KSRTC Chalo App: കെഎസ്ആർടിസി ചലോ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം?; ഇതാ വിശദമായി
How To Use KSRTC Chalo App: കെഎസ്ആർടിസിയുടെ ചലോ ആപ്പിൽ ബസ് ട്രാക്കിങും ഡിജിറ്റൽ ടിക്കറ്റിംഗും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നോക്കാം.

കെഎസ്ആർടിസി ചലോ ആപ്പ്
കെഎസ്ആർടിസി അവതരിപ്പിച്ച ഏറ്റവും പുതിയ ആപ്പാണ് ചലോ. ബസുകളുടെ തത്സമയ ട്രാക്കിംഗും ഡിജിറ്റൽ ടിക്കറ്റിംഗും സ്മാർട്ട് പേയ്മെൻ്റും ഉൾപ്പെടെ വിവിധ സൗകര്യങ്ങളാണ് ചലോ ആപ്പ് നൽകുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ചലോ ആപ്പ് ലഭ്യമാവും. ആപ്പ് എങ്ങനെയാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതെന്ന സംശയമുള്ളവർക്കായി നടപടിക്രമങ്ങൾ പരിശോധിക്കാം.
ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ചലോ ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പ് തുറക്കുമ്പോൾ ഭാഷ ഏത് വേണമെന്ന് ചോദിക്കും. മലയാളവും ഇംഗ്ലീഷും അടക്കം 9 ഭാഷകളാണ് ചലോ ആപ്പിൽ ഉള്ളത്. ഇതിൽ നിന്ന് നമുക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. കണ്ടിന്യൂ കൊടുത്താൽ അടുത്ത പേജ് വരും. ഇവിടെ മൊബൈൽ ഫോൺ നൽകണം. പിന്നാലെ ലഭിക്കുന്ന ഒടിപി എൻ്റർ ചെയ്ത് ആപ്പിൽ രജിസ്റ്റർ ചെയ്യാം. അടുത്ത പേജിൽ ലൊക്കേഷൻ ആക്സസ് നൽകാൻ ആവശ്യപ്പെടും. ഇത് നൽകുക. ഇതോടെ ചലോ ആപ്പ് രജിസ്ട്രേഷൻ പൂർത്തിയായി.
ആപ്പിൻ്റെ ഹോം പേജിൽ തന്നെ ബസുകൾ ട്രാക്ക് ചെയ്യാനും ടിക്കറ്റ് വാങ്ങാനും അടുത്തുള്ള ബസ് സ്റ്റോപ്പ് ഏതെന്ന് കണ്ടെത്താനുമുള്ള ഓപ്ഷനുകളുണ്ട്. ട്രാക്ക് യുവർ ബസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എവിടെനിന്ന് എവിടേക്കാണ് പോകേണ്ടതെന്ന് ടൈപ്പ് ചെയ്ത് നൽകണം. ഇതോടെ ആ റൂട്ടിലുള്ള ബസുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് ബസ് തിരഞ്ഞെടുത്താൽ ട്രാക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.
പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. കേരളത്തിലൂടെ ഓടുന്ന എല്ലാ ബസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാവുമെന്ന് വ്യവസായ മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ബസ്റ്റ് സ്റ്റേഷനുകളിലെ എൻക്വയറി കൗണ്ടർ ആശ്രയിക്കേണ്ടതില്ല. എല്ലാ സൗകര്യങ്ങളും ഈ ആപ്പിലൂടെ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.