BGauss C12 MaxR : യുദ്ധഭൂമിയിലേക്ക് പുതിയൊരൾ! 178 കിലോ മീറ്റർ റേഞ്ചുമായി പുത്തൻ ഇവി സ്കൂട്ടർ
New EV Scooter BGauss C12 MaxR Launch : ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിഗോസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന് വിപണിയിൽ അവതരിപ്പിച്ചു. C12 MaxR എന്ന മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കിലോ മീറ്റർ റേഞ്ചാണ്. IDC സർട്ടിഫിക്കറ്റ് പ്രകാരം ഫുൾ ചാർജിൽ 178 കിലോ മീറ്ററാണ് വാഹനത്തിന് ലഭിക്കുന്ന റേഞ്ച്.

Bgauss C12 MaxR
ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിഗോസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറിന് വിപണിയിൽ അവതരിപ്പിച്ചു. C12 MaxR എന്ന മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കിലോ മീറ്റർ റേഞ്ചാണ്. IDC സർട്ടിഫിക്കറ്റ് പ്രകാരം ഫുൾ ചാർജിൽ 178 കിലോ മീറ്ററാണ് വാഹനത്തിന് ലഭിക്കുന്ന റേഞ്ച്. ഈ സ്കൂട്ടറിന് മണിക്കൂറിൽ പരമാവധി 75 കിലോമീറ്ററാണ് വേഗത കൈവരിക്കാൻ സധിക്കുക. വാഹനത്തിന്റെ ബാറ്റിറി നോക്കിയാൽ 3.8 kWh ശേശിയാണ് വരുന്നത്. ഈ എൽ എഫ് പി ബാറ്ററിയിൽ ചൂട് ക്രമീരിക്കുന്നതിനായി അലൂമിനിയം കവറിങ് നൽകിയിരിക്കുന്നു. പ്രത്യേക ബാറ്ററി മാനേജ്മെന്റ് സംവിധാനം വഴിയാണ് ഇതിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നത്.
വില എത്രയെന്ന് നോക്കാം
പുതിയ C12 MaxR ന്റെ വില ആരംഭിക്കുന്നത് (എക്സ് ഷോ റൂം) 1. 59 ലക്ഷം രൂപ മുതലാണ്. മികച്ച പറവർ വാഗ്ദാനം ചെയ്യുന്ന C12 MaxR-ന് കരുത്തേകുന്നത് കമ്പനിയുടെ ഹൈപ്പർസെൻ (HyperZen) എന്ന പേരുള്ള ഇൻ-വീൽ മോട്ടോർ പ്ലാറ്റ്‌ഫോമാണ്. ഇതുവഴി 4.2 kW പീക്ക് പവറാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. സ്കൂട്ടറിന്റെ മോട്ടർ, ഗിയർ ട്രാൻസ്മിഷൻ, ബ്രേക്കിംഗ് സിസ്റ്റം, മോട്ടോർ കൺട്രോൾ യൂണിറ്റ് എന്നീ ഘടകങ്ങളെയെല്ലാം സംയോജിപ്പിച്ചാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
Also Read : റേഞ്ച് കൂട്ടി! പുതിയ മോഡലുമായി കൈനറ്റിക്, ഇനി ഫുൾ ചാർജിൽ 132 കിലോമീറ്റർ
ഫീച്ചറുകൾ ഇവയൊക്കെ
കോമൺ യൂസേഴിസിനെ, പ്രത്യേകിച്ച് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുവരെ ലക്ഷ്യമിട്ടാണ് ഈ മോഡൽ വന്നരിക്കുന്നത്. മൂന്ന് റൈഡ് മോഡുകൾ, ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങൾ, അനവധി കണക്റ്റഡ് ഫീച്ചറുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാലോചിതമായ ഡിസൈനിങ് നൽകിലിയിരിക്കുന്ന C12 MaxR- നഗരയാത്രകളെയും ദൂരയാത്രകളെയും സുഖകരമാക്കും. പ്രായോഗികതയ്ക്ക് ഏറെ പ്രധാന്യമാണ് ഈ സ്കൂട്ടറിന് കമ്പനി നൽകിയിട്ടുള്ളത്.
ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ നോട്ടിഫിക്കേഷനുകൾ, റൈഡ്, ചാർജിംഗ് വിവരങ്ങൾ, ഉപയോക്തൃ പ്രൊഫൈലുകൾ, ഡോക്യുമെന്റ് സ്റ്റോറേജ്, ഒന്നിലധികം തീമുകൾ വരുന്ന 5 ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ഡിസ്പ്ലേ ഫീച്ചറുകളും ഈ മോഡലിൽ വരുന്നു. BGauss കണക്റ്റഡ് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് പാരന്റൽ ലോക്ക്, സെക്യുർലോക്ക്, തിരഞ്ഞെടുക്കാവുന്ന സ്പീഡ് മോഡുകൾ, പ്രൊഫൈൽ ക്രമീകരണങ്ങൾ, ഫേംവെയർ അപ്‌ഡേറ്റുകൾ, വാഹന ഡയഗ്നോസ്റ്റിക്സ്, SOS, ഡിജിലോക്കർ ഇന്റഗ്രേഷൻ തുടങ്ങിയ സവിശേഷതകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.
English Summary
Indian electric vehicle manufacturer BGauss has launched its new electric scooter, the C12 MaxR, in the market. The vehicle’s standout feature is its range; according to IDC certification, it offers a range of 178 kilometers on a full charge.