Vivo V50: വമ്പൻ ബാറ്ററി, തകർപ്പൻ ക്യാമറ; ഫ്ലാഗ്ഷിപ്പിൽ കളം പിടിക്കാൻ വിവോ വി50
Vivo V50 To Be Launched Soon In India: വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ വി50 വിപണിയിലേക്ക്. വമ്പൻ ബാറ്ററിയും തകർപ്പൻ ക്യാമറയും സഹിതമാണ് ഫോൺ എത്തുക. വിവോ തന്നെയാണ് വിവരം പുറത്തുവിട്ടത്.

വമ്പൻ ബാറ്ററിയും തകർപ്പൻ ക്യാമറയുമായി ഫ്ലാഗ്ഷിപ്പിൽ കളം പിടിയ്ക്കാൻ വിവോ വി50 എത്തുന്നു. ഫ്ലാഗ്ഷിപ്പ് ഫോണായി എത്തുന്ന വിവോ വി50 മിഡ്റേഞ്ച് മോഡലിൻ്റെ വിലയിലെത്തുമെന്നാണ് വിവരം. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിവോ തന്നെയാണ് വിവോ വി50യുടെ സവിശേഷതകളെപ്പറ്റി ചില സൂചനകൾ നൽകിയത്.
വിവോ വി40യ്ക്ക് സമാനമാണ് വിവോ വി50 ഡിസൈൻ. കുറച്ചുകൂടി റൗണ്ടഡ് അപ്പിയറൻസാണ് ഫോണിനുള്ളത്. ഡിസ്പ്ലേയിലും മാറ്റമുണ്ട്. മുൻപുണ്ടായിരുന്ന ഡ്യുവൽ കർവ്ഡ് എഡ്ജ് പാനലിന് പകരം ക്വാഡ് കർവ്ഡ് പാനലാവും വിവോ വി50യ്ക്കുണ്ടാവുക. ഇത് കമ്പനി പുറത്തുവിട്ട സൂചനകളിലുണ്ട്. മുൻ മോഡലിൽ നിന്ന് വിവോ വി50യുടെ ഐപി റേറ്റിംഗിലും വ്യത്യാസമുണ്ട്. ഐപി68, ഐപി69 റേറ്റിംഗാണ് ഫോണിലുള്ളത്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
പിൻഭാഗത്ത് കീഹോൾ ഷേപ്പ്ഡ് ക്യാമറ തുടരും. മുൻപ്, വിവോ വി40 മോഡലിലും ഇതേ മോഡലാണുണ്ടായിരുന്നത്. രണ്ട് ക്യാമറയാണ് റിയർ ഭാഗത്തുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്സൽ അൾട്ര വൈഡ് ക്യാമറയുമാണ് പിൻഭാഗത്തുണ്ടാവുക. സെൽഫി ക്യാമറയായി 50 മെഗാപിക്സൽ ക്യാമറയും ഉണ്ടാവും. വിബോയുടെ ഓറ ലൈറ്റ് ഫീച്ചർ മുൻപുള്ള മോഡലിനെക്കാൾ വലുതാണെന്നാണ് സൂചന.




Also Read: IQOO Neo 10R: ബാറ്ററി ഞെട്ടിക്കും, ഐക്യൂ നിയോ 10 വാങ്ങുന്ന കാശിനുള്ള മുതലാണ്
6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഫൺ ടച്ച് ഓഎസ് 15ലാവും ഫോൺ പ്രവർത്തിക്കുക. ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ എക്സ്200 പ്രോയിൽ ഉൾപ്പെടുത്തിയ ചില എഐ ഫീച്ചറുകളും ക്യാമറ ഫീച്ചറുകളും വിവോ വി50യിലുണ്ടാവും. എന്നാൽ, വിവോ വി50യുടെ പ്രൊസസറിനെപ്പറ്റിയും ചാർജിങ് സ്പീഡിനെപ്പറ്റിയുമുള്ള വിവരങ്ങൾ കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ, മുൻപ് പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 എസ്ഒസി ആവും വിവോ വി50യിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസർ. ഫെബ്രുവരി 18ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ല. ലോഞ്ചിങ് തീയതിയെപ്പറ്റി കമ്പനി അറിയിച്ചിട്ടുമില്ല.
വിവോയുടെ വിവോ40യിലും 50 മെഗാപിക്സലിൻ്റെ മൂന്ന് ക്യാമറയാണ് ഉണ്ടായിരുന്നത്. 50 മെഗാപിക്സലിൻ്റെ ഇരട്ട ക്യാമറ പിൻഭാഗത്തും 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറ മുൻ ഭാഗത്തും. 34,999 രൂപയായിരുന്നു ഫോണിൻ്റെ വില. വിവോ വി50യ്ക്ക് 40,000 രൂപയോളമാവും വിലയെന്ന് സൂചനയുണ്ട്.