iPhone 16e: വിലക്കുറവിൽ എ18 ചിപ്പുമായി ഐഫോൺ 16ഇ പുറത്തിറങ്ങി; പ്രത്യേകതകളറിയാം
iPhone 16e Features And Specifications: ഐഫോൺ എസ്ഇ പരമ്പരയിലെ നാലാം തലമുറയായ ഐഫോൺ 16ഇ ഫോൺ പുറത്തിറങ്ങി. സിംഗിൾ റിയർ ക്യാമറ, എ18 ചിപ്, ആക്ഷൻ ബട്ടൺ തുടങ്ങിയ സവിശേഷതകളാണ് ഫോണിലുള്ളത്.
ഏറെക്കാലമായി കാത്തിരിക്കുന്ന, വിലകുറഞ്ഞ ഐഫോൺ പുറത്തിറങ്ങി. ഐഫോൺ എസ്ഇ പരമ്പരയിലെ നാലാം തലമുറയാണ് ഈ മാസം 19ന് പുറത്തിറങ്ങിയത്. ഐഫോൺ 16ഇ എന്ന പേരിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ആപ്പിളിൻ്റെ എ18 ചിപ്പും ആക്ഷൻ ബട്ടണും അടക്കമുള്ള ഫീച്ചറുകളാണ് ഫോണിലുള്ളത്.
6.1 ഒഎൽഇഡി സ്ക്രീനാണ് ഫോണിലുണ്ടാവുക. ആപ്പിൾ ഇൻ്റലിജൻസ് സൗകര്യങ്ങളും ആപ്പിൾ 16 ഇയിൽ ലഭിക്കും. 48 മെഗാപിക്സലിൻ്റെ റിയർ ക്യാമറയും ആക്ഷൻ ബട്ടണും ഈ ഫോണിലുണ്ട്. ഡ്യുവൽ സിം (നാനോ+ഇസിം) അടക്കമുള്ള സൗകര്യങ്ങളും ഫോണിലുണ്ട്. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെയാണ് ഇൻ്റേണൽ മെമ്മറി വേരിയൻ്റുകൾ. ബേസ് മോഡലിന് 59,900 രൂപയാണ് വില. 256 ജിബി, 512 ജിബി എന്നെ മോഡലുകൾക്ക് 69,900, 89,900 എന്നിങ്ങനെയാണ് വില. ഫെബ്രുവരി 21 മുതൽ ഐഫോൺ 16ഇ പ്രീ ഓർഡർ ചെയ്യാനാവുമെന്ന് ആപ്പിൾ അറിയിച്ചു. ഫെബ്രുവരി 28 മുതൽ വില്പന ആരംഭിക്കും. വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.
ഐഫോൺ 16ഇ സ്പെക്സ് വിശദമായി
ഐഒഎസ് 18ലാണ് ഫോൺ പ്രവർത്തിക്കുക. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി സ്ക്രീൻ ആണ് ഫോണിൻ്റെ പ്രത്യേകത. സ്ഥിരത വർധിപ്പിക്കാൻ ആപ്പിളിൻ്റെ സെറാമിക് ഷീൽഡും ഡിസ്പ്ലേയിൽ ഉപയോഗിച്ചിട്ടുണ്ട്. 3 നാനോമീറ്റർ എ18 ചിപ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 2024 സെപ്തംബർ 16 ന് പുറത്തിറങ്ങിയ ഐഫോൺ 16ലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഫോണിൻ്റെ റാം എത്രയാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ, ഫോണിൽ 8 ജിബി റാം ആവും ഉണ്ടാവുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




Read More: I Phone SE4 Price: ഐഫോണിൻ്റെ വിലക്കുറഞ്ഞ മോഡലുകളിൽ അടുത്തത്; എസ്-ഇ4-ന് ഇന്ത്യയിൽ എത്ര രൂപ?
ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ സൗകര്യത്തോടെയുള്ള 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 12 മെഗാപിക്സലിൻ്റെ ട്രൂഡെപ്ത് ക്യാമറയാണ് മുന്നിലുള്ളത്. ഫേസ്ഐഡി സൗകര്യവുമുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും ജിപിഎസ് കണക്റ്റിവിറ്റിയും ഫോണിലുണ്ട്. 18 വാട്ടിൻ്റെ വയർഡ് ചാർജിങും 7.5 വയർലസ് ചാർജിങുമാണ് ഫോണിലെ സൗകര്യങ്ങൾ.