X Technical Outage: ‘സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ്…’ മസ്‌കിൻ്റെ എക്സ് തകരാറിൽ; മറ്റ് സേവനങ്ങളിലും തടസം
Elon Musk X Technical Outage: ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ആമസോൺ വെബ് സർവീസസ്, ഓപ്പൺ എഐ, ക്ലൗഡ്ഫ്‌ളെയർ, കാൻവ, സ്‌പോട്ടിഫൈ ഉൾപ്പടെയുള്ള സേവനങ്ങളിലും തടസം നേരിടുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ അപ്രതീക്ഷിതമായിട്ടുണ്ടായ ഈ പ്രശ്‌നത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (പഴയ ട്വിറ്റർ) സേവനം (X Technical Outage) തടസപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ നിരവധിയാളുകൾക്ക് ഈ തടസ്സം നേരിട്ടതായി ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എക്‌സ് തുറക്കാൻ ശ്രമിക്കുമ്പോൾ ‘സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ്’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ പലയിടങ്ങളിലും എക്‌സ് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈകുന്നേരം 4.36 ഓടെയാണ് എക്സ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. അതേസമയം, ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ആമസോൺ വെബ് സർവീസസ്, ഓപ്പൺ എഐ, ക്ലൗഡ്ഫ്‌ളെയർ, കാൻവ, സ്‌പോട്ടിഫൈ ഉൾപ്പടെയുള്ള സേവനങ്ങളിലും തടസം നേരിടുന്നതായി റിപ്പോർട്ടുണ്ട്.
Also Read; ജോൺ മാഴ്സ്റ്റണിൻ്റെ ജീവിതം ഇനി കൈവെള്ളയിൽ; റെഡ് ഡെഡ് റിഡംപ്ഷൻ മൊബൈൽ പതിപ്പ് പ്രഖ്യാപിച്ചു
നിലവിൽ അപ്രതീക്ഷിതമായിട്ടുണ്ടായ ഈ പ്രശ്‌നത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ആഴ്ചകൾക്ക് മുമ്പ് ആമസോൺ ക്ലൗഡ് സർവീസസ് തകരാറിലായിരുന്നു. ഇതു കാരണം കമ്പനിയുടെ ക്ലൗഡ് സെർവർ സേവനങ്ങളെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളെല്ലാം പ്രവർത്തന രഹിതമായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.