Credit Card: ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് അപകടമോ? ഇവ അറിഞ്ഞിരിക്കണം
Credit Card For UPI Payment: ആവശ്യത്തിന് പണം കൈവശമില്ലാത്തപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. യുപിഐ പേയ്‌മെന്റുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായ മാർഗമാണ്. സാധാരണയായി, വലിയ പണമിടപാടുകൾ നടത്തുമ്പോഴാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. നിത്യേനയുള്ള ചെറിയ തുകയുടെ ഇടപാടുകൾക്കായി പലരും ബാങ്ക് അക്കൗണ്ടുകളെ തന്നെയാണ് ആശ്രയിക്കുന്നത്.

നമ്മളെല്ലാവരും യുപിഐ വഴി പണമിടപാട് നടത്തുന്നവരാണ്. കഴിഞ്ഞ വർഷത്തേക്കാൾ രാജ്യത്ത് യുപിഐ വഴയുള്ള പണമിടപാട് 37 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്നാണ് ആർബിഐ വിവരങ്ങൾ വ്യക്തമാക്കുന്നത്. അപ്പോൾ നമ്മുടെ ക്രെഡിറ്റ് കാർഡ് യുപിഐ പേയ്‌മെൻ്റുകളുമായി ബന്ധിപ്പിക്കുന്നത് അപകടമാണോ എന്ന സംശയം പലരിലും ഉണ്ട്. ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ആവശ്യത്തിന് പണം കൈവശമില്ലാത്തപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. യുപിഐ പേയ്‌മെന്റുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായ മാർഗമാണ്. സാധാരണയായി, വലിയ പണമിടപാടുകൾ നടത്തുമ്പോഴാണ് ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. നിത്യേനയുള്ള ചെറിയ തുകയുടെ ഇടപാടുകൾക്കായി പലരും ബാങ്ക് അക്കൗണ്ടുകളെ തന്നെയാണ് ആശ്രയിക്കുന്നത്.
എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി യുപിഐ ലിങ്ക് ചെയ്യുന്നതിലൂടെ എല്ലാ പേയ്‌മെൻ്റുകളും അതുവഴി നടത്താൻ സാധിക്കുന്നതാണ്. എന്നാൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മറ്റൊരു കാര്യ നമ്മുടെ ആവശ്യത്തിനുള്ള തുക എപ്പോഴും കൈകളിൽ ഉണ്ടാവണം. ഏതെങ്കിലും സാങ്കേതിക തകരാറോ പിശകോ സംഭവിക്കുമ്പോൾ യുപിഐ-ലിങ്ക്ഡ് ക്രെഡിറ്റ് കാർഡ് ഇടപാട് തടസ്സപ്പെട്ടേക്കാം.
അതേസമയം എല്ലാം ബാങ്കുകളും ക്രെഡിറ്റ് കാർഡുമായി യുപിഐ ലിങ്ക് ചെയ്യുന്നതിനെ അനുവദിക്കുന്നില്ല. കാരണം സ്ഥിരമായി ഒരെണ്ണം ഉപയോഗിക്കുമ്പോൾ മറ്റ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്കീമും റിവാർഡും മറ്റ് ആനുകൂല്യങ്ങളും ഒരാൾക്ക് നഷ്‌ടമായേക്കാം. യുപിഐ-ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ വളരെയധികം ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ടതാണ്. കൂടാതെ അമിത ചെലവില്ലാതെ ഉപയോഗിക്കുന്നതാണ് ഉചിതം.