AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jio Fiber Plans: 14 ഒടിടികൾ ഫ്രീ, 100 MB സ്പീഡ്; ജിയോ ഫൈബറിൻ്റെ മികച്ച പ്ലാനുകൾ

Best Jio Fiber Plans: ഈ പ്ലാനുകളിൽ, നിങ്ങൾക്ക് 30Mbps മുതൽ 100Mbps വരെയുള്ള ഇൻ്റർനെറ്റ് വേഗത ലഭിക്കും. 800-ലധികം ടിവി ചാനലുകളും 14 OTT ആപ്പുകളും ഈ പ്ലാനുകളിൽ നിങ്ങൾക്ക് ഫ്രീയായി ലഭിക്കുന്നുണ്ട്

Jio Fiber Plans: 14 ഒടിടികൾ ഫ്രീ, 100 MB  സ്പീഡ്; ജിയോ ഫൈബറിൻ്റെ മികച്ച പ്ലാനുകൾ
Jio Fiber Plans | Credits: SOPA Images
Arun Nair
Arun Nair | Updated On: 05 Nov 2024 | 09:05 AM

വീട്ടിൽ മൊബൈൽ ഡാറ്റയിലെ പ്രശ്നം കൊണ്ട് മടുത്ത് തുടങ്ങിയെങ്കിൽ ഫൈബറിലേക്ക് മാറാൻ ഇനി മടിക്കേണ്ട. അതു കൊണ്ട് തന്നെ ജിയോ ഫൈബർ നിങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന ഒന്നായിരിക്കും. ഇത്തരത്തിൽ മൂന്ന് മാസ വാലിഡിറ്റിയിൽ പ്രവർത്തിക്കുന്ന ജിയോ ഫൈബറിൻ്റെ മികച്ചതും താങ്ങാനാവുന്നതുമായ മൂന്ന് പ്ലാനുകളെക്കുറിച്ച് ഇവിടെ പരിശോധിക്കാം. ഈ പ്ലാനുകളിൽ, നിങ്ങൾക്ക് 30Mbps മുതൽ 100Mbps വരെയുള്ള ഇൻ്റർനെറ്റ് വേഗത ലഭിക്കും. 800-ലധികം ടിവി ചാനലുകളും 14 OTT ആപ്പുകളും ഈ പ്ലാനുകളിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഉയർന്ന വേഗതയുള്ള ഇൻ്റർനെറ്റും ദീർഘകാല വാലിഡിറ്റിയുമുള്ള ഒരു പ്ലാനിനായി തിരയുകയാണെങ്കിൽ ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാനായിരിക്കും.

599 രൂപയുടെ പ്ലാൻ

1797 രൂപയും ജിഎസ്ടിയും അടങ്ങുന്ന നിരക്കിൽ മൂന്ന് മാസത്തേക്ക് ജിയോ ഫൈബർ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാം. പ്ലാനിൽ, ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് പരിധിയില്ലാത്ത ഡാറ്റ ലഭിക്കും.

30Mbps അപ്‌ലോഡ്, ഡൗൺലോഡ് വേഗതയാണ് പ്ലാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സൗജന്യ വോയ്‌സ് കോളിംഗും ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് 800-ലധികം ടിവി ചാനലുകളും ഒപ്പം, Disney + Hotstar, Sony Liv, Zee5, Jio Cinema Premium എന്നിവയുൾപ്പെടെ ആകെ 12 OTT ആപ്പുകളും നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം

ALSO READ: JioBharat : ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടുതൽ സവിശേഷതകളോടെ വിപണിയിൽ; യുപിഐ ആപ്പ് അടക്കം ഉപയോഗിക്കാം

888 രൂപയുടെ പ്ലാൻ

2664 രൂപ + GST ​​ആണ് ഈ പ്ലാനിൻ്റെ മൂന്ന് മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക്, അൺലിമിറ്റഡ് ഡാറ്റയും 30Mbps അപ്‌ലോഡ് ഡൗൺലോഡ് വേഗതയും ഈ പ്ലാനിൽ
ലഭിക്കും. വരിക്കാർക്ക് കമ്പനി സൗജന്യ വോയ്‌സ് കോളിംഗ് ആനുകൂല്യവും ലഭിക്കും. ഈ പ്ലാനിൽ 800-ലധികം ടിവി ചാനലുകളും, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെ 14 OTT ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. പ്ലാനിൽ ആമസോൺ പ്രൈം ലൈറ്റിൻ്റെ രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു

899 രൂപയുടെ പ്ലാൻ

നേരത്തെ പറഞ്ഞ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി സ്പീഡിൽ മുൻപന്തിയിലുള്ള പ്ലാനാണ് ഇത്. 2697 രൂപ + ജിഎസ്ടി അടച്ച് നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് ഈ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യാം. പരിധിയില്ലാത്ത ഇൻ്റർനെറ്റിൽ 100Mbps അപ്‌ലോഡ്, ഡൗൺലോഡ് വേഗത നിങ്ങൾക്ക് ലഭിക്കും, സൗജന്യ വോയ്‌സ് കോളിംഗ് 800-ലധികം ടിവി ചാനലുകളും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും. ഡിസ്‌നി + ഹോട്ട്‌സ്റ്റാർ, സോണി ലിവ് എന്നിവയ്‌ക്കൊപ്പം ജിയോ സിനിമാ പ്രീമിയവും ഉൾപ്പെടുന്ന പ്ലാനിൽ മൊത്തം 12 OTT ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം.

Follow Us