AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Robot Dog: ടെക്സസിലെ മാളിൽ റോബോട്ട് പട്ടി; അതിശയ കാഴ്ചയിൽ അമ്പരപ്പോടെ ആളുകൾ

Robot Dog In Mall Viral Video: എഐ പിന്തുണയുള്ള റോബോട്ട് പട്ടിയെ ഒരാൾ മാളിലൂടെ നടത്തിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Robot Dog: ടെക്സസിലെ മാളിൽ റോബോട്ട് പട്ടി; അതിശയ കാഴ്ചയിൽ അമ്പരപ്പോടെ ആളുകൾ
റോബോട്ട് പട്ടിImage Credit source: Screengrab
abdul-basith
Abdul Basith | Published: 14 Jun 2025 16:51 PM

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടെക്നോളജി അവതരിപ്പിച്ച പുതിയൊരു അതിശയമാണ് റോബോട്ട് പട്ടി. ഇക്കഴിഞ്ഞ ഐപിഎൽ വേദികളിൽ ചമ്പക്ക് എന്ന പേരിൽ കണ്ട റോബോട്ട് പട്ടി സാധാരണ പട്ടികളെപ്പോലെയാണ് പെരുമാറുന്നത്. ഇങ്ങനെ ഒരു പട്ടിയെ അമേരിക്കയിലെ ടെക്സസിലുള്ള ഒരു മാളിൽ കണ്ടതിൻ്റെ അതിശയത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

കഴിഞ്ഞ മാസം 27ന് ടിക്ടോകിലാണ് ഈ വിഡിയോ പങ്കുവെക്കപ്പെട്ടത്. സാൻ അൻ്റോണിയോ ലൈഫ് സ്റ്റൈൽ എന്ന പേജിൽ പങ്കുവെക്കപ്പെട്ട ഈ വിഡിയോയിൽ ഒരാൾ വളരെ സാധാരണയായി റൊബോട്ട് പട്ടിയെയും കൊണ്ട് മാളിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ഉണ്ടായിരുന്നു. സാധാരണ പട്ടികളെപ്പോലെ റോബോട്ട് പട്ടിയെയും ലീഷ് ഉപയോഗിച്ചാണ് ഇയാൾ നടത്തിയിരുന്നു. ടെക്സസിലെ റിവർസെൻ്റർ മാളിലൂടെയുള്ള ഇവരുടെ നടപ്പ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റി.

Also Read: Technology : ടെക്‌നോളജി പേടിയില്‍ മുതിര്‍ന്ന പൗരന്മാര്‍; 66 ശതമാനം പേര്‍ക്കും ആശയക്കുഴപ്പം

ചിലർ പട്ടിയെ കണ്ട് ഭയന്നപ്പോൾ മറ്റ് ചിലർക്ക് കൗതുകമായിരുന്നു. ഇതുവരെ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് ടിക്ടോക്കർ പറഞ്ഞു. ഭാവി കണ്മുന്നിൽ കാണുന്നത് ഭയപ്പെടുത്തുന്നതാണെന്നും ഇയാൾ പറഞ്ഞു. വ്ലോഗ് ചെയ്യുന്നതിനിടെ അവിചാരിതമായാണ് ഇയാൾ റോബോട്ട് പട്ടിയെ കാണുന്നത്. കാഴ്ച കണ്ട് ഇയാൾ അതിശയിക്കുകയാണ്. റോബോട്ട് പട്ടിയും അതിൻ്റെ ലീഷ് പിടിച്ച് ഒരാൾ നടന്നുവരുന്നതും വിഡിയോയിൽ കാണാമായിരുന്നു. കാഴ്ച ചുറ്റുവട്ടത്ത് നിന്ന ആളുകളൊക്കെ മൊബൈൽ പകർത്തുന്നുണ്ടായിരുന്നു. ഇടയ്ക്ക് റോബോട്ട് പട്ടി ദിശ മനസിലാക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഉടമ പ്രശ്നം പരിഹരിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.

റോബോട്ട് പട്ടി ഇപ്പോൾ വളരെ സാധാരണയായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ബിസിസിഐയും റോബോട്ട് പട്ടിയെ അവതരിപ്പിച്ചു. കളിക്കാരുടെ ഡഗൗട്ടിലും മത്സരത്തിന് മുൻപും ശേഷവും ഗ്രൗണ്ടിലുമൊക്കെ ഈ പട്ടിയെ കാണാമായിരുന്നു. പിന്നീട് പ്രേക്ഷകരിൽ നിന്നാണ് ചമ്പക് എന്ന പേര് സ്വീകരിച്ചത്.