Realme P3 Pro : 25,000 രൂപയോ! എന്താണ് റിയൽമീ പി3 പ്രോയിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസുകൾ?
Realme P3 Pro Price And Specifications : വൺപ്ലസ് നോർഡ് സി4, മോട്ടോറോള എഡ്ജ് 50 എന്നീ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്പ്സെറ്റാണ് റിയൽമീ പി3 പ്രോയിലും ഉപയോഗിച്ചിരിക്കുന്നത്. ഫെബ്രുവരി 25-ാം തീയതി മുതലാണ് പി3 പ്രോ വിപണിയിൽ എത്തുക.
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമീ തങ്ങളുടെ ഏറ്റവും പുതിയ ഫോണായ റിയൽമീ പി3 പ്രോ 5ജി (Realme P3 Pro) ഇന്ത്യയിൽ അവതരിപ്പിച്ചു. 25,000 രൂപയ്ക്ക് മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ എന്ന പ്രത്യേകതയോടെയാണ് ചൈനീസ് ഗാഡ്ജെറ്റ്സ് നിർമാതാക്കൾ റിയൽമീ പി3 പ്രോയെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ക്യാമറ, സ്നാപ്ഡ്രാഗണിൻ്റെ 7എസ് ജെൻ 3 ചിപ്പ്സെറ്റ് തുടങ്ങി ഒരു 30,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണുകളുടെ ഫീച്ചറുകളുമായിട്ടാണ് റിയൽമീ പി3 പ്രോ ഇന്ത്യയിൽ വിപണിയിലേക്കെത്തുന്നത്.
റിയൽമീ പി3 പ്രോയുടെ ഫീച്ചറുകൾ
സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്പ്സെറ്റാണ് ഫോണിലുള്ളത്. വിവോയുടെ ടി3 പ്രോ, വൺപ്ലസ് നോർഡ് സി4, മോട്ടോറോള എഡ്ജ് 50 തുടങ്ങിയ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്സെറ്റാണ് പി3 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സോണിയയുടെ ഐഎംഎക്സ്896 ഒഐഎസ് ക്യാമറ സെൻസറാണ് പി3 പ്രോയുടെ മറ്റൊരു പ്രത്യേകത. എഐ ഇമേജിങ്, കുറഞ്ഞ ലൈറ്റിൽ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി, എഐ സ്നാപ് മോഡ് തുടങ്ങിയ സവിശേഷതകൾ സോണി ഐഎംഎക്സ് 896 നൽകുന്നു.
ALSO READ : iPhone SE4: വിലകുറഞ്ഞ ഐഫോൺ നാളെ പുറത്തിറങ്ങും; വിശദാംശങ്ങൾ ഇങ്ങനെ
ഐപി66/ഐപി68/ഐപി69 റേറ്റിങ്ങാണ് ഫോമിനുള്ളത്. ഇത് പൊടി, വെള്ളം, ഉയർന്ന താപനില പ്രതികൂലാവസ്ഥയിൽ നിന്നും ഫോണിന് കൂടുതൽ സംരക്ഷണം ഉറപ്പ് വരുത്തും. നിറം മാറുന്ന പ്രത്യേക ഫൈബർ ബാക്ക് പാനലും ഫോണിനുണ്ട്. 1.5 കെ ആണ് ഫോണിൻ്റെ ഡിസ്പ്ലെ റിസെലൂഷൻ. 120ഹെർട്സാണ് റീഫ്രെഷ് റേറ്റ്. ഇവയ്ക്ക് പുറമെ മികച്ച ഗെയിമിങ് ഫീച്ചറുകളും പി3 പ്രൊ അവകാശപ്പെടുന്നുണ്ട്. 6,000 എംഎഎച്ച് എന്ന ഭീമൻ ബാറ്ററി ബാക്കപ്പാണ് പി3 പ്രൊയ്ക്കുള്ളത്. ഒപ്പം 80വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഉണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഫോണിൻ്റെ ചാർജ് 17% ശതമാനമാകും. ഈ ചാർജുകൊണ്ട് 1.36 മിനിറ്റ് തടസ്സമില്ലാതെ ഗെയിം കളിക്കാനാകുമെന്നാണ് റിയൽമീ അവകാശപ്പെടുന്നത്.
റിയൽമീ പി3 പ്രോയുടെ വില
മൂന്ന് വേരിയൻ്റുകളിലായിട്ടാണ് റിയൽമീ പി3 പ്രോ വിപണിയിലേക്കെത്തുന്നത്. 8 + 128 ജിബിക്ക് 23,999 രൂപയാണ് വില. 8 + 256 ജിബിയുടെ വില 24,999 രൂപ. 12 +256 ജിബിക്ക് 26,999 രൂപ. ഫെബ്രുവരി 25-ാം തീയതി മുതലാണ് റിയൽമീ പി3 പ്രോയുടെ വിൽപന ആരംഭിക്കുക.