5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Foldable iPhone: ഇനി കാത്തിരിക്കേണ്ട; ഫോൾഡബിൾ ഐഫോൺ ഏറെ വൈകാതെ വിപണിയിലെത്തും

Foldable iPhone To Launch Soon: ആപ്പിളിൻ്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഉടൻ വിപണിയിലേക്ക്. ഡ്യുവൽ ക്യാമറയും താരതമ്യേന കനം കുറഞ്ഞ ഡിസൈനിലുമാണ് ഫോൾഡബിൾ ഐഫോൺ എത്തുക.

Foldable iPhone: ഇനി കാത്തിരിക്കേണ്ട; ഫോൾഡബിൾ ഐഫോൺ ഏറെ വൈകാതെ വിപണിയിലെത്തും
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Updated On: 07 Feb 2025 16:59 PM

ആപ്പിളിൻ്റെ ഫോൾഡബിൾ ഐഫോൺ ഏറെ വൈകാതെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കുറച്ച് കാലമായി ഫോൾഡബിൾ ഐഫോണുകളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഫോൾഡബിൾ ഐഫോൺ ഏറെ വൈകാതെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ.

ഫോൾഡബിളിൽ ആപ്പിളിൻ്റെ ആദ്യ പരീക്ഷണമാണ് പുറത്തുവരാനിരിക്കുന്നത്. സാംസങിൻ്റെ ബുക്ക് സ്റ്റൈൽ ഫോൾഡിങ് സ്മാർട്ട്ഫോണുകൾക്ക് സമാനമായ ഡിസൈനാവും ഫോൾഡബിൾ ഐഫോണുകളുടേത്. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 6 ഫോണിന് സമാനമാവും ഫോൾഡബിൾ ഐഫോൺ. 12 ഇഞ്ച് ഇന്നർ സ്ക്രീനും ഡ്യുവൽ റിയർ ക്യാമറയുമടക്കമാവും ഫോൾഡബിൾ ഐഫോൺ എത്തുക.

Also Read: Xiaomi Mix Flip 2: ഷവോമിയുടെ ഫ്ലിപ് ഫോൺ അണിയറയിൽ; സ്ത്രീകൾക്കായി പ്രത്യേക കസ്റ്റമൈസേഷനുകൾ

അടുത്ത വർഷം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. ഫോൾഡബിൾ ഐപാഡും മാക്ബുക്കും 2027ൽ പുറത്തിറങ്ങിയേക്കും. ചെറിയ ഫോൾഡിംഗ് ഫോണുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. 9.2 മില്ലിമീറ്ററാവും ഫോൾഡബിൾ ഐഫോണിൻ്റെ കനം. അൺഫോൾഡ് ചെയ്യുമ്പോൾ ഇത് 4.6 മില്ലിമീറ്റർ ആവും. സാംസങിൻ്റെ ഗ്യാലക്സി സെഡ് ഫോൾഡ് 6 ഫോൾഡ് ചെയ്തിരിക്കുമ്പോൾ 12.1 മില്ലിമീറ്ററാണ് കനം.

ഇറങ്ങുന്ന വർഷം എട്ട് മുതൽ 10 മില്ല്യൺ വരെ ഫോൾഡബിൾ ഫോണുകൾ വിൽക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ 2027ൽ ഇത് 20 മില്ല്യൺ ആയി ഉയരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. സാംസങ് തന്നെയാവും ഫോൾഡബിൾ ഐഫോണിൻ്റെ സ്ക്രീൻ നൽകുക. ആപ്പിളിന് വേണ്ടി പ്രത്യേകമായി നിർമ്മിക്കുന്ന സ്ക്രീൻ ആണ് ഇത്. അൾട്ര തിൻ ഗ്ലാസ് (യുടിജി) ആണ് ഐഫോണിൽ ഉപയോഗിക്കുക. തങ്ങളുടെ സ്വതം ഫോൾഡബിൾ ഫോണുകളിൽ ഉപയോഗിക്കുന്ന ഗ്ലാസിൽ നിന്ന് നേരിയ വ്യത്യാസം ഇതിനുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. അലുമിനിയം അലോയ് ആവും ആപ്പിൾ ഫോൾഡബിൾ ഐഫോണിൻ്റെ മിഡിൽ ഫ്രെയിമായി ഉപയോഗിക്കുക എന്നാണ് വിവരം. ഇരട്ട ക്യാമറയാവും പിൻഭാഗത്തുണ്ടാവുക. പ്രധാന ക്യാമറയും അൾട്ര വൈഡ് സെൻസറുമാവും റിയർ ക്യാമറ മോഡ്യൂൾ. 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാവും ഫോണിലുണ്ടാവുക എന്നും സൂചനകളുണ്ട്.

സാംസങിനെക്കൂടാതെ വിവോ, റെഡ്മി, ഷവോമി, വാവെ, ടെക്നോ, ഓപ്പോ തുടങ്ങി വിവിധ കമ്പനികൾ ഫോൾഡബിൾ ഇറക്കുന്നുണ്ട്. ബുക്ക്, ക്ലാംഷെൽ തുടങ്ങിയ ഡിസൈനുകളാണ് ഫോൾഡബിൾ ഫോണുകളിൽ സാധാരണ ഉപയോഗിക്കാറുള്ളത്. ക്ലാംഷെൽ ഡിസൈന് വലിപ്പം കുറവാണ്. ബുക്ക് ഡിസൈന് വലിപ്പം കൂടും. വിവിധ മോഡലുകൾ ഈ രണ്ട് ഡിസൈനുകളിലും ഫോൾഡബിൾ ഫോണുകൾ ഇറക്കിയിട്ടുണ്ട്.