AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Sim Regulations: ഇനി കെവൈസി ഇല്ലാതെ പുതിയ സിം ലഭിക്കില്ല; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

KYC Is Mandatory In New Sim Card Regulations: സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി കെവൈസി നിർബന്ധമാണ്.

New Sim Regulations: ഇനി കെവൈസി ഇല്ലാതെ പുതിയ സിം ലഭിക്കില്ല; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
സിം കാർഡ്Image Credit source: Unsplash
abdul-basith
Abdul Basith | Published: 21 Jun 2025 15:07 PM

ഇനി കെവൈസി (നോ യുവർ കസ്റ്റമർ) പൂർത്തീകരിക്കാതെ ആർക്കും പുതിയ സിം കാർഡ് ലഭിക്കില്ല. പുതിയ സിം വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങളിലാണ് ഈ നിബന്ധനയുള്ളത്. ഇനിമുതൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് നിർബന്ധമാണ്. എങ്കിലേ പുതിയ സിം കാർഡ് വാങ്ങാനാവൂ എന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. ഐഡൻ്റിറ്റി കാർഡും അഡ്രസ് പ്രൂഫും ഉപയോഗിച്ച് സിം എടുക്കുന്നയാൾ കെവൈസി പൂർത്തീകരിക്കണം. ഓഫ്‌ലൈനായും ഓൺലൈനായും കെവൈസി പൂർത്തീകരിക്കാം.

പുതിയ മാർഗനിർദ്ദേശങ്ങളനുസരിച്ച് എല്ലാ നമ്പരിനും കെവൈസി നിർബന്ധമാണ്. ഐഡൻ്റിറ്റി കാർഡും അഡ്രസ് പ്രൂഫും ഉപയോഗിച്ച് സിം എടുക്കുന്നയാൾ കെവൈസി പൂർത്തീകരിക്കണം. ഓഫ്‌ലൈനായും ഓൺലൈനായും കെവൈസി പൂർത്തീകരിക്കാനാവും. ടെലികോം മേഖലയിലെ സുരക്ഷയും സുതാര്യതയും വർധിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. പുതിയ നിബന്ധനയിലൂടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് തടയിടാനാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. ഒപ്പം, എല്ലാ നമ്പരുകളും രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് തന്നെ സർക്കാർ സേവനങ്ങൾക്ക് എളുപ്പത്തിൽ നമ്പരുകൾ കണ്ടെത്താനാവും.

Also Read: iPhone 16 Pro: ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വൻ വിലക്കിഴിവ്; തകർപ്പൻ ഓഫറുമായി ഫ്ലിപ്കാർട്ട്

കെവൈസി പൂർത്തിയാക്കാൻ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ ഐഡൻ്റിറ്റി പ്രൂഫുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ അഡ്രസ് പ്രൂഫുകളും ഉപയോഗിക്കാം. ഈ പ്രൂഫിനൊപ്പം ഓൺലൈനായോ ഓഫ്‌ലൈനായോ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സമർപ്പിക്കണം. ഇതിനൊപ്പമാണ് വിവിധ ടെലികോം കമ്പനികൾ ബയോമെട്രിക്സ് വിവരങ്ങളും ശേഖരിക്കുന്നത്.