വില കൂടിയതോടെ ജാഡയും കൂടിയിട്ടുണ്ട്! ആരാധകർക്ക് ഐഫോൺ 18 പ്രോ ഡിസ്കൗണ്ടോടെ വാങ്ങാം

iPhone 18 Pro, iPhone 18 Pro Max pre-orders start in India today: ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇന്ന് മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. ഇന്ന് ​വൈകുന്നേരം 5:30 മുതൽ ഈ പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വാങ്ങാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓൺ​ലൈനായി ഈ പുതിയ ഐഫോൺ മോഡലുകൾ ബുക്ക് ചെയ്യാം.

വില കൂടിയതോടെ ജാഡയും കൂടിയിട്ടുണ്ട്! ആരാധകർക്ക് ഐഫോൺ 18 പ്രോ ഡിസ്കൗണ്ടോടെ വാങ്ങാം

Iphone 18 Pro, Iphone 18 Pro Max Pre Orders Start In India Today

Published: 

12 Sep 2026 | 04:12 PM

ആപ്പിൾ ഈ ആഴ്ച തങ്ങളുടെ ആപ്പിൾ ഇവന്റിൽ പുറത്തിറക്കിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇന്ന് മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. ഇന്ന് (സെപ്റ്റംബർ 12) ​വൈകുന്നേരം 5:30 മുതൽ ഈ പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വാങ്ങാനാകും. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ സ്റ്റോർ ആപ്പ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓൺ​ലൈനായി ഈ പുതിയ ഐഫോൺ മോഡലുകൾ ബുക്ക് ചെയ്യാം. ഡിമാൻഡ് വളരെ കൂടുതലും സ്റ്റോക്ക് കുറവുമായതിനാൽ ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തീരാൻ സാധ്യതയുണ്ട്. അതിനാൽ ഓർഡർ ചെയ്യാൻ മുൻകൂട്ടി തയാറായിരിക്കുക.

സെപ്റ്റംബർ 18 രാവിലെ 8 മണി മുതൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും. പ്രീ-ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്കുകൾ, എക്സ്ചേഞ്ച് ബോണസുകൾ, നോ-കോസ്റ്റ് EMI സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

ALSO READ: ഐഫോൺ 18 പ്രോ: വിലക്കുറവ് മാത്രമല്ല, സിം കൂടി നോക്കണേ! യുഎസ് മോഡലിനെക്കാൾ നമുക്ക് നല്ലത് യുഎഇ

വില

പുതിയ ഐഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് ഐഫോൺ 18 പ്രോയുടെ 256GB വേരിയന്റ് ആണ്, 1,64,900 രൂപയാണ് ഈ അ‌ടിസ്ഥാന വേരിയന്റിന്റെ വില. 18 പ്രോയുടെ 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന് 3,14,900 രൂപ എന്നിങ്ങനെയാണ് വില.

ഐഫോൺ 18 പ്രോ മാക്സിന്റെ അ‌ടിസ്ഥാന വേരിയന്റിന് 1,79,900 രൂപ ( 256GB വേരിയന്റ്) ആണ് വില. ഇതിന്റെ 512GB വേരിയന്റിന് 2,04,900 രൂപയും 1TB വേരിയന്റിന് 2,54,900 രൂപയും 2TB വേരിയന്റിന് 3,29,900 രൂപയും ആണ് ഇന്ത്യയിലെ വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് 18 പ്രോ മോഡലിന് ലഭ്യമാണെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വ്യക്തമാക്കുന്നു. 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ, 10000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്.

ബ്ലാക്ക്, സിൽവർ, ഗ്ലേസിയർ, ബർഗണ്ടി കളർ ഓപ്ഷനുകളിൽ ആണ് ഈ രണ്ട് ഐഫോൺ 18 പ്രോ മോഡലുകളും ലഭ്യമായിരിക്കുന്നത്. 2nm പ്രൊസസ്സിൽ നിർമ്മിച്ച പുതിയ A20 പ്രോ ചിപ്‌സെറ്റ് ആണ് ഈ രണ്ട് ഐഫോൺ​ മോഡലുകളുടെയും കരുത്ത്. വേരിയബിൾ അപർച്ചറോട് കൂടിയ 48MP മെയിൻ ക്യാമ, മികച്ച പെർഫോമൻസിനായി നെക്സ്റ്റ് ജനറേഷൻ വേപ്പർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവയാണ് ഈ പുതിയ മോഡലുകളുടെ പൊതു സവിശേഷത.

ഐഫോൺ 18 പ്രോ 6.3-ഇഞ്ചും (2622×1206 പിക്സൽസ്), 18 പ്രോ മാക്സ് 6.9-ഇഞ്ചും (2868×1320 പിക്സൽസ്) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ സഹിതം എത്തുന്നു. ബാറ്ററിയുടെ കാര്യത്തിലും പ്രോ മാക്സ് അ‌ൽപ്പം മുന്നിലാണ്. 18 പ്രോ മോഡൽ 34 മണിക്കൂർ വരെയും 18 പ്രോ മാക്സ് 43 മണിക്കൂർ വരെയും വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നു.

English Summary

Pre-booking for the iPhone 18 Pro and iPhone 18 Pro Max begins today in markets including India. These new iPhone models will be available for purchase in India starting at 5:30 PM today (September 12). You can book these new models online via Apple’s official website, the Apple Store app, Amazon, and Flipkart.

Loading...
Unable to load recommendations.
Follow Us
Related Stories
Xi Jinping’s Hongqi N701 : കെമിക്കൽ അറ്റാക്ക് വരെ പുല്ല് ! ഏത് ആക്രമണത്തെയും അതിജീവിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ
BGauss C12 MaxR : യുദ്ധഭൂമിയിലേക്ക് പുതിയൊരാൾ! 178 കിലോ മീറ്റർ റേഞ്ചുമായി പുത്തൻ ഇവി സ്കൂട്ടർ
Honda Elevate Facelift : ദേ ഇതൊക്കെയാണ് മാറ്റങ്ങൾ? ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് അടുത്ത മാസം
ഐഫോൺ 18 പ്രോ: വിലക്കുറവ് മാത്രമല്ല, സിം കൂടി നോക്കണേ! യുഎസ് മോഡലിനെക്കാൾ നമുക്ക് നല്ലത് യുഎഇ
തുടരെ തുടരെ പണിയാണല്ലോ! ഐഫോൺ 18 പ്രോ ലോഞ്ചിന് പിന്നാലെ റീഫർബിഷ്ഡ് ഗാലക്സി S26 അ‌ൾട്ര കളത്തിലിറക്കി സാംസങ്
ഒന്ന് ബർഗണ്ടി ആക്കുന്ന മുടക്കേയുള്ളൂ, ഐഫോൺ 18 പ്രോ റെഡി; ഐഫോൺ 17 പ്രോ മേക്കോവർ ​വൈറൽ
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ