AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL Plan: 797 രൂപയുടെ റീച്ചാർജിന് 300 ദിവസം വാലിഡിറ്റി; ബിഎസ്എൻഎൽ പൊളിയാണ് സൂപ്പറാണ്

BSNL New Recharge Plan: ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അതവരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ.

BSNL Plan: 797 രൂപയുടെ റീച്ചാർജിന് 300 ദിവസം വാലിഡിറ്റി; ബിഎസ്എൻഎൽ പൊളിയാണ് സൂപ്പറാണ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Feb 2025 17:46 PM

ന്യൂഡൽഹി: പുതുവർഷത്തിൽ ഉപയോക്തളെ ആകർഷിക്കുന്ന നിരവധി പ്ലാനുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. ഇപ്പോഴിതാ മറ്റൊരു വമ്പൻ പ്ലാനുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ അതവരിപ്പിച്ച് ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ. പ്രീപെയ്ഡ് സിം ഉപയോക്താക്കൾക്കാണ് ഇത്തവണത്തെ ഓഫർ. 797 രൂപ മുടക്കിയാൽ 300 ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. ഉപയോക്താക്കൾക്ക് വളരെ ആകർഷകമായ ഒരു പാക്കേജാണിത്. അതേസമയം 300 ദിവസം വാലിഡിറ്റിയുണ്ടെങ്കിലും കോളിനും ഡാറ്റയ്ക്കും നിശ്ചിത ദിവസങ്ങളുടെ പരിധിയും കമ്പനി നിശ്ചയിച്ചിട്ടുണ്ട്. റീച്ചാർജ് ചെയ്ത ശേഷമുള്ള ആദ്യ 60 ദിവസം മാത്രമെ പരിധിയില്ലാത്ത കോളിംഗും നെറ്റ്‌വർക്കും ലഭിക്കുകയുള്ളൂ. 60 ദിവസത്തിൽ ദിവസേന 2 ജിബി വീതം 120 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

ഇതെല്ലാംകൂടാതെ ആദ്യ 60 ദിവസം 100 വീതം സൗജന്യ എസ്എംഎസുകളും ലഭിക്കുന്നതാണ്. എന്നാൽ പിന്നീട് സൗജന്യ കോൾ, ഡാറ്റ, എസ്എംഎസ് അവസാനിക്കുകയും ചെയ്യും. നിങ്ങളുടെ സിം 300 ദിവസം ആക്റ്റീവായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് നിങ്ങൾക്ക് കോളുകളും മേസേജുകളും ലഭിക്കുകയും ചെയ്യും.

797 റീച്ചാർജ് പാക്കേജിൽ 10 മാസക്കാലത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. സിം കട്ടാകാതെ സൂക്ഷിക്കാൻ ഈ റീചാർജിലൂടെ നിങ്ങൾക്ക് കഴിയും. രാജ്യവ്യാപകമായി 4ജി സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎസ്എൻഎൽ. അതിനാൽ കീശ കാലിയാകാതെ ഇനി റീച്ചാർജ് പ്ലാനുകൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.