Canva Google Veo 3 : അമലും വിഷ്ണുവും വീണ്ടും എയറിൽ; കാരണക്കാരൻ ഗൂഗിളിൻ്റെ വിയോ 3
Google Veo 3 AI Video And Malayalam Memes : അടുത്തിടെ ക്യാൻവ എഐ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ ഗൂഗിളിൻ്റെ വിയോ പുതിയ ഫീച്ചറായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു തുടങ്ങിയത്. അത് എങ്ങനെയെന്ന് പരിശോധിക്കാം

Google Veo3
കാലം മാറി എഐ വന്നാലും അമലും വിഷ്ണുവും എയറിൽ തന്നെയാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്ന പുതിയ എഐ വീഡിയോകളും അതിലൂടെ വിഷ്ണുവും അമലും എയറിലാകാനുള്ള കാരണക്കാരൻ ഗൂഗിളിൻ്റെ എഐ വീഡിയോ ജനറേഷൻ പ്ലാറ്റ്ഫോമായ വിയോ 3യാണ്. യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള വാർത്ത വീഡിയോകളാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇതിനെല്ലാം വഴിവെച്ചത് ഓൺലൈൻ ഫോട്ടോ-വീഡിയോ എഡിറ്റിങ് പ്ലാറ്റ്ഫോമായ ക്യാൻവയുടെ പുതിയ നീക്കമായിരുന്നു.
ക്യാൻവാ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ഗൂഗിളിൻ്റെ ഏറ്റവും പുതിയ എഐ വീഡിയോ ജെറേഷൻ മോഡലായ വിയോ 3 പുതിയ ഫീച്ചാറായി ചേർത്തു. ഇതോടെ ക്യാൻവയുടെ പെയ്ഡ് ഉപയോക്താക്കൾക്ക് എട്ട് സക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾ നിർമിക്കാൻ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത വീഡിയോ സൗണ്ട് സിങ്കിങ്ങാണ്. ക്യാൻവയുടെ ലിയനാർഡോ ഡോട്ട് എഐ പ്ലാറ്റ്ഫോമിലൂടെയാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുക. വീഡിയോ എങ്ങനെ വേണമെന്ന് നിർദേശം നൽകിയാൽ മതി, ഉടനടി ഞെട്ടുപ്പിക്കുന്ന ഓർജിനാലിറ്റിയിലൂടെ എഐ വീഡിയോ ലഭിക്കുന്നതാണ്. ഇത്തരം വീഡിയോകൾ ഗൂഗിളിൻ്റെ എഐ പ്ലാറ്റ്ഫോമായ ജെമിനൈയിലൂടെയും സാധിക്കുന്നതാണ്.
ഇത് ക്യാൻവ ഉപയോഗിച്ച് ട്രോൾ ഉണ്ടാക്കുന്നവർ ഒരു അവസരമായി ഉപയോഗപ്പെടുത്തി. മികച്ച സൗണ്ട് സിങ്കോടെ ഷോർട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വന്നതോടെ കൂടുതൽ ശ്രദ്ധ നേടിയെടുത്തു. തമാശയ്ക്കായി പല സന്ദർഭങ്ങളും ചേർത്ത് വീഡിയോകൾ നിർമിക്കുകയും ചെയ്തു. അങ്ങനെ അമലും വിഷ്ണുവും ഈ ട്രോളുകൾക്ക് പാത്രമായി. എന്നാൽ ഇവ യഥാർഥ വീഡിയോ ആണെന്ന് തെറ്റിധരിക്കുന്നവരുമുണ്ട്.
അത്തരത്തിലുള്ള ചില ട്രെൻഡിങ് വീഡിയോകൾ പരിശോധിക്കാം