Lava Yuva Smart : വില 6,000 രൂപ മാത്രം; 5,000mAH ബാറ്ററിയും എഐ ക്യാമറയുമായി ലാവ യുവ സ്മാർട്ട് വിപണിയിൽ

Lava Yuva Smart Phone Specifications : പതിനായിരം രൂപയ്ക്ക് ഒരു 5ജി ഫോൺ എന്നതാണ് ലാവ യുവ സ്മാർട്ടിൻ്റെ പ്രത്യേകത. എഐ സംവിധാനം അടങ്ങിയ ക്യമാറയുമാണ് ഈ ഫോണിൻ്റെ മറ്റൊരു പ്രത്യേകത

Lava Yuva Smart : വില 6,000 രൂപ മാത്രം; 5,000mAH ബാറ്ററിയും എഐ ക്യാമറയുമായി ലാവ യുവ സ്മാർട്ട് വിപണിയിൽ

Lava Yuva Smart

Published: 

27 Jan 2025 | 09:01 PM

ബജറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ലാവയുടെ ഏറ്റവും പുതിയ 5ജി ഫോണായ ലാവ യുവ സ്മാർട്ട് ഇന്ത്യയിൽ ഇന്ന് ജനുവരി 27-ാം തീയതി തിങ്കളാഴ്ച അവതരിപ്പിച്ചു. കമ്പനിയുടെ ബജറ്റ് ഫോണുകളിലെ ഏറ്റവും പുതിയ പതിപ്പ് എന്ന രീതിയിലാണ് യുവ സ്മാർട്ടിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6.75 ഇഞ്ച് സ്ക്രീൻ സൈസുള്ള ഫോണിൻ്റെ റീഫ്രെഷ് റേറ്റ് 60 ഹെർട്സാണ്. എഐ സംവിധാനം അടങ്ങിട്ടുള്ള 13 എംപി ഡ്യൂവെൽ ക്യാമറയുള്ളതാണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത.

6,000 രൂപയാണ് ഫോണിൻ്റെ വില. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണിലൂടെയും ഫ്ലീപ്പ്കാർട്ടിലൂടെയും ഫോൺ വാങ്ങിക്കാൻ സാധിക്കും. മൂന്ന് ഡിസൈനുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഗ്ലോസി ബ്ലൂ, ഗ്ലോസി ലാവെൻഡർ, ഗ്ലോസി വൈറ്റ് എന്നീ നിറത്തിലാണ് യുവ സ്മാർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോണിന് കമ്പനി ഒരു വാരൻ്റിയും, വീട്ടിൽ വന്ന് സർവീസും വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ : Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ

ലാവ യുവ സ്മാർട്ടിൻ്റെ സവിശേഷതകൾ

720×1600 പിക്സിലിൽ 6.75 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഫോൺ എച്ച്ഡി+ ദൃശ്യ മികവ് ഉറപ്പ് നൽകുന്നു. ഫോണിൻ്റെ സ്ക്രീൻ റീഫ്രെഷ് റേറ്റ് 60 ഹെർട്സാണ്. യുണിസോക് 9863A ഒക്ടാ കോറാണ് ഫോണിൻ്റെ പ്രൊസെസർ. 3ജിബി+3 ജിബി(വൃച്വൽ) റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. 512ജിബി എസ്ഡി കാർഡും ഫോണിൽ ഇടാം. ആൻഡ്രോയ്ഡ് 14 ഗോ ആണ് ഫോണിൻ്റെ ഒഎസ്.

എൽഇഡി ഫ്ലാഷ് ഉൾപ്പെടെ 13 എംപി ഡ്യൂവെൽ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത്. എഐ, എച്ച്ഡിആർ, പ്രോട്രെയ്റ്റ്, നൈറ്റ് മോഡ് തുടങ്ങിയവ സവിശേഷതകളും ക്യമാറയ്ക്കുണ്ട്. അഞ്ച് എംപിയാണ് ഫ്രണ്ട് ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി. ഫേസ് അൺലോക്ക്, ഫിംഗർ പ്രിൻ്റ് തുടങ്ങിയ സുരക്ഷ സംവിധാനവും ഫോണിൽ ഏർപ്പെടുത്തിട്ടുണ്ട്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ