AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Technology : ടെക്‌നോളജി പേടിയില്‍ മുതിര്‍ന്ന പൗരന്മാര്‍; 66 ശതമാനം പേര്‍ക്കും ആശയക്കുഴപ്പം

Technology Study Report: 5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ 70 ശതമാനം പേരും യുവാക്കളായിരുന്നു. 30 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ മാത്രമാണ് സര്‍വേയുടെ ഭാഗമായത്. ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും പ്രതികരിച്ചു

Technology : ടെക്‌നോളജി പേടിയില്‍ മുതിര്‍ന്ന പൗരന്മാര്‍; 66 ശതമാനം പേര്‍ക്കും ആശയക്കുഴപ്പം
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 14 Jun 2025 | 11:20 AM

രാജ്യത്തെ 66 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ടെക്‌നോളജി ആശയക്കുഴപ്പമുണ്ടാക്കുന്നതായി പഠനറിപ്പോര്‍ട്ട്. 51 ശതമാനം പേരും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങളുമായി ഇടപഴകുമ്പോള്‍ തെറ്റുകള്‍ വരുത്തുമോയെന്ന് ഭയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ‘ഹെല്‍പ്ഏജ് ഇന്ത്യ’യുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജൂൺ 15 ന് നടക്കുന്ന വേള്‍ഡ് എള്‍ഡര്‍ അബ്യൂസ് അവയര്‍നസ് ഡേ’യ്ക്ക് മുന്നോടിയായാണ് ‘അണ്ടര്‍സ്റ്റാന്‍ഡിങ് ഇന്റര്‍-ജനറേഷണല്‍ ഡൈനാമിക്‌സ് ആന്‍ഡ് പെര്‍സെപ്ഷന്‍സ് ഓണ്‍ ഏജിങ്’ എന്ന പേരില്‍ പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയത്. 10 മെട്രോ നഗരങ്ങളിലും നോൺ-മെട്രോ നഗരങ്ങളിലുമാണ് പഠനം നടത്തിയത്.

5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ 70 ശതമാനം പേരും യുവാക്കളായിരുന്നു. 30 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ മാത്രമാണ് സര്‍വേയുടെ ഭാഗമായത്. ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും പ്രതികരിച്ചു.

തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും പരസ്പര മനോഭാവവും പരിശോധിക്കാന്‍ ലക്ഷ്യമിട്ടാണ് പഠനം നടത്തിയത്. 71% മുതിർന്ന പൗരന്മാരും സാധാരണ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. 41% പേർക്ക് മാത്രമേ സ്മാർട്ട്‌ഫോണുകൾ ഉള്ളൂ. 13% പേർ മാത്രമാണ് ഇന്റർനെറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. വെറും 5% പേർ മാത്രമാണ് ബാങ്കിംഗ് ആപ്പുകള്‍ പോലുള്ളവ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read Also: Samsung Galaxy S25 Edge Offer: ഗാലക്‌സി എസ്-25 എഡ്ജിന് 65000 രൂപയിലധികം കുറവ്? എങ്ങനെ വാങ്ങിക്കാം

ഈ പ്രശ്‌നം പരിഹരിക്കുന്നതിനും, മുതിര്‍ന്ന പൗരന്മാര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനും ടെക് വിദഗ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിയുള്ള പരിപാടിക്ക് ഹെല്‍പ് ഏജ് ഇന്ത്യ നിര്‍ദ്ദേശിച്ചു. വർക്ക്‌ഷോപ്പുകൾ നടത്താനും വയോജന സൗഹൃദ ആപ്പുകൾ മെച്ചപ്പെടുത്താനും കോർപ്പറേറ്റുകളോട് നിര്‍ദ്ദേശിച്ചു.