BSNL Silver Jubilee Plan: 1 രൂപ പ്ലാൻ തീരും, പക്ഷെ ബിഎസ്എൻഎൽ ഞെട്ടിക്കും ജൂബിലി പ്ലാനിൽ
നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും പ്ലാനിൽ ബിഎസ്‌എൻഎൽ നൽകുന്നുണ്ട്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും അടങ്ങുന്നുണ്ട്. പ്രതിദിനം 2.5 ജിബിയാണ്

Bsnl Silver Jubilee Plan
ന്യൂഡൽഹി: കമ്പനിയുടെ 25-ാം വാർഷികത്തിൽ ഉപയോക്താക്കൾക്കായി സിൽവർ ജൂബിലി പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻഎൽ. പരിധിയില്ലാത്ത കോളിംഗ്, അതിവേഗ ഡാറ്റ, സൗജന്യ എസ്എംഎസ് തുടങ്ങിയ നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്‌എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നെറ്റ്വർക്കിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
നിരവധി ആനുകൂല്യങ്ങൾ
225 രൂപയുടെ പ്ലാനിൽ നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും പ്ലാനിൽ ബിഎസ്‌എൻഎൽ നൽകുന്നുണ്ട്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയും അടങ്ങുന്നുണ്ട്. പ്രതിദിനം 2.5 ജിബിയാണ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഡാറ്റാ ലിമിറ്റിന് ശേഷം ഇൻ്റർനെറ്റ് വേഗത കുറയുമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. പ്ലാൻ റീ ചാർ്ജ്ജ് ചെയ്യുന്നവർക്ക് BiTV സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.
ALSO READ: വിരമിച്ച സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ? സത്യം ഇതാ…
ഇവിടെ ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ഉണ്ടാവും. 350+ ലൈവ് ടിവി ചാനലുകളും ഇതിൽ ആസ്വദിക്കാനാകും. ഒരു റീ ചാർജ്ജ് കൊണ്ട് തന്നെ ഉപയോക്താക്കൾ ചാടി വീഴാൻ തക്കവണ്ണം എല്ലാം ഇതിലുണ്ടെന്ന് ചുരുക്കം. 30 ദിവസമാണ് പ്ലാനിൻ്റെ വാലിഡിറ്റി. മറ്റുള്ള ടെലികോം കമ്പനികൾ 28 ദിവസമാണ് ഇത്തരമൊരു പ്ലാനിന് നൽകുന്ന വാലിഡിറ്റി. എന്നാൽ ബിഎസ്എൻഎൽ 30 ദിവസം തികച്ചും നൽകുന്നുണ്ട്.
A special plan for a special milestone!
Celebrate 25 years of BSNL with the ₹225 Silver Jubilee Plan.
Unlimited Calls | 2.5GB/Day | 100 SMS/Day | 30 Days Validity
🔗 Recharge Here https://t.co/yDeFrwK5vt#SwitchToBSNL #BSNL #PrepaidPlan #SilverJubileeCelebration pic.twitter.com/Hg6HQcGteG
— BSNL India (@BSNLCorporate) November 13, 2025
1 രൂപ പ്ലാൻ അവസാനിക്കാൻ പോകുന്നു
അതിനിടയിൽ ബിഎസ്‌എൻഎല്ലിൻ്റെ മറ്റൊരു ജനപ്രിയ പ്ലാൻ കൂടി കമ്പനി അവസാനിപ്പിക്കാൻ പോവുകയാണ്. നവംബർ 18 വരെയാണ് ഇനി പ്ലാൻ ഉണ്ടാവുകയുള്ളു. പുതിയ സിം വരിക്കാർക്കായി നൽകുന്ന പ്ലാനാണിത്. 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. എന്തൊക്കയാണ് പ്ലാനിൻ്റെ മറ്റ് വിവരങ്ങൾ എന്ന് പരിശോധിക്കാം. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസം തോറും 100 എസ്എംഎസുമാണ് ഇതിലുള്ളത്. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും സൗജന്യ നാഷ്ണൽ റോമിംഗും 1 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. ഒരു രൂപയ്ക്ക് ലഭിക്കുന്ന ഇത് പുതിയ സിം വരിക്കാർക്ക് മാത്രമാണ്.
.