5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

JioHotstar: ഇനി ജിയോഹോട്ട്‌സ്റ്റാര്‍; ജിയോയും ഹോട്ട്‌സ്റ്റാറും ലയിച്ചു

JioCinema and Disney+ Hotstar Merging Completed: സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകാനുള്ള ഒരുക്കത്തിലാണ് ജിയോഹോട്ടസ്റ്റാര്‍. സ്റ്റാര്‍ ഇന്ത്യയും വയാകോം 18നും ഈയടുത്തിടെയാണ് ജിയോസ്റ്റാല്‍ എന്ന പേരില്‍ സംയോജിച്ചത്. ഇപ്പോള്‍ ജിയോ സിനിമും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ലയിച്ചതോടെ ജിയോഹോട്ട്‌സ്റ്റാറിലെ സ്ബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 50 കോടി കവിഞ്ഞു.

JioHotstar: ഇനി ജിയോഹോട്ട്‌സ്റ്റാര്‍; ജിയോയും ഹോട്ട്‌സ്റ്റാറും ലയിച്ചു
ജിയോഹോട്ട്‌സ്റ്റാര്‍Image Credit source: Social Media
shiji-mk
Shiji M K | Published: 14 Feb 2025 13:53 PM

ഒടിടി രംഗത്ത് വലിയ മാറ്റത്തിന് തിരികൊളുത്തി ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാരും ലയിച്ചു. പുതിയ പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാര്‍ ലോഞ്ച് ചെയ്തു. ഇനി മുതല്‍ രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഷോകളും ജിയോഹോട്ട്‌സ്റ്റാറിലൂടെ ലഭ്യമാകും. കണ്ടന്റില്‍ മാത്രമല്ല പുതിയ ലോഗയോടെയാണ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. രാജ്യത്ത് ഒടിടി രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ കൂടിച്ചേരല്‍ കൂടിയാണിത്.

സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകാനുള്ള ഒരുക്കത്തിലാണ് ജിയോഹോട്ടസ്റ്റാര്‍. സ്റ്റാര്‍ ഇന്ത്യയും വയാകോം 18നും ഈയടുത്തിടെയാണ് ജിയോസ്റ്റാര്‍ എന്ന പേരില്‍ സംയോജിച്ചത്. ഇപ്പോള്‍ ജിയോ സിനിമും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ലയിച്ചതോടെ ജിയോഹോട്ട്‌സ്റ്റാറിലെ സ്ബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 50 കോടി കവിഞ്ഞു.

ജിയോ നേരത്തെ തങ്ങളുടെ പ്രതിമാസമുള്ള 29 രൂപയുടെ പ്ലാന്‍ നിര്‍ത്തിവെച്ചിരുന്നു. അന്ന് മുതല്‍ പുതിയ പ്ലാനുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിരുന്നില്ല. നിലവില്‍ ജിയോ സിനിമയോ അല്ലെങ്കില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറോ ഉപയോഗിക്കുന്നവര്‍ക്ക് തടസങ്ങളൊന്നും തന്നെ ഇല്ലാതെ പുതിയ പ്ലാറ്റ്‌ഫോമിന്റെ സേവനം ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. പുതിയ പ്ലാനുകള്‍ തിരഞ്ഞെടുക്കണമെന്ന വെല്ലുവിളി മാത്രമാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ളത്.

അന്താരാഷ്ട്ര തലത്തിലുള്ള ഷോകളും സിനിമകളും ഇനി മുതല്‍ ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. ഡിസ്‌നി, എന്‍ബിസി യൂണിവേഴ്‌സ്, പീകോക്ക്, വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി എച്ച്ബിഒ, പാരാമൗണ്ട് തുടങ്ങിയവയെല്ലാം ഇനി ജിയോഹോട്ട്‌സ്റ്റാറില്‍ ലഭ്യമാകും.

ജിയോഹോട്ട്‌സ്റ്റാര്‍ ആസ്വദിക്കാം

മൊബൈല്‍, സൂപ്പര്‍, പ്രീമിയം എന്നിങ്ങനെയുള്ള പ്ലാനുകളാണ് ജിയോഹോട്ട്‌സ്റ്റാറില്‍ ലഭ്യമായിട്ടുള്ളത്. പ്രതിമാസമോ അല്ലെങ്കില്‍ മൂന്ന് മാസത്തേക്കോ ഉള്ള പ്ലാനുകള്‍ ലഭ്യമാണ്. 149 രൂപയ്ക്ക് ഒരു മാസത്തേക്ക്, 499 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് എന്നിങ്ങനെയുള്ള മൊബൈലിന് വേണ്ടിയുള്ള പ്ലാനുകളാണ്.

Also Read: Vodafone Idea 5G: വോഡഫോൺ ഐഡിയയുടെ 5ജി സർവീസ് മാർച്ച് മുതൽ; കേരളത്തിലെ ഉപഭോക്താക്കൾ കാത്തിരിക്കണം

299 രൂപ മൂന്ന് മാസത്തേക്ക് 899 ഒരു വര്‍ഷത്തേക്ക് എന്നത് രണ്ട് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാനാണ്. ഒരു മൊബൈലും ഒരു ഡെസ്‌ക്ടോപ്പും ടിവിയും കണക്ട് ചെയ്യാവുന്നതാണ്.

ഒരു മാസത്തേക്ക് 299 രൂപ മൂന്ന് മാസത്തേക്ക് 499 രൂപ ഒരു വര്‍ഷത്തേക്ക് 1499 രൂപയ്ക്കുള്ള പ്ലാന്‍ നാല് ഡിവൈസുകള്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.