Netflix New Feature: ഇനി നെറ്റ്ഫ്ലിക്സ് ‘മൊമൻറ്‌സ്’; സേവ് ചെയ്യാം, ഷെയർ ചെയ്യാം, എങ്ങനെയെന്ന് അറിയാം

Netflix New Feature Moments: സേവ് ചെയ്‌ത ഭാഗം ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഷെയർ ചെയ്യാനും അനുവദിക്കുന്നതാണ് പുതിയ രീതി. വരും ആഴ്‌ചകളിൽ നെറ്റ്‌ഫ്ലിക്‌സിൻറെ ആൻഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലേക്കും മൊമൻറ്‌സ് ഫീച്ചർ എത്തുന്നതാണ്.

Netflix New Feature: ഇനി നെറ്റ്ഫ്ലിക്സ് മൊമൻറ്‌സ്; സേവ് ചെയ്യാം, ഷെയർ ചെയ്യാം, എങ്ങനെയെന്ന് അറിയാം

Represental Images (Credits: Social Media)

Published: 

08 Nov 2024 15:53 PM

പുതിയ ഫീച്ചർ അവതരിപ്പിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ്. ഇനി നിങ്ങൾ നെറ്റ്‌ഫ്ലിക്‌സിൽ കാണുന്ന ഏതെങ്കിലുമൊരു സിനിമയോ സിരീസോ ഷോയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അതിലെ ഇഷ്‌ടപ്പെട്ട ഭാഗങ്ങൾ ബുക്ക്‌മാർക്ക് ചെയ്‌ത് വെക്കാനും സമൂഹ മാധ്യമങ്ങളിൽ അത് പങ്കുവെക്കാനും കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘മൊമൻറ്‌സ്’ എന്നാണ് നെറ്റ്‌ഫ്ലിക്‌സ് അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചറിൻറെ പേര്.

നെറ്റ്‌ഫ്ലിക്‌സിൻറെ ഐഒഎസ് ആപ്പിലേക്കാണ് ഇപ്പോൾ ഈ ഫീച്ചർ എത്തിയിരിക്കുന്നത്. കൂടാതെ ഈ ഫീച്ചർ ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലെ സിനിമയിലെയും സിരീസിലെയും ഷോയിലേയും ഇഷ്‌ടപ്പെട്ട നിമിഷങ്ങൾ നിങ്ങൾക്ക് സേവ് ചെയ്‌ത് വെക്കാൻ സാധിക്കും. സേവ് ചെയ്‌ത ഭാഗം ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഷെയർ ചെയ്യാനും അനുവദിക്കുന്നതാണ് പുതിയ രീതി. വരും ആഴ്‌ചകളിൽ നെറ്റ്‌ഫ്ലിക്‌സിൻറെ ആൻഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലേക്കും മൊമൻറ്‌സ് ഫീച്ചർ എത്തുന്നതാണ്.

നെറ്റ്‌ഫ്ലിക്‌സിലെ ഒരു സിനിമയിലോ സിരീസിലോ ഷോയിലോ നിന്ന് സീൻ സേവ് ചെയ്യണമെങ്കിൽ സ്ക്രീനിൻറെ താഴെ ഇടത് വശത്ത് മൊമൻറ്‌സ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യേണ്ടതാണ്. എളുപ്പം വീണ്ടും സന്ദർശിക്കാൻ കഴിയുന്ന തരത്തിൽ മൈ നെറ്റ്‌ഫ്ലിക്‌സ് ടാബിലേക്കാണ് ഇവ സേവ് ചെയ്യപ്പെടുക. എന്നാൽ സീൻ സേവ് ചെയ്ത ശേഷം മൂവി വീണ്ടും കാണുമ്പോൾ ഈ ബുക്ക്‌മാർക്ക് ഭാഗത്തിൽ നിന്ന് വീഡിയോ പ്ലേയാവൻ തുടങ്ങുന്നതാണ്.

മാത്രമല്ല, മൈ നെറ്റ്‌ഫ്ലിക്‌സ് ടാബിൽ സേവ് ചെയ്ത് വച്ചിരിക്കുന്ന സിനിമാ ഭാഗം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. അതിനായി മൈ നെറ്റ്‌ഫ്ലിക്‌സ് ടാബിൽ പ്രവേശിച്ച് സേവ് ചെയ്യപ്പെട്ട സീൻ തെരഞ്ഞെടുക്കുകയാണ് ചെയ്യണ്ടത്. ശേഷം ടാപ് ചെയ്‌ത് ഷെയർ എന്ന ഓപ്ഷൻ നൽകാം. ഇതോടെ സേവ് ചെയ്‌ത ഭാഗത്തിൻറെ സ്ക്രീൻഷോട്ട് ഇൻസ്റ്റയിലും ഫേസ്‌ബുക്കിലും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും.

സിനിമയുടെയും സിരീസിൻറെയും ഷോയുടെയും പേര്, എപ്പിസോഡ് വിവരങ്ങൾ, ടൈംസ്റ്റാംപ് എന്നിവ ഈ സ്ക്രീൻഷോട്ടിൽ കാണാനാകും. നെറ്റ്‌ഫ്ലിക്‌സിലെ ഇഷ്‌ടപ്പെട്ട ഉള്ളടക്കത്തിൻറെ സ്ക്രീൻഷോട്ട് കോപ്പിറൈറ്റ് പ്രശ്നമില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ പുതിയ ഫീച്ചർ വഴിയൊരുക്കും.

 

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം