിനപ്രയത്നം അല്ല വേണ്ടിവരുന്നത്. ഒരേസമയം രണ്ട് കാലുകളും പാൻറ്‌സിലേക്ക് നിന്നുകൊണ്ട് കയറ്റുക എന്നത് നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. അല്ലെങ്കിൽ അമാനുഷിക ശക്തിയുള്ളവരാവണം അവർ.

എന്നാൽ ബഹിരാകാശത്ത് ഇതെല്ലാം വളരെ നിസാരമായ കാര്യമാണ്. സീറോ-ഗ്രാവിറ്റിയായതുകൊണ്ട്, രണ്ട് കാലുകളും നിങ്ങൾക്ക് ഒരേസമയം പാൻറ്‌സിലേക്ക് പ്രവേശിപ്പിക്കാൻ അനായാസം സാധിക്കും. പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടവളർക്കാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ രസകരമായ വീഡിയോയാണ് നാസയുടെ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

‘ടു ലെഗ്‌സ് അറ്റ് എ ടൈം’ എന്ന അടികുറിപ്പോടെയാണ് പെറ്റിറ്റ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് ഈ രസകരമായ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള കൗതുകകരമായ അനേകം ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് എത്തിക്കുന്ന തകർപ്പൻ ഫോട്ടോഗ്രാഫർ കൂടിയാണ് സഞ്ചാരിയായ ഡോൺ പെറ്റിറ്റ്.

ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ഭൂമിയിലെ വ്യത്യസ്തമായ സ്ഥലങ്ങളും ടറൈനുകളും അദ്ദേഹം വളരെ മനോഹരമായാണ് മുമ്പ് ചിത്രീകരിച്ചത്. ഭൂമിക്ക് മുകളിലുള്ള ധ്രുവദീപ്തിയും പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും എന്നിങ്ങനെ നിരവധി ചിത്രങ്ങളും വീഡിയോകളും പെറ്റിറ്റ് മുമ്പ് എക്സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്