Airtel Down : എയർടെല്ലുകാർക്ക് കോൾ പോകുന്നില്ലേ? സംഭവം ഇതായിരുന്നു
Airtel Down Telcom Service Issue : വൈകിട്ട് നാല് മണി മുതൽ നെറ്റ്വർക്ക് പ്രശ്നം നേരിട്ടതായിട്ടാണ് ഉപയോക്താക്കൾ അറിയിച്ചത്. നെറ്റ്വർക്ക് പ്രശ്നം നേരിടുന്നതായി എയർടെൽ സ്ഥിരീകരിക്കുകയും ചെയ്തു.
ടെലികോം സേവനദാതാക്കളായ എയർടെല്ലിൻ്റെ സർവീസ് രാജ്യത്തുടനീളമായി വിവിധ സേവനങ്ങൾ നിലച്ചതായി റിപ്പോർട്ട്. ഇന്ന് ഓഗസ്റ്റ് 18-ാം തീയതി വൈകിട്ട് നാല് മണി മുതൽ എയർടെല്ലിൻ്റെ സേവനങ്ങളിൽ പ്രശ്നം നേരിട്ടെന്നു, തുടർന്ന് ഡൗൺഡിക്ടറ്റർ വെബ്സൈറ്റിൽ അരമണിക്കൂറിൽ അധികം നേരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തുയെന്നാണ് വെബ്സൈറ്റ് അറിയിക്കുന്നത്. കോൾ പോകുന്നില്ലയെന്നും നെറ്റ്വർക്ക് ഒട്ടും ലഭിക്കുന്നില്ലയെന്നുമായിരുന്നു വിവിധ ഉപയോക്താക്കൾ പരാതിപ്പെട്ടത്.
രാജ്യവ്യാപകമായി എയർടെല്ലിൻ്റെ സേവനത്തെ ബാധിച്ചുയെന്ന് ടെല്ലികോം കമ്പനി എക്സിലൂടെ അറിയിക്കുകയും ചെയ്തു. നാല് മണി മുതലാണ് എയർടെല്ലിൻ്റെ സേവനത്തെ ബാധിച്ചത്, ഡൽഹി എൻസിആർ മേഖലയിൽ 3,200 അധികം റിപ്പോർട്ടുകളാണ് ഡൗൺഡിക്ടറ്ററിൽ രേഖപ്പെടുത്തിയിരുന്നുത്.
ഇതിൽ 65 ശതമാനം പേർക്കും നെറ്റ്വർക്ക് ലഭിക്കുന്നില്ലയെന്നുമാണ് പരാതിപ്പെട്ടത്. ബാക്കിയുള്ളവർക്ക് ഇൻ്റർനെറ്റ് പ്രശ്നമാണ് നേരിട്ടത്. ഇൻ-കമിങ് ഔട്ട് ഗോയിങ് കോളുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല, മെസേജുകളും ഒടിപി ലഭിക്കുന്നില്ലയെന്നായിരുന്നു പ്രധാന പ്രശ്നം.