AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL: ഒരു രൂപയ്ക്ക് ദിവസേന രണ്ട് ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്; ബിഎസ്എൻഎൽ വക ഞെട്ടിക്കുന്ന ഓഫർ

BSNL Freedom Offer For Rs 1: ഫ്രീഡം ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. ഒരു രൂപയ്ക്ക് അൺലിമിറ്റഡ് കോളിങും ദിവസേന രണ്ട് ജിബി ഡാറ്റയുമാണ് ഓഫറിലുള്ളത്.

BSNL: ഒരു രൂപയ്ക്ക് ദിവസേന രണ്ട് ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്; ബിഎസ്എൻഎൽ വക ഞെട്ടിക്കുന്ന ഓഫർ
ബിഎസ്എൻഎൽImage Credit source: Social Media
abdul-basith
Abdul Basith | Published: 02 Aug 2025 09:57 AM

ഒരു രൂപയ്ക്ക് ദിവസേന രണ്ട് ജിബി ഡേറ്റയും അൺലിമിറ്റഡ് കോളിങും അടക്കം പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഞെട്ടിക്കുന്ന ഈ ഓഫറിൽ ഒരു ചെറിയ ട്വിസ്റ്റുണ്ട്.

30 ദിവസത്തേക്കാണ് ഈ ഓഫർ. പുതുതായി ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ 4ജി സിം അടക്കം ഈ ഓഫർ ലഭിക്കും. നിലവിലുള്ള ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭിക്കില്ല. ഫ്രീഡം ഓഫർ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ രാജ്യത്തുടനീളം ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ ലഭ്യമാവും. ബിഎസ്എൻഎൽ കോമൺ സർവീസ് സെൻ്ററിലേക്കോ കടയിലേക്കോ ചെന്ന് ഒരു രൂപ നൽകി ഓഫർ സ്വന്തമാക്കാം.

Also Read: Flipkart Freedom Sale: ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ആരംഭിച്ചു; മൊബൈൽ ഫോണുകൾക്ക് അതിശയിക്കുന്ന വിലക്കിഴിവ്

ഈ ഓഫർ എടുക്കുന്ന ഉപഭോക്താക്കൾക്ക് ദിവസേന രണ്ട് ജിബി സഹിതം 30 ദിവസത്തേക്ക് ലഭിക്കും. രണ്ട് ജിബി കഴിഞ്ഞാൽ 40 കെബി വേഗതയിൽ അൺലിമിറ്റഡ് ഇൻ്റനെറ്റ്. എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗും ദിവസേന 100 വീതം എസ്എംഎസും ഉപഭോക്താക്കൾക്ക് ലഭിക്കും. 30 ദിവസത്തിന് ശേഷം മറ്റ് റീചാർജ് പ്ലാനുകൾ ചെയ്താലേ ഇൻ്റർനെറ്റും മറ്റ് സേവനങ്ങളും ഉപയോഗിക്കാനാവൂ. അതേസമയം, ബിഎസ്എൻഎൽ ഡോർ സ്റ്റെപ്പ് ഡെലിവറി ഈ ഓഫറിൽ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ഓൺലൈനായി ഓർഡർ ചെയ്താൽ സൗജന്യമായി സിം വീട്ടിൽ കൊണ്ടുവന്ന് തരുന്നതാണ് ബിഎസ്എൻഎലിൻ്റെ ഡോർ സ്റ്റെപ്പ് ഡെലിവറി.

ഉപഭോക്താക്കളെ വ്യാപകമായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎലിൻ്റെ ഫ്രീഡം ഓഫർ. കഴിഞ്ഞ മാസങ്ങളിൽ ബിഎസ്എൻഎലിൽ നിന്ന് കൊഴിഞ്ഞുപോക്ക് കൂടുതലാണെന്ന് ട്രായ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താകളെ പിടിച്ചുനിർത്തുക എന്ന ലക്ഷ്യം കൂടി ഈ ഓഫറിനുണ്ട്.