Japan Human Washing Machine: വെറും 15 മിനിറ്റിൽ മനുഷ്യനെ കുളിപ്പിച്ച് കുട്ടപ്പനാക്കും; ഹ്യൂമന്‍ വാഷിങ് മെഷീനുമായി ജപ്പാൻ

Japanese Company Introduces Human Washing Machine: ഇത്തരം യന്ത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാലങ്ങളായി നടക്കുന്നുണ്ടെങ്കിലും, ഇത്രയും ആധുനിക ഫീച്ചറുകളോടെ ഒരു മനുഷ്യ വാഷിങ് മെഷീൻ അവതരിപ്പിക്കുന്നത് 2024ലാണ്. ഈ യന്ത്രം വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യനെ കുളിപ്പിച്ച് തോർത്തിത്തരും.

Japan Human Washing Machine: വെറും 15 മിനിറ്റിൽ മനുഷ്യനെ കുളിപ്പിച്ച് കുട്ടപ്പനാക്കും; ഹ്യൂമന്‍ വാഷിങ് മെഷീനുമായി ജപ്പാൻ

ഹ്യൂമൺ വാഷിംഗ് മെഷീൻ

Updated On: 

13 Aug 2025 16:33 PM

ടോക്കിയോ: തുണികൾ മാത്രമല്ല ഇപ്പോൾ മനുഷ്യനെയും കഴുകി ഉണക്കിത്തരുന്ന വാഷിംഗ് മെഷിനുകൾ ഉണ്ടെന്ന് അറിയാമോ? ഇവിടെയല്ല, അങ് ജപ്പാനിലാണ് സംഭവം. ഈ വാഷിങ് മെഷീൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കുളിപ്പിച്ച് ഉണക്കി തരുന്നു. ജാപ്പനീസ് എഞ്ചിനീയർമാരാണ് ഹ്യൂമൺ വാഷിംഗ് മെഷീൻ (Mirai Ningen Sentakuki) അവതരിപ്പിച്ചത്.

ഇത്തരം യന്ത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാലങ്ങളായി നടക്കുന്നുണ്ടെങ്കിലും, ഇത്രയും ആധുനിക ഫീച്ചറുകളോടെ ഒരു മനുഷ്യ വാഷിങ് മെഷീൻ അവതരിപ്പിക്കുന്നത് 2024ലാണ്. ഈ യന്ത്രം വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യനെ കുളിപ്പിച്ച് തോർത്തിത്തരും. കുളിക്കേണ്ട ആൾ ഈ വാഷിംഗ് മെഷീനുള്ളിൽ കിടന്നാൽ മതി. പകുതിയോളം ചൂടുവെള്ളം നിറച്ച മെഷീനിലേക്കാണ് ആദ്യം കയറേണ്ടത്. തുടർന്ന് ഇതിൽ നിന്ന് വെള്ളം ശക്തിയിൽ പുറത്തുവരും. ഇത് എയർ ബബിൾസ് രൂപീകരിക്കും. ഈ എയർ ബബിൾസാണ് ശരീരത്തിലെ അഴുക്കുകൾ കഴുകി കളയുന്നത്.

നിർമ്മിത ബുദ്ധി നിരന്തരം നിരീക്ഷണം നടത്തുകയും വെള്ളത്തിന്റെ ചൂടും മർദ്ദവും അതിന് അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നു. മാനസികമായ ആശ്വാസം ലഭിക്കുന്നതിന് ശാന്തമായ ദൃശ്യങ്ങളും മെഷീൻ കാണിക്കും. എഐ സാങ്കേതിക വിദ്യയിലാണ് ഈ വാഷിങ് മെഷീൻ പ്രവർത്തിക്കുന്നത്. അതിനാൽ, ഇതിലെ സെൻസറുകൾ ഉപഭോക്താവിൻറെ ജീവശാസ്ത്രപരമായ വിവരങ്ങൾ ശേഖരിച്ച്, അതിനനുസൃതമായ രീതിയിലാണ് പ്രവർത്തിക്കുക.

ഈ വിവരങ്ങൾ അനുസരിച്ച് എഐ മാനസിക സമ്മർദം അടക്കമുള്ള കാര്യങ്ങൾ അളക്കുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ഉപഭോക്താവിനെ ശാന്തമാക്കാനുള്ള വീഡിയോകൾ മെഷീൻ കാണിക്കുന്നത്. വ്യക്തി ശുചിത്വം വർധിപ്പിക്കുക എന്നതാണ് ഈ വാഷിങ് മെഷീൻ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഹ്യൂമൺ വാഷിംഗ് മെഷീൻ എപ്പോൾ വിപണിയിലെത്തും എന്ന് വ്യക്തമല്ല.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ