AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JioTele OS: സ്മാർട്ട് ടിവികൾക്കായി ജിയോയുടെ ഓപ്പറേറ്റിങ് സിസ്റ്റം; ജിയോടെലി ഒഎസ് എന്ന പേരിൽ പുതിയ മേഖലയിലേക്കും വരവറിയിച്ച് അംബാനിക്കമ്പനി

Reliance Jio Introduces JioTele OS: ജിയോടെലി ഒഎസ് എന്ന പേരിൽ സ്മാർട്ട് ടിവികൾക്കായി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളടങ്ങിയ, ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതെന്ന് കമ്പനി അറിയിച്ചു.

JioTele OS: സ്മാർട്ട് ടിവികൾക്കായി ജിയോയുടെ ഓപ്പറേറ്റിങ് സിസ്റ്റം; ജിയോടെലി ഒഎസ് എന്ന പേരിൽ പുതിയ മേഖലയിലേക്കും വരവറിയിച്ച് അംബാനിക്കമ്പനി
റിലയൻസ് സ്മാർട് ടിവി ഓപ്പറേറ്റിങ് സിസ്റ്റംImage Credit source: Social Media
abdul-basith
Abdul Basith | Updated On: 19 Feb 2025 09:14 AM

സ്മാർട്ട് ടിവികൾക്കായി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ. ജിയോടെലി ഒഎസ് എന്ന പേരിലാണ് സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. ഇതോടെ പുതിയ ഒരു മേഖലയിലേക്ക് കൂടി ജിയോ വരവറിയിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപീകരിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണിത്. ഇന്ത്യൻ നിർമ്മിതമായ ആദ്യ സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റം കൊഓറ്റിയാണ് ജിയോ ടെലി.

മാന്യമായ വിലയിൽ, വേഗതയുള്ള, മികച്ച ഉള്ളടക്കങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സ്മാർട്ട് ടിവി പ്ലാറ്റ്ഫോം ഇന്ത്യക്കാർക്ക് സമ്മാനിക്കുകയെന്നതാണ് ജിയോടെലി ഒഎസിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളൊക്കെ ജിയോടെലിയിൽ ഉണ്ടാവും. ഇടയ്ക്കിടെയുള്ള അപ്ഡേറ്റുൾ മുടക്കമില്ലാതെ ലഭിക്കും. പ്രധാനപ്പെട്ട ആപ്പുകളൊക്കെ സപ്പോർട്ട് ചെയ്യും. ആഗോള, പ്രാദേശിക ഉള്ളടക്കങ്ങളൊക്കെ വേഗത്തിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റെക്കമൻഡേഷനുകളാണ് ജിയോടെലി ഒഎസിൻ്റെ പ്രധാന സവിശേഷത. ഇതെങ്ങനെയാണ് പ്രവർത്തിക്കുക എന്ന് വ്യക്തമല്ല. ഹൈ സ്പീഡ് പെർമോൻസിനായി ഒപ്റ്റിമൈസ് ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോടെലി. 4കെ ഉള്ളടക്കങ്ങൾ പോലും ലാഗ് ഇല്ലാതെ സ്ട്രീം ചെയ്യാനാവും. ഒടിടി, ടിവി ചാനലുകൾ, ക്ലൗഡ് ഗെയിമിങ് തുടങ്ങിയ സൗകര്യങ്ങളെക്കാം ഇൻ്റഗ്രേറ്റഡായിരിക്കും. ഒരു റിമോട്ട് കൊണ്ട് ടിവി ചാനലുകളും ഒടിടി ആപ്പുകളുമൊക്കെ മാറ്റാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

Also Read: BSNL New Plan: കൈനിറയെ നെറ്റും കോളും: 90 ദിവസത്തെ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ഈ മാസം 21 മുതൽ ജിയോടെലി ഒഎസ് ലഭ്യമായിത്തുടങ്ങും. വിവിധ ബ്രാൻഡുകളുമായി ജിയോ സഹകരിച്ചുതുടങ്ങിയിട്ടുണ്ട്. തോംസൺ, കൊഡാക്, ബിപിഎൽ, ജെവിസി തുടങ്ങിയ ടെലിവിഷൻ കമ്പനികളാണ് ജിയോടെലി ഒഎസുമായി ആദ്യം സഹകരിക്കുക. വരുന്ന മാസങ്ങളിൽ കൂടുതൽ ടെലിവിഷൻ നിർമാതാക്കൾ ജിയോടെലി ഒഎസ് തിരഞ്ഞെടുക്കുമെന്നും കമ്പനി അറിയിച്ചു.

നിലവിൽ രാജ്യത്തെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗൂഗിൾ സ്മാർട്ട് ടിവിയാണ്. ഇതാണ് വ്യാപകമായി എല്ലാ ബ്രാൻഡുകളും ഉപയോഗിക്കുന്നത്. സാംസങിന് സ്വന്തമാക്കി ഓപ്പറേറ്റിങ് സിസ്റ്റമുണ്ട്. ഈ രണ്ട് സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് പ്രധാനമായും ഇന്ത്യയിൽ ഉപയോഗിക്കുന്നത്.