BSNL: ഒരു വർഷത്തേക്ക് റീചാർജിനെ പറ്റി ചിന്തിക്കേണ്ട; ബിഎസ്എൻഎല്ലിന്റെ അടിപൊളി പ്ലാൻ ഇതാ

BSNL: ഒരു വർഷത്തെ വാലിഡിറ്റി വരുന്ന ഒട്ടേറെ പ്ലാനുകൾ അവർക്ക് നിലവിലുണ്ട്. എന്നാൽ അടുത്ത കാലത്തായി അവർ അവതരിപ്പിച്ച സാമാന്യം കുറഞ്ഞ നിരക്കിലുള്ള ഒരു പ്ലാൻ വലിയ ജനപിന്തുണയാണ് നേടിയിരിക്കുന്നത്.

BSNL: ഒരു വർഷത്തേക്ക് റീചാർജിനെ പറ്റി ചിന്തിക്കേണ്ട; ബിഎസ്എൻഎല്ലിന്റെ അടിപൊളി പ്ലാൻ ഇതാ

ബിഎസ്എൻഎൽ (Image Courtesy - BSNL India Facebook)

Published: 

10 Nov 2024 | 10:03 PM

അംബാനിയുടെ ജിയോയും എയർടെലും വിഐയും ഒക്കെ അരങ്ങുവാഴുന്ന ഈ കാലത്ത് നമ്മുടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ സ്വന്തം വളർച്ചയിലൂടെ ഉയരത്തിൽ എത്തിനിൽക്കുകയാണ്. ഇതോടെ ബിഎസ്എൻല്ലിനോട് എങ്ങനെ മുട്ടി നിൽക്കുമെന്ന് ആശങ്കയിലാണ് മറ്റ് സ്വകാര്യ ടെലികോം ഇൻഡസ്ട്രി. ദിവസവും വ്യത്യസ്തവും ആകർഷണിയവുമായ പ്ലാനുകളാണ് ബിഎസ്എൻഎൽ കൊണ്ടുവരുന്നത്.

ഈ വർഷം ആദ്യം മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ നിരക്ക് വർധന പ്രഖ്യാപിച്ചപ്പോൾ ബിഎസ്എൻഎൽ സ്വന്തം സ്റ്റാൻഡിൽ തന്നെ നിലകൊണ്ടു. എന്നാൽ‌ തക്കം നോക്കി നിന്ന് ബിഎസ്എൻഎൽ ഇത് പ്രയോജനപ്പെടുത്തി. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ നേരിടാൻ കൂടുതൽ മെച്ചപ്പെട്ട ഓഫറുകൾ അവതരിപികുക എന്നതാണ് അവർ സ്വീകരിച്ച നയം.

Also read-Starlink Satellite Internet: ജിയോയും എയർടെലും മുട്ടുമടക്കുമോ? വെല്ലുവിളിയായി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്

അതായത് നിലവിലെ റീചാർജ് പ്ലാനുകൾ അതേപടി നിലനിർത്തി കൊണ്ട് തന്നെ, അവയുടെ നിരക്ക് കുറയ്ക്കാതെ തന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാനപ്പെട്ട തന്ത്രം. അവർ വിചാരിച്ചതുപോലെ തന്ത്രം വിജയിച്ചു. അവർ അടുത്തിടെയായി ഇറക്കിയ പല പ്ലാനുകളുടെയും ജന സ്വീകാര്യത ഒന്ന് പരിശോധിച്ച് നോക്കൂ. ഒരു വർഷത്തെ വാലിഡിറ്റി വരുന്ന ഒട്ടേറെ പ്ലാനുകൾ അവർക്ക് നിലവിലുണ്ട്. എന്നാൽ അടുത്ത കാലത്തായി അവർ അവതരിപ്പിച്ച സാമാന്യം കുറഞ്ഞ നിരക്കിലുള്ള ഒരു പ്ലാൻ വലിയ ജനപിന്തുണയാണ് നേടിയിരിക്കുന്നത്.

ഇപ്പോഴിതാ കമ്പനി ഉപഭോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്ന ഏറ്റവും മികച്ച അഫോർഡബിൾ, ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നാണ് 1198 രൂപ പ്ലാൻ.ഇത് കേറ്റിയാൽ 365 ദിവസം കാലാവധിയിൽ ഇത്രയധികം ആനുകൂല്യങ്ങൾ കിട്ടുന്ന പ്ലാൻ രാജ്യത്ത് മറ്റ് കമ്പനികളിൽ നിന്ന് ലഭിക്കില്ലെന്നത് തീർച്ചയാണ്. അത് നിങ്ങൾക്ക് തന്നെ നേരിട്ട് വിലയിരുത്താവുന്നതാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് 36 ജിബി ഡാറ്റയാണ് ലഭിക്കാൻ പോകുന്നത്. വീട്ടിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളവരെ സംബന്ധിച്ച് ഈ ഓഫർ വലിയ രീതിയിൽ ഗുണമാവും എന്നത് ഉറപ്പാണ്. ഇതിന് പുറമേ ഫ്രീ കോളും നിങ്ങൾക്ക് ലഭ്യമാവും എന്നതാണ് ഈ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മാസം 300 മിനിറ്റ് സൗജന്യ കോൾ ആണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്