Foldable iPhone : ആപ്പിളിൻ്റെ മടക്കാവുന്ന ഫോൺ അടുത്ത വർഷമെത്തും; മിനി ഐപാഡിൻ്റെ വലുപ്പമുണ്ടായേക്കും

iPhone Foldable Version : മടക്കുമ്പോൾ തകരാർ ഒന്നും സംഭിവക്കാത്ത 7.8 ഇഞ്ച് ക്രീസിലെസ് സ്ക്രീനാകും ആപ്പിൾ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

Foldable iPhone : ആപ്പിളിൻ്റെ മടക്കാവുന്ന ഫോൺ അടുത്ത വർഷമെത്തും; മിനി ഐപാഡിൻ്റെ വലുപ്പമുണ്ടായേക്കും

Iphone

Published: 

31 Mar 2025 22:49 PM

അവസാനം ഐഫോണും മടക്കാവുന്ന ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാൻ പോകുന്നു. നേരത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളോട് വിമൂഖത കാണിച്ചിരുന്ന ആപ്പിൾ ഇനി അത്തരത്തിലുള്ള ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുക സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ അടുത്ത വർഷം 2026ൽ ഐഫോണിൻ്റെ ഫോൾഡബിൾ വേർഷൻ അവതരിപ്പിച്ചേക്കും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുയെന്നുമാണ് റിപ്പോർട്ട്.

മികച്ച സീസ്-ഫ്രീ ഡിസ്പ്ലെ സംവിധാനമാണ് ഫോൾഡബിൾ ഫോൺ കൊണ്ട് ആപ്പിൾ ലക്ഷ്യമിടുന്നത്. ഒപ്പം ഏറ്റവും മികച്ച സാങ്കേതിക മികവും ഐഫോൺ ഫോൾഡബിൾ വേർഷനിൽ ആപ്പിൾ ലക്ഷ്യമിടുന്നുയെന്നാണ് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട്. കൂടാതെ മടക്കാവുന്ന ഫോണിന് വേണ്ടി കഴിഞ്ഞ കുറെ വർഷങ്ങളായി ആപ്പിൾ പരീക്ഷണം നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പെർഫെക്ഷന് വേണ്ടിയാണ് മടക്കാവുന്ന ഫോണിനായി ആപ്പിൾ ഇത്രയും നാൾ കാത്തിരുന്നത്. ഏറ്റവും വെല്ലുവിളിയായ മടക്കുന്ന ഭാഗത്തെ സ്ക്രീനിലുണ്ടാകുന്ന പ്രശ്നം പരിഹരിക്കുകയെന്നതാണ് ആപ്പിളിൻ്റെ മുന്നിലുള്ളത്. അത് ഫലം കണ്ടുയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കുറ്റമേറ്റ ഒരു ക്രീസ് ഡിസ്പ്ലെ അവതരിപ്പിക്കുകയെന്നതാണ് ആപ്പിളിൻ്റെ ലക്ഷ്യം. ഇതിനായി പല ഡിസ്പ്ലെകളിൽ ആപ്പിൾ പരീക്ഷണം നടത്തിട്ടുണ്ട്. ഗ്യാലക്സി സെഡ് ഫ്ലിപ്പിലുള്ള ക്ലാംഷെൽ സ്റ്റൈൽ ഫോൾഡ് ഉൾപ്പെടെയുള്ള ഫോൾഡബിൾ സ്ക്രീനുകളിൽ ആപ്പിൾ പരീക്ഷണം നടത്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ബുക്ക്-സ്റ്റൈൽ ഫോൾഡിങ് മെക്കാനിസമാകും ഐഫോണിൽ ഉപയോഗിക്കാൻ സാധ്യതയുള്ളത്.

5.5 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലെയും 7.8 ഇഞ്ച് മടക്കാവുന്ന ഡിസ്പ്ലെയുമാകും ഫോണിനുള്ളത്. ഐപാഡ് മിനി സൈസിലാകാം ഐഫോണിൻ്റെ ഫോൾഡബിൾ പതിപ്പ് അവതരിപ്പിക്കാൻ സാധ്യത.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ