AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Recharge Plan: വിടില്ല ഞാന്‍ വിടില്ല; 400 രൂപയ്ക്ക് അഞ്ചുമാസ വാലിഡിറ്റി ബിഎസ്എന്‍എല്‍ അല്ലാതെ മറ്റാര് നല്‍കും

BSNL Budget Friendly Recharge Plan: ഇപ്പോഴിതാ ഉപഭോക്താക്കളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 4,00 രൂപയ്ക്ക് താഴെയുള്ള അടിപൊളി പ്ലാനാണ് ഇപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. 4,00 രൂപയ്ക്ക് താഴെയെന്ന് പറയുമ്പോള്‍ അത്ര നിസാരമായി കാണരുത്. 150 ദിവസ വാലിഡിറ്റി അതായത് അഞ്ച് മാസം നിങ്ങള്‍ക്ക് ഈ പ്ലാനിന്റെ സേവനം ആസ്വദിക്കാവുന്നതാണ്.

BSNL Recharge Plan: വിടില്ല ഞാന്‍ വിടില്ല; 400 രൂപയ്ക്ക് അഞ്ചുമാസ വാലിഡിറ്റി ബിഎസ്എന്‍എല്‍ അല്ലാതെ മറ്റാര് നല്‍കും
BSNLImage Credit source: Getty Images
shiji-mk
Shiji M K | Published: 23 Feb 2025 11:19 AM

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ടെലികോം സേവനദാതാവാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍. ജിയോ, എയര്‍ടെല്‍, വിഐ പോലുള്ള പ്രമുഖ ടെലികോം സേവനദാതാക്കളോട് മത്സരിച്ചുകൊണ്ട് തന്നെയാണ് ബിഎസ്എന്‍എല്ലിന്റെ മുന്നേറ്റം. സ്വകാര്യ കമ്പനികള്‍ താരിഫ് വര്‍ധിപ്പിച്ചപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കളോടൊപ്പം നിന്നു. ഇപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന പ്ലാനുകളാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോഴിതാ ഉപഭോക്താക്കളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 4,00 രൂപയ്ക്ക് താഴെയുള്ള അടിപൊളി പ്ലാനാണ് ഇപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. 4,00 രൂപയ്ക്ക് താഴെയെന്ന് പറയുമ്പോള്‍ അത്ര നിസാരമായി കാണരുത്. 150 ദിവസ വാലിഡിറ്റി അതായത് അഞ്ച് മാസം നിങ്ങള്‍ക്ക് ഈ പ്ലാനിന്റെ സേവനം ആസ്വദിക്കാവുന്നതാണ്.

397 രൂപയ്ക്കാണ് ഈ പ്ലാന്‍ നിങ്ങളിലേക്ക് എത്തുന്നത്. 150 ദിവസ വാലിഡിറ്റിയില്‍ സൗജന്യ കോളിങ്, ഡാറ്റ, എസ്എംഎസ് തുടങ്ങിയ അവശ്യ സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇടയ്ക്കിടെയുള്ള റീചാര്‍ജുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നതോടെ നിങ്ങളുടെ ബിഎസ്എന്‍എല്‍ സിം അടുത്ത അഞ്ച് മാസത്തേക്ക് സജീവമായി തുടരും. എന്തെല്ലാമാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്ന സേവനങ്ങള്‍ എന്ന് പരിശോധിക്കാം.

  • ആദ്യ 30 ദിവസത്തേക്ക് എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകള്‍. പിന്നീട് ഔട്ട് ഗോയിങ് കോളുകള്‍ ഉണ്ടായിരിക്കില്ല. പക്ഷെ ഇന്‍കമിങ് കോള്‍ സേവനം ലഭിക്കുന്നതാണ്.
  • ആദ്യ 30 ദിവസത്തേക്ക് എല്ലാ ദിവസവും 2 ജിബി അതിവേഗ ഡാറ്റ ലഭിക്കും.
  • ആദ്യ 30 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് വീതം അയക്കാന്‍ സാധിക്കുന്നതാണ്.

Also Read: YouTube Premium Lite: യൂട്യൂബ് പ്രീമിയത്തിന് ഇനി കുറഞ്ഞ വില; ലൈറ്റ് പ്ലാനുകൾ അവതരിപ്പിക്കുക നാല് രാജ്യങ്ങളിൽ

ബിഎസ്എന്‍എല്‍ സെക്കന്‍ഡറി സിം ആയി ഉപയോഗിക്കുന്നവര്‍ക്കും ഇടയ്ക്കിടെയുള്ള റീചാര്‍ജുകളോട് താത്പര്യമില്ലാത്തവര്‍ക്കും ഈ പ്ലാന്‍ ഉപോയഗപ്രദമാണ്. ഇന്‍കമിങ് കോള്‍ വാലിഡിറ്റി വര്‍ധിപ്പിച്ചതോടെ എല്ലാ മാസവും അധിക പണം ചെലവഴിക്കാതെ തന്നെ നിങ്ങള്‍ സിം സജീവമായി നിലനിര്‍ത്താന്‍ സാധിക്കും.