Vande Bharat Ticket Booking : ഇനി പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വന്ദേ ഭാരതിന് ടിക്കറ്റെടുക്കാം; ചെയ്യേണ്ടത് ഇങ്ങനെ

Vande Bharat Real-time Ticket Booking : കേരളത്തിൽ ഉൾപ്പെടെ സർവീസ് നടത്തുന്ന ദക്ഷിണ റെയിൽവെയുടെ കീഴിലുള്ള എട്ട് വന്ദേ ഭാരത് ട്രെയിനുകൾക്കാണ് റെയിൽവെ ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

Vande Bharat Ticket Booking : ഇനി പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വന്ദേ ഭാരതിന് ടിക്കറ്റെടുക്കാം; ചെയ്യേണ്ടത് ഇങ്ങനെ

Vande Bharat Express

Published: 

07 Aug 2025 22:37 PM

ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും പ്രീമിയം ട്രെയിൻ സർവീസുകളിൽ ഒന്നാണ് വന്ദേഭാരത് എക്സ്പ്രസ്. രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന് വലിയതോതിലാണ് ജനപ്രീതി ലഭിക്കുന്നത്. ഇത് തുടർന്ന് റെയിൽവെ വന്ദേഭാരത് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് കൂടുതൽ റിയൽ-ടൈം ആക്കിയിരിക്കുകയാണ്. ഏത് സ്റ്റേഷനിൽ നിന്നാണോ ട്രെയിൻ കയറുന്നത് ആ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിൻ്റെ 15 മിനിറ്റ് മുമ്പ് വന്ദേ ഭാരതിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവെയുടെ എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് റെയിൽവ് റിയൽ-ടൈം ടിക്കറ്റ് ബുക്കിങ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്.

ഈ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

  1. ഐആർസിടിയുടെ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ലോഗി ഇൻ ചെയ്ത് പ്രവേശിക്കുക
  2. ട്രെയിൻ കയറുന്ന സ്റ്റേഷൻ്റെയും ഇറങ്ങുന്ന സ്റ്റേഷൻ്റെയും വിവരങ്ങൾ നൽകുക
  3. തുടർന്ന് ലൈവായിട്ട് സീറ്റിൻ്റെ ലഭ്യത എത്രയുണ്ടെന്ന് അറിയാൻ സാധിക്കുക.
  4. അത് പരിശോധിച്ചതിന് ശേഷം യാത്ര ചെയ്യേണ്ട ക്ലാസ് തിരഞ്ഞെടുക്കുക
  5. പണമിടപാട് ഓൺലൈൻ വഴി നടത്തുക
  6. യാത്ര ടിക്കറ്റ് എസ്.എം.എസ്, വാട്സ്ആപ്പ് ഇമെയിൽ വഴി ലഭിക്കുന്നതാണ്.

ALSO READ : KSEB Bill Payment Online: ലളിതം, ഗൂഗിൾ പേ വഴി വൈദ്യുതി ബിൽ എങ്ങനെ അടയ്ക്കാം

റിയൽ-ടൈം ടിക്കറ്റ് ബുക്കിങ് സംവിധാനമേർപ്പെടുത്തിട്ടുള്ള വന്ദേഭാരത് സർവീസുകൾ

  1. മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ
  2. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ
  3. ചെന്നൈ എഗ്മോർ – നാഗർകോവിൽ
  4. നാഗർകോവിൽ- ചെന്നൈ എഗ്മോർ
  5. കൊയമ്പത്തൂർ – ബെംഗളൂരു കൻ്റോൺമെൻ്റ്
  6. മംഗളൂരു സെൻട്രൽ – മഡ്ഗാവൺ
  7. മധുരൈ – ബെംഗളൂരു കൻ്റോൺമെൻ്റ്
  8. ഡോ. എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ